- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Money
- /
- SERVICE SECTOR
പാസ്‌പോർട്ട് എടുക്കാനായി ഇനി ആരും 50 കിലോമീറ്ററിൽ കൂടുതൽ പോവേണ്ട; ചെങ്ങന്നൂരിലും ഇടുക്കിയിലും കൂടി കേരളത്തിൽ; പാസ്‌പോർട്ട് സേവാ കേന്ദങ്ങൾ സജീവമാക്കി കേന്ദ്രം
ന്യൂഡൽഹി: ഇനി പാസ്‌പോർട്ട് എടുക്കാനായി കിലോമീറ്ററുകൾ അലയേണ്ടെന്നു കേന്ദ്രസർക്കാർ. എല്ലാവർക്കും പരമാവധി അടുത്ത് പാസ്‌പോർട്ട് സെന്ററുകളാണ് വിദേശകാര്യ മന്ത്രാലയത്തിന്റെ ലക്ഷ്യം. ഓരോ 50 കിലോമീറ്റർ ചുറ്റളവിലും പാസ്‌പോർട്ട് സെന്ററുകൾ തുറക്കാനുള്ള പദ്ധതി കേന്ദ്രം അവതരിപ്പിച്ചു. ഇതിന്റെ ഭാഗമായി പുതുതായി 149 പാസ്‌പോർട്ട് സേവാ കേന്ദ്രങ്ങൾ (പിഒപിഎസ്‌കെ) തുറക്കുമെന്നു വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് അറിയിച്ചു. കേരളത്തിൽ ചെങ്ങന്നൂരിലും ഇടുക്കിയിലുമാണു പുതിയ പാസ്‌പോർട്ട് സേവാകേന്ദ്രങ്ങൾ തുടങ്ങുന്നത്. ഇവ കൊച്ചി മേഖലാ പാസ്‌പോർട് ഓഫീസിനു കീഴിലാണു പ്രവർത്തിക്കുക. രാജ്യത്തെ പോസ്റ്റ് ഓഫീസുകളെ പാസ്‌പോർട്ട് സേവാ കേന്ദ്രമായി ഉയർത്തുന്ന പദ്ധതിയുടെ രണ്ടാംഘട്ടം ഉടൻ ആരംഭിക്കുമെന്നും സുഷമ സ്വരാജ് പറഞ്ഞു. ആദ്യഘട്ടത്തിൽ 86 പോസ്റ്റ്ാഫീസുകളെയാണു പാസ്‌പോർട്ട് സേവാകേന്ദ്രങ്ങളായി ഉയർത്തുമെന്നു പ്രഖ്യാപിച്ചിട്ടുള്ളത്. ഇതിൽ 52 പോസ്റ്റ് ഓഫീസുകൾ ഇത്തരത്തിൽ പാസ്‌പോർട്ട് കേന്ദ്രങ്ങളായി ഉയർത്തിക്കഴിഞ്ഞു. രാജ്യത്തു പാസ്പോർട്ടിനാ
ന്യൂഡൽഹി: ഇനി പാസ്‌പോർട്ട് എടുക്കാനായി കിലോമീറ്ററുകൾ അലയേണ്ടെന്നു കേന്ദ്രസർക്കാർ. എല്ലാവർക്കും പരമാവധി അടുത്ത് പാസ്‌പോർട്ട് സെന്ററുകളാണ് വിദേശകാര്യ മന്ത്രാലയത്തിന്റെ ലക്ഷ്യം.
ഓരോ 50 കിലോമീറ്റർ ചുറ്റളവിലും പാസ്‌പോർട്ട് സെന്ററുകൾ തുറക്കാനുള്ള പദ്ധതി കേന്ദ്രം അവതരിപ്പിച്ചു. ഇതിന്റെ ഭാഗമായി പുതുതായി 149 പാസ്‌പോർട്ട് സേവാ കേന്ദ്രങ്ങൾ (പിഒപിഎസ്‌കെ) തുറക്കുമെന്നു വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് അറിയിച്ചു. കേരളത്തിൽ ചെങ്ങന്നൂരിലും ഇടുക്കിയിലുമാണു പുതിയ പാസ്‌പോർട്ട് സേവാകേന്ദ്രങ്ങൾ തുടങ്ങുന്നത്. ഇവ കൊച്ചി മേഖലാ പാസ്‌പോർട് ഓഫീസിനു കീഴിലാണു പ്രവർത്തിക്കുക.
രാജ്യത്തെ പോസ്റ്റ് ഓഫീസുകളെ പാസ്‌പോർട്ട് സേവാ കേന്ദ്രമായി ഉയർത്തുന്ന പദ്ധതിയുടെ രണ്ടാംഘട്ടം ഉടൻ ആരംഭിക്കുമെന്നും സുഷമ സ്വരാജ് പറഞ്ഞു. ആദ്യഘട്ടത്തിൽ 86 പോസ്റ്റ്ാഫീസുകളെയാണു പാസ്‌പോർട്ട് സേവാകേന്ദ്രങ്ങളായി ഉയർത്തുമെന്നു പ്രഖ്യാപിച്ചിട്ടുള്ളത്. ഇതിൽ 52 പോസ്റ്റ് ഓഫീസുകൾ ഇത്തരത്തിൽ പാസ്‌പോർട്ട് കേന്ദ്രങ്ങളായി ഉയർത്തിക്കഴിഞ്ഞു. രാജ്യത്തു പാസ്‌പോർട്ടിനായി 50 കിലോമീറ്ററിൽ കൂടുതൽ ആരും സഞ്ചരിക്കേണ്ട അവസ്ഥ ഉണ്ടാകാതിരിക്കാനാണു കേന്ദ്രം ശ്രമിക്കുന്നതെന്നും മന്ത്രി പറഞ്ഞു.
വിദേശകാര്യ മന്ത്രിയായി ചുമതലയേറ്റതിനു ശേഷം പാസ്‌പോർട്ട് സേവന കേന്ദ്രങ്ങളുടെ എണ്ണം വർദ്ധിപ്പിക്കാൻ സാധിച്ചിട്ടുണ്ട്. മുൻ സർക്കാരിന്റെ കാലത്ത് 77 പാസ്‌പോർട്ട് കേന്ദ്രങ്ങളേ ഉണ്ടായിരുന്നുള്ളൂ. ഇപ്പോൾ 251 കേന്ദ്രങ്ങളുണ്ട്. 810 ഹെഡ് പോസ്റ്റ്ഓഫീസുകളെ സേവാ കേന്ദ്രങ്ങളാക്കി മാറ്റാനുള്ള സാധ്യത പരിശോധിക്കുകയാണെന്നും സുഷമ സ്വരാജ് വ്യക്തമാക്കി.