നിലവിലുള്ള ഏറ്റവും സ്മാർട്ടായ യാത്ര രീതിയാണ് വിമാനയാത്ര. അതിനാൽ നിമിഷംപ്രതി മാറുന്ന കാലത്തിനൊപ്പം വിമാനയാത്രയ്ക്കും നിരന്തരം സ്മാർട്ടായേ മതിയാവൂ. അതിനാൽ ചുരുങ്ങിയ വർഷങ്ങൾക്കുള്ളിൽ തന്നെ വിമാനയാത്ര അടിമുടി മാറാൻ ആരംഭിക്കുമെന്നാണ് ഈ രംഗത്ത് നിന്നുള്ള ഏറ്റവും പുതിയ റിപ്പോർട്ടുകൾ വെളിപ്പെടുത്തുന്നത്. ഇത് പ്രകാരം വൈകാതെ തന്നെ പാസ്‌പോർട്ട് ഇല്ലാതെ വിമാനങ്ങളിൽ യാത്ര ചെയ്യാനാവും. ഇതിന് പുറമെ ഭാവിയിലെ വിമാനങ്ങളിൽ ജിമ്മും ബാറും റസ്‌റ്റോറന്റും പാർക്കും പതിവാകും. കൂടാതെ ഭാവിയിലെ വിമാനങ്ങളിൽ നിന്ന് കൊണ്ട് യാത്ര ചെയ്യാനും ടിക്കറ്റ് ലഭിക്കുന്നതാണ്. വരുംകാല വിമാനങ്ങളിൽ സൗജന്യ യാത്ര പതിവായാലും കുലുക്കം കൂടുമെന്നും മുന്നറിയിപ്പുണ്ട്. ഏതായാലും ഭാവിയിലെ വിമാനയാത്ര സ്വപ്‌നതുല്യമായിരിക്കുമെന്നാണ് പ്രവചനം.

അഞ്ച് വർഷത്തിനകം വരുന്ന മാറ്റങ്ങൾ

വിമാനയാത്രകളിൽ വരുന്ന അഞ്ച് വർഷത്തിനകം സംഭവിക്കുന്ന മാറ്റങ്ങളാണ് ചുവടെ ചേർക്കുന്നത്.

പാസ്‌പോർട്ടുകൾ ഓർമയാകും

ഞ്ച് വർഷങ്ങൾക്കുള്ളിൽ വിമാനങ്ങളിൽ സഞ്ചരിക്കാൻ സാമ്പ്രദായിക പാസ്‌പോർട്ടുകൾ വേണ്ടി വരില്ല. പകരം ഫേഷ്യൽ റെക്കഗ്‌നീഷ്യൻ ടെക്‌നോളജി വ്യാപകമാകും. ഇതിന്റെ തുടക്കമെന്നോണം ദുബായ് എയർപോർട്ടിൽ ഒരു ബ്രിട്ടീഷ് കമ്പനി ബയോമെട്രിക് ടണലുകൾ ഇൻസ്റ്റാൾ ചെയ്യാൻ നീക്കം നടത്തുന്നുണ്ട്. ഇതിലൂടെ ആളുകൾ ഒരു ഡിജിറ്റൽ പാസ്‌പോർട്ട് ഫോട്ടോസിന് അഭിമുഖമായി കടന്ന് പോകുമ്പോൾ ആളുകലുടെ മുഖങ്ങൾ ഓട്ടോമാറ്റിക്കായി പരിശോധിക്കപ്പെടുന്നതാണ്. ഇതു പോലുള്ള കോൺടാക്ട്‌ലെസ് പാസ്‌പോർട്ട് കൺട്രോൾ സിസ്റ്റം പരീക്ഷിക്കാൻ ഓസ്‌ട്രേലിയയും പദ്ധതിയിടുന്നുണ്ട്. ഇതിലൂടെ പാസ്‌പോർട്ടുകളുടെ ഇലക്ട്രോണിക്‌സ് പതിപ്പുകളും ബയോമെട്രിക് ക്യൂസും പരിശോധിക്കുന്നതാണ്.

വിമാനങ്ങൾക്കുള്ളിൽ ജിമ്മുകൾ

രു വിമാനത്തിൽ മണിക്കൂറുകളോളം ഇരുന്ന സഞ്ചരിക്കുന്നത് ആരോഗ്യകരമായ കാര്യമല്ല. ഇതിനാൽ ട്രാൻസ്‌പോസ് എന്നറിയപ്പെടുന്ന പുതിയ മോഡുലാൽ സ്‌റ്റൈലിലുള്ള വിമാനങ്ങളിൽ വിവിധ വ്യായാമങ്ങൾ ചെയ്യുവാനുള്ള സൗകര്യങ്ങൾ ഏർപ്പെടുത്തും. 

