- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Money
- /
- SERVICE SECTOR
ജനുവരി 31ന് കൊല്ലത്ത് പാസ്‌പോർട്ട് മേള
തിരുവനന്തപുരം പാസ്‌പോർട്ട് ഓഫീസ് പാസ്‌പോർട്ട് അപേക്ഷകൾ സ്വീകരിക്കുന്നതിനായി ജനുവരി 31 ശനിയാഴ്ച കൊല്ലത്തെ പാസ്‌പോർട്ട് സേവാകേന്ദ്രത്തിൽ പ്രത്യേക പാസ്‌പോർട്ട് മേള സംഘടിപ്പിക്കും. അപേക്ഷകർ ഓൺലൈനായി അപേക്ഷ സമർപ്പിച്ച് സന്ദർശന സമയം മുൻകൂട്ടി നിശ്ചയിച്ച് വാങ്ങണം. വിദ്യാർത്ഥികൾ, മുതിർന്ന പൗരന്മാർ, പ്രായപൂർത്തിയാകാത്തവർ, നോ ഒബ്ജക്
തിരുവനന്തപുരം പാസ്‌പോർട്ട് ഓഫീസ് പാസ്‌പോർട്ട് അപേക്ഷകൾ സ്വീകരിക്കുന്നതിനായി ജനുവരി 31 ശനിയാഴ്ച കൊല്ലത്തെ പാസ്‌പോർട്ട് സേവാകേന്ദ്രത്തിൽ പ്രത്യേക പാസ്‌പോർട്ട് മേള സംഘടിപ്പിക്കും. അപേക്ഷകർ ഓൺലൈനായി അപേക്ഷ സമർപ്പിച്ച് സന്ദർശന സമയം മുൻകൂട്ടി നിശ്ചയിച്ച് വാങ്ങണം.
വിദ്യാർത്ഥികൾ, മുതിർന്ന പൗരന്മാർ, പ്രായപൂർത്തിയാകാത്തവർ, നോ ഒബ്ജക്ഷൻ സർട്ടിഫിക്കറ്റ് കൈവശമുള്ള ഗവൺമെന്റ്/പൊതുമേഖലാ സ്ഥാപനങ്ങളിലെ ജീവനക്കാർ എന്നിവർക്ക് രാവിലെ 9 മുതൽ 11.30 വരെ മേളയിൽ നേരിട്ട് ഹാജരാകാം. നേരിട്ടോ പാസ്‌പോർട്ട് സേവാകേന്ദ്രം മുഖേന ഓൺലൈൻ വഴിയോ ഈ വിഭാഗക്കാർക്ക് ഫീസടക്കാം. അപേക്ഷകർ നിശ്ചിത സമയത്ത് ആപ്ലിക്കേഷൻ റഫറൻസ് നമ്പരും (എ.ആർ.എൻ) മതിയായ രേഖകളും സ്വയംസാക്ഷ്യപ്പെടുത്തിയ പകർപ്പുകളുമായി ഹാജരാവണമെന്ന് പാസ്‌പോർട്ട് ഓഫീസർ സി.ബി. സോയ അറിയിച്ചു.
Next Story