- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ആശുപത്രിയിൽ കഴിയുന്ന ബന്ധുവിന്റെ ചികിത്സയെ ചൊല്ലി തർക്കം; പിക്ക് അപ് വാൻ ഉപയോഗിച്ച് ആശുപത്രി കെട്ടിടം ഇടിച്ചു തകർത്ത് യുവാവ്
ഗുരുഗ്രാം: പിക്ക് അപ് വാൻ ഉപയോഗിച്ച് ആശുപത്രി കെട്ടിടം ഇടിച്ചു തകർത്തു. ഗുരുഗ്രാമിലെ ബാസയ് ചൗക്കിലെ ശ്രീ ബാലാജി ആശുപത്രിയിൽ ഡിസംബർ 18നാണ് സംഭവം. ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ബന്ധുക്കളുടെ കുടുംബവുമായുണ്ടായ തർക്കത്തെ തുടർന്നാണ് യുവാവ് ആശുപത്രി ആക്രമിച്ചത്. ഇടിയുടെ ആഘാതത്തിൽ ആശുപത്രിയിയുടെ ഫാർമസി തകർന്നു.
ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ബന്ധുക്കളായ പ്രായമായ രണ്ടുപേർക്ക് ചികിത്സ നൽകുന്നതുമായി ബന്ധപ്പെട്ട് കുടുംബാംഗങ്ങളുമായുണ്ടായ തർക്കമാണ് ആശുപത്രി തകർക്കാൻ കാരണം. അക്രമം നടത്തിയ ആൾക്കെതിരെ കേസ് നൽകിയതായും പൊലീസ് അന്വേഷണം ആരംഭിച്ചതായും ആശുപത്രി ഡയറക്ടർ പറഞ്ഞു.
ഏട്ടോളം തവണ വാൻ ആശുപത്രിയിലേക്ക് ഇടിച്ചുകയറ്റി. നിരവധി വാഹനങ്ങൾ തകരുകയും ആശുപത്രി ഫാർമസി കെട്ടിടത്തിന്റെ ഒരുഭാഗം തകരുകയും ചെയ്തതായി ആശുപത്രി ഡയറക്ടർ പറഞ്ഞു. സംഭവത്തിന്റെ ദൃശ്യങ്ങൾ സി.സി.ടി.വിയിൽ പതിഞ്ഞു. വാൻ ഓടിച്ചിരുന്ന വ്യക്തി നിരവധി തവണ ആശുപത്രിയിലേക്ക് വാഹനം ഇടിച്ചുകയറ്റുന്നത് സി.സി.ടി.വി ദൃശ്യങ്ങളിൽ കാണാം.
മറുനാടന് ഡെസ്ക്