വിമാനത്തിൽ ഷോപ്പുകൾ

പ്രധാനപ്പെട്ട കോഫി ചെയിനുകൾ വിമാനങ്ങളിൽ ഷോപ്പുകൾ ആരംഭിക്കാൻ താൽപര്യം പ്രകടിപ്പിക്കുന്നുവെന്നാണ് സൂചന. എയർബസ് ഇതിനായുള്ള പ്രവർത്തനങ്ങൾ ആലോചിക്കുന്നുമുണ്ട്. ഇത്തരത്തിൽ ഔട്ട്‌ലെറ്റുകൾ വന്നാൽ യാത്രക്കാർക്ക് വിവിധ ബിവറേജുകളടക്കമുള്ളവ അതിൽ നിന്നും വാങ്ങാൻ സാധിക്കും.

കുട്ടികൾക്ക് കളിസ്ഥലം

പുതിയ ഇന്റർചേയ്ഞ്ചബിൾ മോഡ്യൂളുകളിലുള്ള വിമാനങ്ങളിലൂടെ കുട്ടികൾക്ക് വിമാനത്തിനകത്ത് കളിസ്ഥലം പ്രദാനം ചെയ്യാൻ എയർബസ് ആലോചിക്കുന്നു. ഇതിലൂടെ യാത്രക്കിടയിൽ ചെറിയ കുട്ടികൾക്ക് ബോറടി മാറ്റാനും മറ്റുള്ളവർക്ക് യാത്രയിലുണ്ടാകുന്ന അസൗകര്യങ്ങളൊഴിവാക്കാനും സാധിക്കും.

സൗജന്യ യാത്ര

നിലവിൽ മറ്റ് യാത്രാ സംവിധാനങ്ങളുമായി താരതമ്യപ്പെടുത്തുമ്പോൾ വിമാന യാത്രക്ക് മോശമല്ലാത്ത തുക ചാർജായി നൽകേണ്ടി വരുന്നുണ്ട്. എന്നാൽ ഭാവിയിലെ വിമാന യാത്രകൾക്കായി യാത്രക്കാരിൽ നിന്നും ചാർജീടാക്കിയേക്കില്ല. പകരം യാത്ര ചെയ്യുന്നവർക്ക് വിമാനക്കമ്പനികൾ അങ്ങോട്ട് പണം കൊടുക്കുന്ന അവസ്ഥയുമുണ്ടായേക്കാം. ഐസ്ലാൻഡിക് ലോ കോസ്റ്റ് കാരിയറായ വൗ ആണീ ആശയം മുന്നോട്ട് വച്ചിരിക്കുന്നത്. കാർ ഹയർ, ഹോട്ടലുകൾ തുടങ്ങിയവയിൽ നിന്നായിരിക്കും ഈ സംവിധാനമനുസരിച്ച് എയർലൈനുകൾ വരുമാനമുണ്ടാക്കുന്നത്. യാത്രക്കാർക്ക്ഇത്തരം വിമാനങ്ങളിലെ യാത്രാനുഭവങ്ങൾ സോഷ്യൽ മീഡിയയിലൂടെ പങ്ക് വച്ചും നേട്ടമുണ്ടാക്കാം.

