- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
രാത്രിയിലെ വഴക്കിന്റെയും മർദനത്തിന്റെയും പ്രതികാരമായി യുവാവിനെ കഴുത്തറുത്തുകൊലപ്പെടുത്തി; മുളകുപൊടി വിതറിയും തൊണ്ടു കൂട്ടിയിട്ട് കത്തിച്ചു തെളിവു നശിപ്പിക്കാനും ശ്രമം; ഇലന്തൂരിലെ പ്രസാദിന്റെ കൊലപാതകത്തിൽ പ്രതികൾ വലയിലെന്ന് സൂചന; കൊലയ്ക്ക് പിന്നിൽ അയൽവാസിയായ സിജോ
പത്തനംതിട്ട: മദ്യലഹരിയിലുണ്ടായ തർക്കത്തിനും സംഘട്ടനത്തിനുമൊടുവിൽ യുവാവിനെ കഴുത്തറുത്തുകൊലപ്പെടുത്തി. തെളിവു നശിപ്പിക്കാൻ ശ്രമം നടന്നുവെങ്കിലും പ്രതികളിൽ ഒരാൾ പൊലീസിന്റെ വലയിലായതായി സൂചന. ഇലന്തുർ കൊല്ലൻപാറ പ്രസാദ് ഭവനിൽ പ്രസാദാ(39)ണ് കൊല്ലപ്പെട്ടത്. അയൽ വാസിയായ സിജോയാണ് കൊല നടത്തിയതെന്ന് ഇപ്പോൾ കസ്റ്റഡിയിലുള്ള സത്താർ എന്നു വിളിക്കുന്ന സുജിത്ത് പൊലീസിൽ മൊഴി നൽകിയിട്ടുണ്ട്. സ്‌കൂൾ വിദ്യാർത്ഥിനിയെ അപമാനിച്ച കേസിൽ ജാമ്യത്തിലാണ്് സിജോ. കൂലിപ്പണിക്കാരനായ പ്രസാദ് ഏഴു വർഷമായി ഭാര്യയുമായി പിണങ്ങി കൊല്ലൻപാറ ലക്ഷം വീട് കോളനിയിലെ വീട്ടിൽ ഒറ്റയ്ക്കാണ് താമസിച്ചിരുന്നത്. മദ്യപിക്കുന്നത് പതിവായിരുന്നുവെന്നെങ്കിലും ശാന്ത സ്വഭാവക്കാരനായിരുന്നു പ്രസാദ്. ഇന്നു രാവിലെ എട്ടു മണിയോടെയാണ് സമീപവാസികളാണ് പ്രസാദിനെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. നാട്ടുകാർ വിവരമറിയിച്ചതനുസരിച്ച് ആറന്മുള പൊലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ച ശേഷം മൃതദേഹം പോസ്റ്റുമോർട്ടത്തിനായി കോട്ടയം മെഡിക്കൽ കോളജിലേക്ക് കൊണ്ടുപോയി. കഴുത്തി
പത്തനംതിട്ട: മദ്യലഹരിയിലുണ്ടായ തർക്കത്തിനും സംഘട്ടനത്തിനുമൊടുവിൽ യുവാവിനെ കഴുത്തറുത്തുകൊലപ്പെടുത്തി. തെളിവു നശിപ്പിക്കാൻ ശ്രമം നടന്നുവെങ്കിലും പ്രതികളിൽ ഒരാൾ പൊലീസിന്റെ വലയിലായതായി സൂചന. ഇലന്തുർ കൊല്ലൻപാറ പ്രസാദ് ഭവനിൽ പ്രസാദാ(39)ണ് കൊല്ലപ്പെട്ടത്. അയൽ വാസിയായ സിജോയാണ് കൊല നടത്തിയതെന്ന് ഇപ്പോൾ കസ്റ്റഡിയിലുള്ള സത്താർ എന്നു വിളിക്കുന്ന സുജിത്ത് പൊലീസിൽ മൊഴി നൽകിയിട്ടുണ്ട്.
സ്‌കൂൾ വിദ്യാർത്ഥിനിയെ അപമാനിച്ച കേസിൽ ജാമ്യത്തിലാണ്് സിജോ. കൂലിപ്പണിക്കാരനായ പ്രസാദ് ഏഴു വർഷമായി ഭാര്യയുമായി പിണങ്ങി കൊല്ലൻപാറ ലക്ഷം വീട് കോളനിയിലെ വീട്ടിൽ ഒറ്റയ്ക്കാണ് താമസിച്ചിരുന്നത്. മദ്യപിക്കുന്നത് പതിവായിരുന്നുവെന്നെങ്കിലും ശാന്ത സ്വഭാവക്കാരനായിരുന്നു പ്രസാദ്. ഇന്നു രാവിലെ എട്ടു മണിയോടെയാണ് സമീപവാസികളാണ് പ്രസാദിനെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. നാട്ടുകാർ വിവരമറിയിച്ചതനുസരിച്ച് ആറന്മുള പൊലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ച ശേഷം മൃതദേഹം പോസ്റ്റുമോർട്ടത്തിനായി കോട്ടയം മെഡിക്കൽ കോളജിലേക്ക് കൊണ്ടുപോയി. കഴുത്തിലേറ്റ മുറിവിൽ നിന്നും രക്തം വാർന്ന നിലയിൽ വീടിന്റെ തറയിലാണ് മൃതദേഹം കിടന്നിരുന്നത്.
മൃതദേഹത്തിന് സമീപം മുളക് പൊടി വിതറിയും തൊണ്ട് കുട്ടിയിട്ട് കത്തിക്കാൻ ശ്രമിച്ചും തെളിവ് നശിപ്പിക്കാനും ശ്രമം നടന്നിട്ടുണ്ട്. ഇന്നലെ രാത്രി ഇതേ കോളനിയിലെ താമസക്കാരായ സിജോയും സുജിത്തും പ്രസാദുമായി വാക്കേറ്റമുണ്ടായിരുന്നു. ഇവർ ഇയാളെ മർദിക്കുകയും ചെയ്തിരുന്നതായി സമീപവാസികൾ പറയുന്നു. ഇരുവരും നേരത്തെ നിരവധി ക്രിമിനൽ കേസുകളിൽ ഉൾപ്പെട്ടിട്ടുള്ളവരാണ്. ഡോഗ് സ്‌ക്വാഡിന്റെ പരിശോധനയിൽ സമീപത്തെ സുജിത്തിന്റെ വീട്ടിൽ നിന്നും രക്തം പുരണ്ട വസ്ത്രങ്ങൾ കണ്ടെടുത്തിട്ടുണ്ട്.
സംഭവവുമായി ബന്ധപ്പെട്ട് സുജിത്തിനെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. താൻ നിരപരാധിയാണെന്നും കൃത്യം നടത്തിയത് സിജോ ഒറ്റയ്ക്കാണെന്നും സുജിത്ത് പൊലീസിന് മൊഴി നൽകിയിട്ടുണ്ട്. താൻ ഇരുവരെയും പിടിച്ചു മാറ്റാനാണ് ശ്രമിച്ചത്. തന്നെയും സിജോ ക്രൂരമായി മർദിച്ചുവെന്ന് സുജിത്ത് പറഞ്ഞു. സുജിത്തിന്റെ വീട്ടിൽ രക്തം പുരണ്ട വസ്ത്രങ്ങൾ ഉപേക്ഷിച്ചാണ് സിജോ രക്ഷപ്പെട്ടത്. ഇയാൾക്ക് വേണ്ടി പൊലീസ് തെരച്ചിൽ തുടങ്ങി.