- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പത്തനംതിട്ട ജില്ലാ കലക്ടറേറ്റിൽ 'ചാത്തന്റെ' വിളയാട്ടം; പാറമടക്കാർക്കെതിരായ പരാതികൾ മാത്രം കാണാതാകുന്നു
പത്തനംതിട്ട: പാറമടകൾക്കെതിരായി ജില്ലാ കലക്ടർക്ക് ഒരു പരാതി നൽകി നോക്കൂ. അതപ്പോൾ തന്നെ ചാത്തന്മാർ കൊണ്ടുപോകും. പരാതിയുടെ പൊടിപോലും പിന്നെ കണ്ടുപിടിക്കാൻ കഴിയില്ല. മുഖ്യമന്ത്രിയുടെ ഓഫീസിലുമുണ്ട് ഇങ്ങനെ മലദൈവങ്ങൾക്ക് എതിരായ പരാതി മുക്കുന്ന ചാത്തന്മാർ. 2011 ജൂലൈ മുതൽ പാറമട ലോബിക്കെതിരേ വ്യക്തികളും സംഘടനകളും നൽകിയ പരാതികളാണ് കലക്ടറ
പത്തനംതിട്ട: പാറമടകൾക്കെതിരായി ജില്ലാ കലക്ടർക്ക് ഒരു പരാതി നൽകി നോക്കൂ. അതപ്പോൾ തന്നെ ചാത്തന്മാർ കൊണ്ടുപോകും. പരാതിയുടെ പൊടിപോലും പിന്നെ കണ്ടുപിടിക്കാൻ കഴിയില്ല. മുഖ്യമന്ത്രിയുടെ ഓഫീസിലുമുണ്ട് ഇങ്ങനെ മലദൈവങ്ങൾക്ക് എതിരായ പരാതി മുക്കുന്ന ചാത്തന്മാർ.
2011 ജൂലൈ മുതൽ പാറമട ലോബിക്കെതിരേ വ്യക്തികളും സംഘടനകളും നൽകിയ പരാതികളാണ് കലക്ടറേറ്റിൽ നിന്നും കാണാതായിരിക്കുന്നത്. ഇരുന്നൂറിലധികം പരാതികളാണ് ഉദ്യോഗസ്ഥലോബി മുൻകൈയെടുത്ത് മുക്കി പാറമടക്കാരിൽനിന്ന് വാങ്ങിയ പണത്തിന് നന്ദി കാണിച്ചിരിക്കുന്നത്.
ജില്ലയിലെ കരിങ്കൽ ക്വാറികളിൽ അനധികൃതമായി സ്‌ഫോടക വസ്തുക്കൾ ഉപയോഗിക്കുന്നുവെന്ന വിവരം ലഭിച്ചപ്പോഴാണ് പശ്ചിമഘട്ട സംരക്ഷണസമിതിയും മണ്ണടി പ്രകൃതി സംരക്ഷണ സമിതിയും ജില്ലാ കലക്ടർക്ക് പരാതി സമർപ്പിച്ചു തുടങ്ങിയത്. ഇതിനെല്ലാം കൈപ്പറ്റു രസീതും നൽകിയിരുന്നു. ഇതിന്മേൽ തുടർ നടപടി അന്വേഷിച്ചു ചെന്നപ്പോഴാണ് ഇങ്ങനെ ഒരു പരാതിയും കലക്ടറേറ്റിൽ ലഭിച്ചിട്ടില്ലെന്ന് ഉദ്യോഗസ്ഥർ മറുപടി നൽകിയത്.
മുഖ്യമന്ത്രിക്ക് നേരിട്ടു നൽകിയ പരാതികൾ പോലും കലക്ടറേറ്റിൽ നിന്ന് കാണാതായി. നടപടി ആവശ്യപ്പെട്ട് മുഖ്യമന്ത്രിയുടെ ഓഫീസിൽനിന്ന് കലക്ടർക്ക് കൈമാറിയ പരാതികളാണ് കാണാതായത്. സുതാര്യകേരളത്തിൽ നൽകിയ പരാതി വരെ ഇങ്ങനെ കാണാതായിട്ടുണ്ട്. ഒന്നൊഴിയാതെ മുഴുവൻ പരാതിയും മുക്കിയിട്ടുണ്ട്. ഇതേപ്പറ്റി വിവരാവകാശ നിയമപ്രകാരം നൽകിയ അപേക്ഷയിൽ ഇങ്ങനെ ഒരു പരാതിയും തങ്ങൾക്ക് കിട്ടിയിട്ടില്ലെന്നാണ് കലക്ടറേറ്റിലെ വിവരാവകാശ ഉദ്യോഗസ്ഥന്റെ മറുപടി. ഇനി ഇതേപ്പറ്റി പരാതിപ്പെടാനും സംഘടനകൾ ഭയക്കുകയാണ്. അതും മുക്കാൻ സാധ്യയുണ്ടെന്നാണ് ഭയം. ഇതേപ്പറ്റി ഒരക്ഷരം പോലും പ്രതികരിക്കാൻ ജില്ലാ കലക്ടറും മറ്റ് ഉദ്യോഗസ്ഥരും തയാറാകുന്നില്ല.
പരാതി മുക്കുന്നതാണ് എന്നാണ് ഉയരുന്ന സംശയം. അതി ശക്തമായ മാഫിയയാണ് പത്തനംതിട്ടയിലെ ക്വാറികൾക്ക് പിന്നിലുള്ളത്. അതുകൊണ്ട് തന്നെ ഉദ്യോഗസ്ഥർ ആരും ഒന്നും ചെയ്യാറുമില്ല.