- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അമേരിക്കയിൽ നഴ്സായ ഭാര്യ അധ്വാനിക്കുമ്പോൾ പാസ്റ്ററായ ഭർത്താവ് നാട്ടിൽ കാമുകിക്കൊപ്പം അടിപൊളി; ജോയിന്റ് അക്കൗണ്ടിലെ 1.20 കോടി ഭാര്യ അറിയാതെ അടിച്ചുമാറ്റി; പരാതിക്ക് പിന്നാലെ കാമുകിക്കൊപ്പം നേപ്പാളിലേക്ക് കടന്നു; ഡൽഹിയിൽ വെച്ച് പൊക്കിയത് എമിഗ്രേഷൻ വിഭാഗം
ആലപ്പുഴ: അമേരിക്കയിൽ നഴ്സായ ഭാര്യയുമായി ചേർന്നുള്ള ജോയിന്റ് അക്കൗണ്ടിൽ നിന്ന് പണം തട്ടിയ കേസിൽ ഭർത്താവും കാമുകിയും പിടിയിലായി. ഡൽഹിയിൽ വച്ചാണ് ഇരുവരും അറസ്റ്റിലായത്. ഭാര്യ അറിയാതെ 1.20 കോടി കാമുകിയുടെ അക്കൗണ്ടിലേക്ക് മാറ്റിയ പാസ്റ്ററായ ഭർത്താവാണ് കാമുകിക്കൊപ്പം ഡൽഹിയിൽ അറസ്റ്റിലായത്.
കോഴിക്കോട് കോടഞ്ചേരി വേളംകോട് കാക്കനാട്ട് ഹൗസിൽ സിജു കെ ജോസ് (52), കാമുകി കായംകുളം ഗോവിന്ദമുട്ടം ഭാസുരഭവനം വീട്ടിൽ പ്രിയങ്ക (30) എന്നിവരാണ് അറസ്റ്റിലായത്. തൃശൂർ സ്വദേശിനിയാണ് സിജുവിന്റെ ഭാര്യ. നഴ്‌സായ ഭാര്യയുടെ അധ്വാനമായിരുന്നു ഒരു കോടിയിലെ ഭൂരിപക്ഷം പങ്കും. ഈ പണം കൊണ്ടാണ് സിജു കാമുകിക്കൊപ്പം നാട്ടിൽ അടിച്ചു പൊളിച്ചത്.
ഇരുവരുടെയും പേരിൽ ബാങ്ക് ഓഫ് അമേരിക്കയിലും കാപ്പിറ്റൽ വൺ ബാങ്കിലുമുള്ള ജോയിന്റ് അക്കൗണ്ടിൽ നിന്നാണ് പണം തട്ടിയത്. ഒരു കൊല്ലം കൊണ്ട് പല തവണയായി 1,37,938 ഡോളറാണ് (1,20,45,000 രൂപ) പിൻവലിച്ചത്. നാട്ടിലായിരുന്ന സിജു കാമുകിയുടെ കായംകുളത്തെ എച്ച്ഡിഎഫ്സി ബാങ്ക് അക്കൗണ്ടിലേക്കാണ് തുക മാറ്റിയത്. തുടർന്ന് ഇരുവരും ചേർന്ന് പണം ചെലവഴിക്കുകയായിരുന്നു.
ഏറെനാളായി സിജുവും പ്രിയങ്കയും അടുപ്പത്തിലായിരുന്നുവെന്ന് പൊലീസ് പറയുന്നു. ഭാര്യയുടെ പരാതിയിൽ കായംകുളം പൊലീസ് കേസ് രജിസ്റ്റർ ചെയ്തതോടെ ഏതാനുംമാസും മുമ്പ് ഇരുവരും ഒളിവിൽ പോയി. പൊലീസ് ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കി. നേപ്പാളിൽ ഒളിവിലായിരുന്ന ഇവർ ഡൽഹി എയർപോർട്ടിൽ എത്തിയപ്പോൾ എമിഗ്രേഷൻ വിഭാഗം തടഞ്ഞുവച്ച് വിവരം അറിയിക്കുകയായിരുന്നു. ആലപ്പുഴ ജില്ലാ പൊലീസ് മേധാവി ജെ ജയ്ദേവിന്റെ നേതൃത്വത്തിലുള്ള സംഘമാണ് അറസ്റ്റുചെയ്തത്.
മറുനാടന് മലയാളി ബ്യൂറോ