- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബില്ലടയ്ക്കാൻ ആവാത്തതോടെ വീട്ടമ്മയെ ഒരു മാസമായി 'കസ്റ്റഡിയിൽ' വച്ച് കൊച്ചി മെഡിക്കൽ ട്രസ്റ്റ് ആശുപത്രി; വൃക്ക ചികിത്സയ്ക്കായി എത്തിയ രോഗിയുടെ ബിൽ മൂന്നര ലക്ഷം കഴിഞ്ഞതിൽ ആശുപത്രി വാസത്തിൽ ബിൽ തുക പിന്നെയും കൂടുന്നു; ഒരു ലക്ഷം വരെ പിരിച്ചെടുത്ത് സഹായത്തിന് ഇറങ്ങിയ നാട്ടുകാർ ബാക്കി തുകയ്ക്കായി നെട്ടോട്ടത്തിൽ
കോതമംഗലം: ചികിത്സാച്ചെലവിനത്തിൽ ലക്ഷങ്ങളുടെ ബില്ലടയ്ക്കാനാവാതെ ഡിസ്ചാർജ് നൽകില്ലെന്ന് ആശുപത്രി മാനേജ്‌മെന്റ്. വിധവയായ വീട്ടമ്മ ഒരുമാസത്തോളമായി ആശുപത്രിയിൽ 'കസ്റ്റഡിയിൽ' കഴിയുന്നു. പല്ലാരിമംഗലം പഞ്ചായത്ത് ആറാംവാർഡ് നിവാസിയായ താണിക്കുന്നേൽ ജാനകിയാണ് രണ്ടര ലക്ഷത്തോളം രൂപയുടെ ബില്ലടയ്ക്കാൻ ആവാത്തിനെത്തുടർന്ന് അധികൃതരുടെ 'നിരീക്ഷണത്തിൽ' കഴിഞ്ഞ ഒരു മാസത്തോളമായി കൊച്ചി മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിൽ കഴിയുന്നത്. ആശുപത്രി വാസം തുടരുന്നതിനാൽ ബിൽ തുക ഇപ്പോഴും കൂടിക്കൊണ്ടിരിക്കുകയാണ്. ഇരുവൃക്കകളും തകരാറിലായതിനെത്തുടർന്ന് മാസങ്ങളായി ഇവർ കോതമംഗലത്തെ വിവിധ ആശുപത്രികളിൽ ചികിത്സ നടത്തിയിരുന്നു. രോഗം ഗുരുതരം ആയതിനെത്തുടർന്ന് ഒരുമാസം മുമ്പ് എറണാകുളം ജനറൽ ആശുപത്രിയിലേക്ക് മാറ്റി. പിന്നീട് ആരോഗ്യസ്ഥിതി വീണ്ടും മോശമായതിനെ തുടർന്ന് ബന്ധുക്കൾ ജാനകിയെ മെഡിക്കൽ ട്രസ്റ്റിലേക്ക് മാറ്റുകയായിരുന്നു. ശസ്ത്രക്രിയയും ഡയാലിസീസ് പരമ്പരകളും കഴിഞ്ഞപ്പോൾ മൂന്നര ലക്ഷത്തിൽപ്പരം രൂപ ചെലവായി. ഇതിൽ ഒരു ലക്ഷം രൂപയോളം ബന്ധുക്കൾ ആശു
കോതമംഗലം: ചികിത്സാച്ചെലവിനത്തിൽ ലക്ഷങ്ങളുടെ ബില്ലടയ്ക്കാനാവാതെ ഡിസ്ചാർജ് നൽകില്ലെന്ന് ആശുപത്രി മാനേജ്‌മെന്റ്. വിധവയായ വീട്ടമ്മ ഒരുമാസത്തോളമായി ആശുപത്രിയിൽ 'കസ്റ്റഡിയിൽ' കഴിയുന്നു.
പല്ലാരിമംഗലം പഞ്ചായത്ത് ആറാംവാർഡ് നിവാസിയായ താണിക്കുന്നേൽ ജാനകിയാണ് രണ്ടര ലക്ഷത്തോളം രൂപയുടെ ബില്ലടയ്ക്കാൻ ആവാത്തിനെത്തുടർന്ന് അധികൃതരുടെ 'നിരീക്ഷണത്തിൽ' കഴിഞ്ഞ ഒരു മാസത്തോളമായി കൊച്ചി മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിൽ കഴിയുന്നത്. ആശുപത്രി വാസം തുടരുന്നതിനാൽ ബിൽ തുക ഇപ്പോഴും കൂടിക്കൊണ്ടിരിക്കുകയാണ്.
