- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
13കാരി പെൺകുട്ടിയുടെ മേൽ പിശാച്ബാധയുണ്ടെന്ന് കുടുംബത്തെ പറഞ്ഞു വിശ്വസിപ്പിച്ചു; ബാധയൊഴിപ്പിക്കാനെന്ന പേരിൽ മുറിയടച്ചിട്ട് ലൈംഗിക പീഡനത്തിന് ഇരയാക്കി: മഞ്ചേരിയിൽ അറസ്റ്റിലായ വ്യാജപാസ്റ്റർ കൂടുതൽ പേരെ ഇരകളാക്കിയെന്ന് സൂചന
മഞ്ചേരി: പിശാചിബാധ ഒഴിപ്പിക്കാനെന്ന വ്യാജേന പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ മുറിയിൽ അടച്ച് പീഡിപ്പിച്ച സംഭവത്തിൽ അസ്റ്റിലായ വ്യാജ പാസ്റ്റർ സമാനമായ രീതിയിൽ കൂടുതൽ പേരെ ഇരകളാക്കിയതായി പൊലീസിന് സൂചന ലഭിച്ചു. തിരുവനന്തപുരം ബാലരാമപുരം മടവൂർപാറ കാട്ടുകുളത്തിൻകര വീട്ടിൽ ജോസ് പ്രകാശാണ് (46) പ്രായപൂർത്തിയാവാത്ത പെൺകുട്ടികളെ പീഡിപ്പിച്ച സംഭവത്തിൽ മഞ്ചേരിയിൽ അറസ്റ്റിലായത്. കുട്ടികളുടെ രക്ഷിതാക്കളുടെ പരാതിയിലാണ് ഇയാളെ അറസ്റ്റു ചെയ്ത്. ഒരു പള്ളിയിലും പാസ്റ്റർ ആകാതിരുന്ന ഇയാൾ ജോസ് പാസ്റ്റർ എന്ന് പരിചയപ്പെട്ടുത്തിയാണ് പെരിന്തൽമണ്ണയിലെ കുടുംബത്തെ വലയിലാകക്കിയതും ചൂഷണം ചെയ്തതും. വിവിധ പള്ളികളിലെ പാസ്റ്ററാണെന്ന് പറഞ്ഞാണ് ഇയാൾ മുതലെടുപ്പ് നടത്തിയത്. പെരിന്തൽമണ്ണയിൽ നടന്ന വിശ്വാസികളുടെ കൺവെൻഷനിൽ പങ്കെടുത്ത മഞ്ചേരിയിലെ കുടുംബത്തോട് അവരുടെ 13കാരി ബാലിക കുടുംബത്തിന്റെ ഐശ്വര്യമാണെന്നും എന്നാൽ, പിശാച്ബാധയുണ്ടെന്നും അത് ഒഴിപ്പിക്കണമെന്നും അറിയിച്ചു. തുടർന്ന് ഇയാൾ രണ്ടു ദിവസം മഞ്ചേരിയിലെ വീട്ടിൽ വന്ന് ചികിത്സിച്ചു
മഞ്ചേരി: പിശാചിബാധ ഒഴിപ്പിക്കാനെന്ന വ്യാജേന പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ മുറിയിൽ അടച്ച് പീഡിപ്പിച്ച സംഭവത്തിൽ അസ്റ്റിലായ വ്യാജ പാസ്റ്റർ സമാനമായ രീതിയിൽ കൂടുതൽ പേരെ ഇരകളാക്കിയതായി പൊലീസിന് സൂചന ലഭിച്ചു. തിരുവനന്തപുരം ബാലരാമപുരം മടവൂർപാറ കാട്ടുകുളത്തിൻകര വീട്ടിൽ ജോസ് പ്രകാശാണ് (46) പ്രായപൂർത്തിയാവാത്ത പെൺകുട്ടികളെ പീഡിപ്പിച്ച സംഭവത്തിൽ മഞ്ചേരിയിൽ അറസ്റ്റിലായത്. കുട്ടികളുടെ രക്ഷിതാക്കളുടെ പരാതിയിലാണ് ഇയാളെ അറസ്റ്റു ചെയ്ത്.