കുറഞ്ഞ ചെലവിൽ കൂടുതൽ ദീർഘദൂര വിമാനങ്ങൾ

ഞ്ച് വർഷങ്ങൾക്കുള്ളിൽ കുറഞ്ഞ ചെലവിൽ കൂടുതൽ ദീർഘദൂര വിമാനങ്ങൾ നിലവിൽ വരും. നോർവീജിയൻ എയർ ഷട്ടിൽ നിലവിൽ ഓക്ലാൻഡ്, ഒർലാണ്ടോ,ബോസ്റ്റൺ, ഫോർട്ട് ലൗണ്ടർഡെയിൽ, ലോസ് ഏയ്ജൽസ്, ന്യൂയോർക്ക് എന്നിവയടക്കമുള്ള യുഎസ് നഗരങ്ങളിലേക്ക് ഇപ്പോൾ തന്നെ കുറഞ്ഞ ചെലവിൽ സർവീസ് നടത്തുന്നുണ്ട്. വൗ എയർ ബ്രിട്ടനിൽ നിന്നും ടൊറന്റോ, മോൺട്‌റിയൽ, ലോസ് ഏയ്ജൽസ്, സാൻഫ്രാൻസിസ്‌കോ, ആൽബെയ്റ്റ് എന്നിവിടങ്ങളിലേക്ക് റെയ്ക്ജാവിക് വഴി ചുരുങ്ങിയ ചെലവിൽ സർവീസുകൾ നടത്തി വരുന്നു. ഭാവിയിൽ ഇത്തരത്തിൽ കുറഞ്ഞ ചെലവിലുള്ള ദീർഘദൂര വിമാനങ്ങൾ കൂടുതലായി ഉണ്ടാകുമെന്നാണ് പ്രവചനം.

കൂടുതൽ നോൺ സ്‌റ്റോപ്പ് വിമാനങ്ങൾ

ടുത്ത വർഷം തുടക്കം മുതൽ യൂറോപ്പിലുള്ളവർക്ക് ഓസ്‌ട്രേലിയയിലേക്ക് നോൺസ്‌റ്റോപ്പായി നേരിട്ട് പറക്കാം. 17 മണിക്കൂറെടുത്ത് 9000 മൈൽ പറക്കുന്ന വിമാനമായിരിക്കും ഇത്. ലണ്ടനിൽ നിന്നം പെർത്തിലേക്കുള്ള ക്വാന്റാസ് വമാനമാണിത്.

ലഗേജുമായി ബന്ധപ്പെട്ട തലവേദനകൾക്ക് വിട

വിമാനയാത്രക്കൊരുങ്ങുമ്പോൾ ലഗേജുകൾ എന്നും തലവേദനയാണ്. എന്നാൽ അധികകാലം ലഗേജുകൾ പേറി വിമാനത്താവളത്തിലേക്ക് പോവേണ്ടി വരില്ല. ഇതിനായി പുതിയ ഡോർടുകാബിൻ ലഗേജ് ട്രാൻസ്‌പോർട്ട് സർവീസ് നിലവിൽ വരാൻ പോവുകയാണ്. ഇതിന്റെ ഭാഗമായി ഈ വർഷം ഒക്ടോബറിൽ ഹീത്രോ എയർപോർട്ടിൽ എയർപോർട്ടർ (airpotrr.com) ഇത്തരത്തിലുള്ള ഒരു സർവീസ് തുടങ്ങുന്നുണ്ട്. ഇതിലൂടെ ലഗേജുകൾ പേറാതെ യാത്രക്കാർക്ക് എയർപോർട്ടിലെത്താം. ഈ സർവീസ്അവരുടെ ലഗേജുകൾ സുരക്ഷിതമായി കൈകാര്യം ചെയ്യുന്നതാണ്.

10 വർഷങ്ങൾക്കുള്ളിൽ വരുന്ന മാറ്റങ്ങൾ

ഒരു ദശാബ്ദത്തിനുള്ളിൽ വിമാനയാത്രകളിൽ വിപ്ലവകരമായ മാറ്റങ്ങളായിരിക്കും സംഭവിക്കുക. അവയിൽ ചിലതാണ് ചുവടെ വിവരിക്കുന്നത്.

വിമാനങ്ങളിൽ നിന്ന് യാത്ര ചെയ്യാം

ത്ത് വർഷങ്ങൾക്കുള്ളിൽ വിമാനങ്ങളിൽ നിന്ന് യാത്ര ചെയ്യാൻ സാധിച്ചേക്കാം.ഇതിലൂടെ കൂടുതൽ യാത്രക്കാരെ ഉൾക്കൊള്ളിക്കാനും അതു വഴി ചാർജ് കുറയ്ക്കാനും വഴിയൊരുങ്ങുന്നു. വിവ കൊളംബിയ ആണ് വെർട്ടിക്കൽ സീറ്റിംഗിൽ ഏറ്റവും ഒടുവിൽ താൽപര്യം പ്രകടിപ്പിച്ചിരിക്കുന്നത്. 

