ഫ്‌ളോറിഡ:മാവേലിക്കര ചൗക്കയിൽ കുടുംബാംഗം പാസ്റ്റർ ജോൺ സി ജോൺ (അച്ചൻകുഞ്ഞ്-63) ഫ്‌ളോറിഡയിൽ നിര്യാതനായി. ഫ്‌ളോറിഡയിലെ പ്രമുഖ സഭകളിലൊന്നായ ഒർലാന്റോ ഐപിസി ചർച്ചിന്റെ സഹ ശുശ്രൂഷകനും മിഷണറിയുമായിരുന്നു. ഭാര്യ മറിയാമ്മ. മക്കൾ: ഡെന്നി ജോൺ, ഡാനി ജോൺ. സംസ്‌ക്കാര ശുശ്രൂഷ തിങ്കളാഴ്ച രാവിലെ 9 ന് ഒർലാന്റോ ഐപിസി സഭയുടെ (11551 സ്റ്റേറ്റ് റോഡ് 535, ഒർലാന്റോ) ചുമതലയിൽ ആരംഭിച്ച് 12.45 ന് വുഡ്‌ലോൺ മെമോറിയൽ പാർക്ക് സെമിത്തേരിയിൽ (400 Woodlawn Cemetery Road, Gotha, Florida 34734) സംസ്‌ക്കരിക്കും.