- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഉറക്കമുണർന്നപ്പോൾ പഴസുമില്ല, ബാഗുമില്ല;ട്രെയിൻ യാത്രക്കാർക്ക് മയക്കുമരുന്നു നൽകി കവർച്ച;മുംബൈ ഡൽഹി രാജധാനി എക്സ്പ്രസിലാണ് സംഭവം; ആഹാരത്തിൽ മയക്കുമരുന്ന് നൽകിയത് റെയിൽവെ ജീവനക്കാരുടെ അറിവോടെയെന്ന് സംശയം; ജീവനക്കാരുടെ പങ്കും പരിശോധിക്കുമെന്ന് റയിൽവെ മന്ത്രി
മുംബൈയിൽ നിന്നും ഡൽഹിയിലേക്ക് രാജധാനി എക്സ്‌പ്രസിൽ സഞ്ചരിച്ച യാത്രക്കാരാണ് കവർച്ചക്ക് ഇരയായത്. 20 ലക്ഷത്തോളം രുപ മൂല്യയുള്ളവ നഷ്ടപ്പെട്ടുവെന്നാണ് പ്രഥമിക കണക്ക്കൂട്ടൽ. റെയിൽവേ ജീവനക്കാരുടെ സഹായത്തോടെ ആഹാരത്തിൽ മയക്കുമരുന്നു ചേർത്താണു കവർച്ച ചെയ്തിരിക്കുന്നതെന്നു യാത്രക്കാർ പരാതിയിൽ പറയുന്നു. യാത്രക്കാർ നിസാമുദ്ദീൻ റെയിൽവെ പൊലീസിന് പരാതി നൽകി. മുംബൈ ഡൽഹി രാജധാനി എക്സ്‌പ്രസിൽ 25 യാത്രക്കാരെ മയക്കുമരുന്നു നൽകി കവർച്ച. വ്യാഴാഴ്ച പുലർച്ചെ രണ്ടിനും മൂന്നിനും ഇടയിൽ മധ്യപ്രദേശിലെ രത്ലത്തിനു സമീപമായിരുന്നു സംഭവം. ഇരുപത് ലക്ഷം രൂപ മൂല്യമുള്ളവ കവർച്ച ചെയ്യപ്പെട്ടിട്ടുണ്ട്. എസി 2 ടയർ, 3 ടയർ കോച്ചുകളാണു കൊള്ളക്കാർ ലക്ഷ്യമിട്ടത്. എ1, എ3, ബി6, ബി7, ബി9, ബി10, ബി5 കോച്ചുകളിലെ യാത്രക്കാർക്കു നേരെയായിരുന്നു ആക്രമണം. റെയിൽവേ ജീവനക്കാരുടെ സഹായത്തോടെ ആഹാരത്തിൽ മയക്കുമരുന്നു ചേർത്താണു കവർച്ച ചെയ്തിരിക്കുന്നതെന്നു യാത്രക്കാർ പരാതിപ്പെട്ടിട്ടുണ്ട്. രാജസ്ഥാനിലെ കോട്ട ജംക്ഷൻ റെയിൽവേ സ്റ്റേഷനിലേക്ക് ട്രെയിൻ എത്തിയ
മുംബൈയിൽ നിന്നും ഡൽഹിയിലേക്ക് രാജധാനി എക്സ്‌പ്രസിൽ സഞ്ചരിച്ച യാത്രക്കാരാണ് കവർച്ചക്ക് ഇരയായത്. 20 ലക്ഷത്തോളം രുപ മൂല്യയുള്ളവ നഷ്ടപ്പെട്ടുവെന്നാണ് പ്രഥമിക കണക്ക്കൂട്ടൽ. റെയിൽവേ ജീവനക്കാരുടെ സഹായത്തോടെ ആഹാരത്തിൽ മയക്കുമരുന്നു ചേർത്താണു കവർച്ച ചെയ്തിരിക്കുന്നതെന്നു യാത്രക്കാർ പരാതിയിൽ പറയുന്നു. യാത്രക്കാർ നിസാമുദ്ദീൻ റെയിൽവെ പൊലീസിന് പരാതി നൽകി.
മുംബൈ ഡൽഹി രാജധാനി എക്സ്‌പ്രസിൽ 25 യാത്രക്കാരെ മയക്കുമരുന്നു നൽകി കവർച്ച. വ്യാഴാഴ്ച പുലർച്ചെ രണ്ടിനും മൂന്നിനും ഇടയിൽ മധ്യപ്രദേശിലെ രത്ലത്തിനു സമീപമായിരുന്നു സംഭവം. ഇരുപത് ലക്ഷം രൂപ മൂല്യമുള്ളവ കവർച്ച ചെയ്യപ്പെട്ടിട്ടുണ്ട്. എസി 2 ടയർ, 3 ടയർ കോച്ചുകളാണു കൊള്ളക്കാർ ലക്ഷ്യമിട്ടത്. എ1, എ3, ബി6, ബി7, ബി9, ബി10, ബി5 കോച്ചുകളിലെ യാത്രക്കാർക്കു നേരെയായിരുന്നു ആക്രമണം. റെയിൽവേ ജീവനക്കാരുടെ സഹായത്തോടെ ആഹാരത്തിൽ മയക്കുമരുന്നു ചേർത്താണു കവർച്ച ചെയ്തിരിക്കുന്നതെന്നു യാത്രക്കാർ പരാതിപ്പെട്ടിട്ടുണ്ട്.
രാജസ്ഥാനിലെ കോട്ട ജംക്ഷൻ റെയിൽവേ സ്റ്റേഷനിലേക്ക് ട്രെയിൻ എത്തിയപ്പോഴാണു യാത്രക്കാർ ഉറക്കമുണർന്നത്. തങ്ങളുടെ പഴ്‌സുകളും ബാഗുകളും കവർച്ച ചെയ്യപ്പെട്ടിരിക്കുന്നത് മനസ്സിലായത് അപ്പോഴാണ്. അവശേഷിച്ച ബാഗുകൾ ശൗചാലയത്തിനു സമീപം കണ്ടെത്തി. തുടർന്ന് യാത്രക്കാർ ന്യൂഡൽഹി നിസാമുദ്ദീൻ സ്റ്റേഷനിൽ റെയിൽവേ പൊലീസിനു പരാതി നൽകി.
പണം, ഐഫോൺ, മറ്റു ഇലക്ട്രോണിക് ഉപകരണങ്ങൾ, രേഖകൾ തുടങ്ങിയവയും കവർച്ച ചെയ്തവയിൽപ്പെടുന്നു. അതേസമയം, അന്വേഷണം നടക്കുകയാണെന്നും എല്ലാ കോച്ചുകളിലും സിസിടിവി ക്യാമറ സംവിധാനം ഘടിപ്പിച്ചിട്ടുണ്ടെന്നും ഇതു പരിശോധിക്കുമെന്നും കേന്ദ്ര റെയിൽവേ മന്ത്രി സുരേഷ് പ്രഭു അറിയിച്ചു. റെയിൽവേ ജീവനക്കാരുടെ പങ്കും പരിശോധിക്കുമെന്ന് മന്ത്രി പറഞ്ഞു.