- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മോദിയുടെ പിന്തുണയും സന്യാസത്തിന്റെ വാചകമടിയും ഒന്നും ബാബ രാംദേവിന്റെ അത്യാർത്തിക്ക് പരിഹാരമാകുന്നില്ല; മായം കലർത്തിയ ഉത്പന്നങ്ങളുമായി പതഞ്ജലി തന്നെ മുന്നിൽ; ഏറ്റവും ഒടുവിൽ പുറത്തുവന്ന റിപ്പോർട്ടിൽ കടുത്ത മായം കണ്ടെത്തിയത് ദിവ്യ ആംല ജ്യൂസിലും ശിവ്‌ലിംഗി ബീജിലും
ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പിന്തുണയും സന്യാസത്തിന്റെയും യോഗയുടെയും മുഖംമൂടിയും ആയുർവേദത്തിന്റെ വിശ്വാസ്യതയുമായിരുന്നു ബാബ രാംദേവിന്റെ കരുത്ത്. എന്നാൽ, അതൊന്നും രാംദേവിന്റെ അത്യാർത്തിയെ തടഞ്ഞില്ല. മായംകലർന്ന ഉത്പന്നങ്ങളുമായി രാംദേവിന്റെ പതഞ്ജലി വിപണി കീഴടക്കുകയാണ്. ഏറ്റവുമൊടുവിൽ പുറത്തുവന്ന റിപ്പോർട്ടുപ്രകാരം, ദിവ്യ ആംല ജ്യൂസും ശിവ്‌ലിംഗി ബീജും മായം കലർന്നതാണെന്ന് കണ്ടെത്തി. പതഞ്ജലിയുടേതുൾപ്പെടെ 40 ശതമാനത്തോളം ആയുർവേദ ഉത്പന്നങ്ങളും മായം കലർന്നതാണെന്ന റിപ്പോർട്ടാണ് ഹരിദ്വാറിലെ ആയുർവേദ ആൻഡ് യുനാനി ഓഫീസിന്റെ കണ്ടെത്തൽ. വിവരാവകാശപ്രകാരം ശേഖരിച്ച വിവരങ്ങളാണിത്. 2013-നും 2016-നും ഇടയ്ക്ക് ശേഖരിച്ച 82 സാമ്പിളുകളിൽ 32 എണ്ണവും ഗുണനിലവാര പരിശോധനയിൽ പരാജയപ്പെട്ടു. ഈ 32 എണ്ണത്തിൽ പതഞ്ജലിയുടെ ദിവ്യ അംല ജ്യൂസും ശിവ്‌ലിംഗി ബീജും ഉൾപ്പെടും. പശ്ചിമ ബംഗാളിലെ പബ്ലിക് ഹെൽ്ത്ത് ലബോറട്ടറിയുടെ പരിശോധനയിൽ പരാജയപ്പെട്ടതിനെത്തുടർന്ന് സൈനിക കാന്റീനുകളിൽ അംല ജ്യൂസ് വിൽക്കുന്നത് കഴിഞ്ഞമാസം മുതൽ വിലക്കി
ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പിന്തുണയും സന്യാസത്തിന്റെയും യോഗയുടെയും മുഖംമൂടിയും ആയുർവേദത്തിന്റെ വിശ്വാസ്യതയുമായിരുന്നു ബാബ രാംദേവിന്റെ കരുത്ത്. എന്നാൽ, അതൊന്നും രാംദേവിന്റെ അത്യാർത്തിയെ തടഞ്ഞില്ല. മായംകലർന്ന ഉത്പന്നങ്ങളുമായി രാംദേവിന്റെ പതഞ്ജലി വിപണി കീഴടക്കുകയാണ്. ഏറ്റവുമൊടുവിൽ പുറത്തുവന്ന റിപ്പോർട്ടുപ്രകാരം, ദിവ്യ ആംല ജ്യൂസും ശിവ്‌ലിംഗി ബീജും മായം കലർന്നതാണെന്ന് കണ്ടെത്തി.
