മെൽബൺ: അബോട്ട് സർക്കാരിന്റെ ചെലവ് ചുരുക്കൽ നടപടികളുടെ ഭാഗമായി ഓസ്‌ട്രേലയൻ മെഡിക്കെയർ മേഖലയിൽ സമൂലമായ അഴിച്ച് പണി. മെഡിക്കെയർ മേഖലയിൽ വരുന്ന മാറ്റങ്ങളുടെ ഭാഗമായി അടുത്ത ആഴ്‌ച്ച മുതൽ രോഗികൾക്ക് ജിപിമാരെ കാണുന്നതിന് ഇരുപത് ഡോളർ ഫീസ് നൽകേണ്ടി വരുമെന്നാണ് റിപ്പോർട്ടുകൾ. മൊത്തമായി സന്ദർശനങ്ങൾക്ക് ബില്ല് നൽകുന്നത് ഇല്ലാതാക്കാൻ ഈ സംവിധാനം ഉപകരിക്കുമെന്നാണ് പറയുന്നത്.

അടുത്ത ആഴ്‌ച്ചയോടെ ഡോക്ടർമാർക്ക് ബൾക്ക്‌ബില്ലിങ് അവസാനിപ്പിച്ച് ഫീസ് ഈടാക്കാനാണ് നീക്കം. ഡോക്ടർമാർ രോഗികളെ പരിശോധിക്കുന്ന സമയവും വർധിപ്പിക്കാൻ സാധ്യതയുണ്ട്. ഇരുപത് മിനിട്ട് വരെ പരിശോധന നടത്താവുന്നതാണ്. അങ്ങനെയെങ്കിൽ ദിനം പ്രതി കാണുന്ന രോഗികളുടെ എണ്ണം കുറയുമെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

ജനുവരി 19മുതലാണ് പത്ത് മിനിട്ട് വരെയുള്ള ജിപി പരിശോധനയ്ക്ക് 20.10 ഡോളറിലും താഴെ ഫീസായി നല്‌കേണ്ടി വരുക. ഈ നീക്കത്തിലൂടെ സർക്കാരിന് ഈ വർഷം 500 മില്യൺ ചെലവ് ചുരുക്കാമെന്നാണ് കരുതപ്പെടുന്നത്.