ഇരുവൃക്കകളും തകരാറിലായതിനെത്തുടർന്ന് മാസങ്ങളായി ഇവർ കോതമംഗലത്തെ വിവിധ ആശുപത്രികളിൽ ചികിത്സ നടത്തിയിരുന്നു. രോഗം ഗുരുതരം ആയതിനെത്തുടർന്ന് ഒരുമാസം മുമ്പ് എറണാകുളം ജനറൽ ആശുപത്രിയിലേക്ക് മാറ്റി. പിന്നീട് ആരോഗ്യസ്ഥിതി വീണ്ടും മോശമായതിനെ തുടർന്ന് ബന്ധുക്കൾ ജാനകിയെ മെഡിക്കൽ ട്രസ്റ്റിലേക്ക് മാറ്റുകയായിരുന്നു.
ശസ്ത്രക്രിയയും ഡയാലിസീസ് പരമ്പരകളും കഴിഞ്ഞപ്പോൾ മൂന്നര ലക്ഷത്തിൽപ്പരം രൂപ ചെലവായി. ഇതിൽ ഒരു ലക്ഷം രൂപയോളം ബന്ധുക്കൾ ആശുപത്രിയിൽ അടച്ചു. ഇനി രണ്ടര ലക്ഷം കൂടി അടക്കണം. ഇത് ഉടൻ അടയ്ക്കണമെന്ന് ആശുപത്രി അധികൃതർ ആവശ്യപ്പെട്ടിട്ട് ആഴ്ചകളായി. ബില്ലടക്കാതെ പുറത്തുപോകരുതെന്ന് ആശുപത്രി അധികൃതർ ഇവർക്ക് കർശന നിർദ്ദേശം നൽകിയിട്ടുള്ളതായി അറിയുന്നു.
വീട്ടമ്മയുടെ ദയനീയ സ്ഥിതിയറിഞ്ഞ് പഞ്ചായത്തംഗം പി എം സിദ്ദിഖ് നാട്ടുകാരുമായി ചേർന്നു പണസമാഹരണം ആരംഭിച്ചിരിക്കുകയാണ്. ഇനി രണ്ടര ലക്ഷംകൂടി അടച്ച് ജാനകിയെ ആശുപത്രിയിൽനിന്നും 'മോചിപ്പിക്കാൻ' ഉള്ള നീക്കം ശക്തമാക്കിയിട്ടുണ്ട്.
ജാനകിയുടെ ചികിത്സ സർക്കാർ ആശുപത്രിയിലേക്ക് മാറ്റാവുന്ന സാഹചര്യമാണ് നിലവിലുള്ളത്. ബില്ലടക്കാത്തതിനാൽ ജാനകിക്ക് മെഡിക്കൽ ട്രസ്റ്റിൽ നിന്നും പുറത്തിറങ്ങാൻ കഴിയാത്ത അവസ്ഥയാണിപ്പോൾ. ഇവിടെ ചികിത്സയിൽ തുടരുന്ന ഓരോ ദിവസവും ബിൽതുക ഉയരുകയാണ്. അതിനാൽ കഴിയാവുന്നത്ര വേഗത്തിൽ നാട്ടുകാരുടെ സഹായത്തോടെ പണം സമാഹരിച്ച് ആശുപത്രിയിൽ അടച്ച് ഡിസ്ചാർജ് വാ്ങ്ങി അവർക്ക് തുടർ ചികിത്സ ലഭ്യമാക്കുമെന്നു സിദ്ദിഖ് വ്യക്തമാക്കി.
സ്വന്തമായി വീടില്ലാത്തതിനാൽ ജാനകി ബന്ധുവീട്ടിലാണ് താമസിച്ചുവന്നിരുന്നത്. പട്ടികജാതി വിഭാഗത്തിൽപെട്ട ഈ വിധവയുടെ സഹായത്തിന് ഇനി സർക്കാരോ സുമനസ്സുകളോ എത്തുമോ എന്ന് കാത്തിരിക്കുകയാണ് നാട്ടുകാരും ബന്ധുക്കുളും.