പതഞ്ജലിയുടേതുൾപ്പെടെ 40 ശതമാനത്തോളം ആയുർവേദ ഉത്പന്നങ്ങളും മായം കലർന്നതാണെന്ന റിപ്പോർട്ടാണ് ഹരിദ്വാറിലെ ആയുർവേദ ആൻഡ് യുനാനി ഓഫീസിന്റെ കണ്ടെത്തൽ. വിവരാവകാശപ്രകാരം ശേഖരിച്ച വിവരങ്ങളാണിത്. 2013-നും 2016-നും ഇടയ്ക്ക് ശേഖരിച്ച 82 സാമ്പിളുകളിൽ 32 എണ്ണവും ഗുണനിലവാര പരിശോധനയിൽ പരാജയപ്പെട്ടു. ഈ 32 എണ്ണത്തിൽ പതഞ്ജലിയുടെ ദിവ്യ അംല ജ്യൂസും ശിവ്‌ലിംഗി ബീജും ഉൾപ്പെടും.
പശ്ചിമ ബംഗാളിലെ പബ്ലിക് ഹെൽ്ത്ത് ലബോറട്ടറിയുടെ പരിശോധനയിൽ പരാജയപ്പെട്ടതിനെത്തുടർന്ന് സൈനിക കാന്റീനുകളിൽ അംല ജ്യൂസ് വിൽക്കുന്നത് കഴിഞ്ഞമാസം മുതൽ വിലക്കിയിരുന്നു. ഉത്തരാഖണ്ഡ് സംസഥാന സർക്കാരിന്റെ ലാബ് റിപ്പോർട്ടിലും ജ്യൂസിന്റെ പിഎച്ച് വാല്യൂ അനുവദനീയമായതിലും കുറവാണെന്ന് കണ്ടെത്തിയിട്ടുണ്ട്. പിഎച്ച് വാല്യു എഴിൽത്താഴെയുള്ള വസ്തുക്കൾ കഴിച്ചാൽ അസിഡിറ്റിയും മറ്റാരോഗ്യപ്രശ്‌നങ്ങളുമുണ്ടാകാനിടയുണ്ട്.
ശിവ്‌ലിങ് ബീജിലും 31 ശതമാനത്തോളം മായം കലർന്നതായി കണ്ടെത്തിയിട്ടുണ്ടെന്ന് വിവരാവകാശ രേഖ വ്യക്തമാക്കുന്നു. എന്നാൽ, ഈ ലാബ് റിപ്പോർട്ട് വിശ്വാസ്യയോഗ്യമല്ലെന്ന് പതഞ്ജലിയുടെ മാനേജിങ് ഡയറക്ടർ ആചാര്യ ബാലകൃഷ്ണ പറഞ്ഞു. ശിവ്‌ലിംഗി ബീജ് പ്രകൃതിദത്തമായ ഉത്പന്നമാണെന്നാണ് അദ്ദേഹത്തിന്റെ വാദം.. പതംഞ്ജലിയുടെ ഉത്പന്നങ്ങൾക്ക് പുറമെ, വേറെയും ആയുർവേദ ഉത്പന്നങ്ങൾ മായംകലർന്നതാണെന്ന് കണ്ടെത്തിയിട്ടുണ്ട്.
ഉത്തരാഖണ്ഡിൽ വൻതോതിൽ ആയുർവേദമെന്ന പേരിൽ ഉത്പന്നങ്ങൾ നിർമ്മിക്കുന്ന സ്ഥാപനങ്ങൾ ആരംഭിച്ചിട്ടുണ്ട്. ഉത്തരാഖണ്ഡ് ആയുഷ് വിഭാഗത്തിന്റെ പരിശോധനയ്ക്കുശേഷമേ വിൽക്കാവൂ എന്നാണെങ്കിലും ഉദ്യോഗസ്ഥരെ സ്വാധീനിച്ച് സർട്ടിഫിക്കറ്റ് സ്വന്തമാക്കി ഒട്ടേറെ വ്യാജ ഉത്പന്നങ്ങളും വിപണിയിലുണ്ട്.