ഒരു പള്ളിയിലും പാസ്റ്റർ ആകാതിരുന്ന ഇയാൾ ജോസ് പാസ്റ്റർ എന്ന് പരിചയപ്പെട്ടുത്തിയാണ് പെരിന്തൽമണ്ണയിലെ കുടുംബത്തെ വലയിലാകക്കിയതും ചൂഷണം ചെയ്തതും. വിവിധ പള്ളികളിലെ പാസ്റ്ററാണെന്ന് പറഞ്ഞാണ് ഇയാൾ മുതലെടുപ്പ് നടത്തിയത്. പെരിന്തൽമണ്ണയിൽ നടന്ന വിശ്വാസികളുടെ കൺവെൻഷനിൽ പങ്കെടുത്ത മഞ്ചേരിയിലെ കുടുംബത്തോട് അവരുടെ 13കാരി ബാലിക കുടുംബത്തിന്റെ ഐശ്വര്യമാണെന്നും എന്നാൽ, പിശാച്ബാധയുണ്ടെന്നും അത് ഒഴിപ്പിക്കണമെന്നും അറിയിച്ചു.
തുടർന്ന് ഇയാൾ രണ്ടു ദിവസം മഞ്ചേരിയിലെ വീട്ടിൽ വന്ന് ചികിത്സിച്ചു. പ്രായപൂർത്തിയാവാത്ത രണ്ടു കുട്ടികളെ മുറിയിൽ അടച്ചിട്ട് പ്രാർത്ഥനയുടെ പേരിൽ പീഡനത്തിനിരയാക്കി. പുറത്തുപറയരുതെന്നും പറഞ്ഞു. പിന്നീട് പെരിന്തൽമണ്ണയിൽ ഒരു വീട്ടിൽ പ്രാർത്ഥനാ ചികിത്സയുണ്ടെന്നു പറഞ്ഞ് കുടുംബത്തോട് രണ്ടു ദിവസം അവിടെ ചെന്ന് താമസിക്കാൻ പറഞ്ഞു.
പ്രാർത്ഥനയുടെ പേരിൽ ഇദ്ദേഹത്തിന്റെ മുറിയിൽ കുട്ടികളെ മാത്രം താമസിപ്പിച്ച് പീഡനത്തിനിരയാക്കി. സംശയം തോന്നിയ കുടുംബം ചൈൽഡ്‌ലൈൻ പ്രവർത്തകരോട് പരാതി പറഞ്ഞു. ചൈൽഡ്‌ലൈൻ വളന്റിയർമാർ കുട്ടികളെ കൗൺസലിങ് നടത്തിയാണ് സംഭവങ്ങൾ പുറത്തുകൊണ്ടുവന്നത്. പിന്നീട് മഞ്ചേരി സി.ഐ സണ്ണി ചാക്കോക്ക് കുടുംബം നൽകിയ പരാതിയിൽ പ്രതിയെ അറസ്റ്റ് ചെയ്തു.
ഇയാൾ ഒരു പള്ളിയുടെയും പാസ്റ്റർ സ്ഥാനം വഹിക്കുന്നില്‌ളെന്ന് അന്വേഷണത്തിൽ വ്യക്തമായി. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. മഞ്ചേരി എസ്.ഐ കൈലാസ്‌നാഥ്, ക്രൈം സ്‌ക്വാഡ് അംഗങ്ങളായ ഉണ്ണിക്കൃഷ്ണൻ മാരാത്ത്, പി. സഞ്ജീവ് എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
- നാളെ ദുഃഖ വെള്ളി(25.03.2016) പ്രമാണിച്ച് ഓഫീസിന് അവധി ആയതിനാൽ മറുനാടൻ മലയാളി അപ്‌ഡേഷൻ ഉണ്ടായിരിക്കുന്നതല്ല: എഡിറ്റർ