ത്തനംതിട്ട ജില്ലാ അസോസിയേഷൻ പ്രവർത്തകരുടെ കുടുംബസംഗമം 2018 ഏപ്രിൽ 19, 20തീയതികളിൽ കബ്ദിൽ വച്ച് നടന്നു. ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നുമുള്ളനിരവധി അസോസിയേഷൻ അംഗങ്ങൾക്ക് കുടുംബത്തോടൊപ്പം ഒത്തുചേരുവാനും പരസ്പരം പരിചയപെടുവാനുമുള്ള വേദിയായി അക്ഷരാർത്ഥത്തിൽ തന്നെ മാറുകയായിരുന്നു സോസിയേഷന്റെ രാപ്പകൽസംഗമം.

19 ന് വൈകുന്നേരം 7:00 മണിക്ക് അസോസിയേഷൻ പ്രസിഡന്റ് കെ ജയകുമാർ ഔപചാരികമായി ഉദ്ഘാടനം ചെയ്ത പരിപാടികൾക്ക് കുവൈറ്റിലെ പ്രമുഖ ഇവന്റ് മാനേജ്മെന്റ് ടീം ആയമ്യൂസിക് ബീറ്റ്‌സ് അംഗങ്ങൾ സംഗീതവും, നൃത്തവും, കളികളുമായി കൊഴുപ്പേകി.കുവൈത്തിലെ പ്രശസ്തരായ ഗായകർ സംഗീതവിരുന്നിൽ പങ്കെടുത്തു. ക്യാമ്പ്അംഗങ്ങൾക്ക് രാത്രി ഭക്ഷണത്തിനായി ലൈവ് കിച്ചൺ ക്രമീകരിച്ചിരുന്നു. രണ്ടാംദിവസം രാവിലെ മുതൽ അസോസിയേഷൻ അംഗങ്ങളുടെ വിവിധ കല പരിപാടികളും, വ്യത്യസ്തരീതിയിലുള്ള ഗേമുകളും, അമേരിക്കൻ ഓക്ഷൻ തുടങ്ങിയ ഇനങ്ങളുംഉൾക്കൊള്ളിച്ചിരുന്നു.

കുടുംബ സംഗമത്തിന് ജേക്കബ് തമ്പി, അബു പീറ്റർ സാം, ബിജു വര്ഗീസ് എന്നിവർനേതൃത്വം നൽകി. ഗേമുകളുടെ കോഓർഡിനേറ്റർ ആയി ബിജി മുരളിയും പ്രവർത്തിച്ചു.പരിപാടിയിൽ പങ്കെടുത്തവർക്ക് അസോസിയേഷൻ ജനറൽ സെക്രട്ടറി മുരളി എസ്. പണിക്കർസ്വാഗതവും, പിക്‌നിക് കൺവീനർ പി ടി സാമുവേൽകുട്ടി നന്ദിയും അർപ്പിച്ചു.