സൂപ്പർസോണിക്ക് വിമാനങ്ങൾ

ത്ത് വർഷങ്ങൾക്കുള്ളിൽ അതിവേഗതയിൽ സഞ്ചരിക്കുന്ന സൂപ്പർ സോണിക്ക് വിമാനങ്ങൾ യാഥാർത്ഥ്യമാകുമെന്നാണ് സൂചന. ഇതിനെ തുടർന്ന് ലണ്ടനിൽ നിന്നും ന്യൂയോർക്കിലെത്താൻ വെറും മൂന്നര മണിക്കൂർ മതിയാവും.

ജൈവ ഇന്ധനത്തിന്റെ വ്യാപകമായ ഉപയോഗം

വിമാനങ്ങളിൽ നിന്നുമുള്ള അന്തരീക്ഷ മലിനീകരണം ഒഴിവാക്കാൻ ജൈവ ഇന്ധനങ്ങൾ വ്യാപകമായി ഉപയോഗിക്കപ്പെടും. ഇവ ഏവിയേഷൻ കെറോസിനുമായി കലർത്തിയായിരിക്കും ഉപയോഗിക്കുന്നത്.

20 വർഷങ്ങൾക്കുള്ളിൽ വരുന്ന മാറ്റങ്ങൾ

20 വർഷങ്ങൾ എന്നത് താരതമ്യേന ദീർഘമായ ഒരു കാലയളവാണ്. ഇതിനുള്ളിൽ വിമാനയാത്രയിൽ വിപ്ലവകരമായ മാറ്റങ്ങളായിരിക്കും സംഭവിക്കുന്നത്. അവയിൽ ചിലത് താഴെപ്പറയുന്നവയാണ്.

സെക്യൂരിറ്റി ചെക്കുകൾ അവസാനിക്കും

20 വർഷങ്ങൾക്കുള്ളിൽ പരമ്പരാഗത സെക്യൂരിറ്റി ചെക്കുകളെല്ലാം ഇല്ലാതാവും. അതനുസരിച്ച് അത്യന്താധുനിക സംവിധാനങ്ങളിലൂടെ യാത്രക്കാരെ ഡോർ മുതൽ ഗേറ്റ് വരെ നിരന്തരം നിരീക്ഷിക്കുന്നതിനുള്ള സംവിധാനങ്ങൾ ഏർപ്പെടുത്തപ്പെടും. 2014ൽ ഹെൽസിങ്കി എയർപോർട്ടിൽ യാത്രക്കാരെ നിരീക്ഷിക്കാൻ വൈഫൈയിലൂടെയുള്ള സംവിധാനം പരീക്ഷിച്ചിരുന്നു.

വിമാനങ്ങൾ കൂടുതൽ സമയം വൈകും

20 വർഷങ്ങൾക്കകം കൂടുതൽ വിമാനങ്ങൾ പറക്കുന്നതിനാൽ എയർ ട്രാഫിക്കിൽ തിരക്ക് കൂടുകയും തൽഫലമായി സമയം വൈകലുകൾ പെരുകയും ചെയ്യും. ഇതനുസരിച്ച് യുകെയിലെ എയർ പോർട്ടുകളിൽ വിമാനങ്ങൾ 2030 ആകുമ്പോഴേക്കും 44 ഇരട്ടി സമയം വൈകുന്നതാണ്.

വിമാനങ്ങൾ കൂടുതൽ കുലുങ്ങും

20 വർഷങ്ങൾക്കിടയിൽ കാലാവസ്ഥയിൽ കൂടുതൽ പ്രതികൂലമായ മാറ്റങ്ങൾ ഉണ്ടാകുന്നതിനാൽ വിമാനങ്ങൾ കൂടുതൽ കുലുക്കത്തിന് വിധേയമാകും.

50 വർഷങ്ങൾക്കുള്ളിൽ പൈലറ്റില്ലാ വിമാനങ്ങൾ

നിലവിൽ ഡ്രൈവറില്ലാ ട്രെയിനുകൾ യാഥാർത്ഥ്യമാക്കുന്നതിനുള്ള നീക്കങ്ങൾ സജീവമാണ്. 50 വർഷങ്ങൾക്കുള്ളിൽ പൈലറ്റില്ലാ വിമാനങ്ങളും യാഥാർത്ഥ്യമായേക്കും. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് കോക്ക്പിറ്റ് സിമുലേറ്ററിൽ പരീക്ഷിക്കാൻ ബോയിങ് 2017ൽ ഒരുങ്ങുന്നുണ്ട്. ഇതുപയോഗിച്ച് വിമാനം പറത്താനുള്ള നീക്കം അടുത്ത വർഷം ബോയിങ് നടക്കുകയും ചെയ്യും.