- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആ ശപിക്കപ്പെട്ട കാർ അപകടം കവർന്നെടുത്തത് പാലക്കാട്ടെ അറിയപ്പെടുന്ന ഫുട്‌ബോൾ താരത്തെ കൂടി; അജ്മിലിന്റെ മരണ വാർത്ത താങ്ങാനാവാതെ അജ്മലിന് കീഴിൽ കളിക്കാനെത്തിയ നൈജീരിയൻ താരങ്ങളും; ഇന്നലെ പട്ടാമ്പിയിൽ കാർ കണ്ടെയ്‌നർ ലോറിയിൽ ഇടിച്ച് മൂന്ന് പേർ മരിച്ചത് ഡ്രൈവർ ഉറങ്ങി പോയതിനാലാകാമെന്ന് പൊലീസ്
പട്ടാമ്പി: നിയന്ത്രണം വിട്ട കാർ പാതയോരത്തു നിർത്തിയിട്ട കണ്ടെയ്‌നർ ലോറിക്കു പിന്നിൽ ഇടിച്ചുകയറി മാതാവും മകനുമടക്കം മൂന്നുപേർ മരിച്ചത് ഡ്രൈവർ ഉറങ്ങി പോയതിനാലാകാമെന്ന് പൊലീസ്. ഇന്നലെ പുലർച്ചെ രണ്ടിനു മേലെ പട്ടാമ്പിയിലാണു നാടിനെ നടുക്കിയ അപകടം ഉണ്ടായത്. എന്നാൽ ഈ സമയത്ത് ഡ്രൈവർ ഉറങ്ങി പോയതാകാം അപകടത്തിന് കാരണമെന്നാണ് പൊലീസ് പറയുന്നത്. പൊലീസ് നാട്ടുകാരുടെ സഹായത്തോടെ കാറിന്റെ പിന്നിലെ ചില്ലു തകർത്താണു യാത്രക്കാരെ പുറത്തെടുത്തത്. എങ്കിലും മൂന്ന് പേരുടെ ജീവൻ രക്ഷിക്കാനായില്ല. നെല്ലായ കൃഷ്ണപ്പടി പരേതനായ പേങ്ങാട്ടിരി മുഹമ്മദാലിയുടെ ഭാര്യ സുഹറ (45), മകനും പാലക്കാട് ജില്ലാ ഫുട്‌ബോൾ താരവുമായ അജ്മൽ പേങ്ങാട്ടിരി (23), അജ്മലിന്റെ സുഹൃത്ത് പെരിന്തൽമണ്ണ പട്ടിക്കാട് മുള്ള്യാകുർശി കാരയിൽ അശ്‌റഫിന്റെ മകൻ പാലൂർ മൂളത്തിൽ വീട്ടിൽ സൽമാൻ ജസീം എന്ന സുൽത്താൻ (21) എന്നിവരാണു മരിച്ചത്. മൂന്നുപേർക്കു ഗുരുതരമായി പരുക്കേറ്റു. സൽമാനാണു കാറോടിച്ചിരുന്നത്. സുൽത്താന്റെ ഉമ്മ പുലാമന്തോൾ പാലൂർ മൂളത്തിൽ വീട്ടിൽ ജസീന (40), സുഹ്
പട്ടാമ്പി: നിയന്ത്രണം വിട്ട കാർ പാതയോരത്തു നിർത്തിയിട്ട കണ്ടെയ്‌നർ ലോറിക്കു പിന്നിൽ ഇടിച്ചുകയറി മാതാവും മകനുമടക്കം മൂന്നുപേർ മരിച്ചത് ഡ്രൈവർ ഉറങ്ങി പോയതിനാലാകാമെന്ന് പൊലീസ്. ഇന്നലെ പുലർച്ചെ രണ്ടിനു മേലെ പട്ടാമ്പിയിലാണു നാടിനെ നടുക്കിയ അപകടം ഉണ്ടായത്. എന്നാൽ ഈ സമയത്ത് ഡ്രൈവർ ഉറങ്ങി പോയതാകാം അപകടത്തിന് കാരണമെന്നാണ് പൊലീസ് പറയുന്നത്. പൊലീസ് നാട്ടുകാരുടെ സഹായത്തോടെ കാറിന്റെ പിന്നിലെ ചില്ലു തകർത്താണു യാത്രക്കാരെ പുറത്തെടുത്തത്. എങ്കിലും മൂന്ന് പേരുടെ ജീവൻ രക്ഷിക്കാനായില്ല.
നെല്ലായ കൃഷ്ണപ്പടി പരേതനായ പേങ്ങാട്ടിരി മുഹമ്മദാലിയുടെ ഭാര്യ സുഹറ (45), മകനും പാലക്കാട് ജില്ലാ ഫുട്‌ബോൾ താരവുമായ അജ്മൽ പേങ്ങാട്ടിരി (23), അജ്മലിന്റെ സുഹൃത്ത് പെരിന്തൽമണ്ണ പട്ടിക്കാട് മുള്ള്യാകുർശി കാരയിൽ അശ്‌റഫിന്റെ മകൻ പാലൂർ മൂളത്തിൽ വീട്ടിൽ സൽമാൻ ജസീം എന്ന സുൽത്താൻ (21) എന്നിവരാണു മരിച്ചത്.
മൂന്നുപേർക്കു ഗുരുതരമായി പരുക്കേറ്റു. സൽമാനാണു കാറോടിച്ചിരുന്നത്. സുൽത്താന്റെ ഉമ്മ പുലാമന്തോൾ പാലൂർ മൂളത്തിൽ വീട്ടിൽ ജസീന (40), സുഹ്‌റയുടെ മകൾ ചുണ്ടമ്പറ്റ നാട്യമംഗലം റജീന (32), മകൻ മുഹമ്മദ് അഫ്‌നാസ് (14) എന്നിവർക്കാണു പരുക്ക്. സാരമായ പരുക്കേറ്റ ഇവർ പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിലാണ്.
തൃശൂരിൽനിന്നു പെരിന്തൽമണ്ണയിലേക്കു പോകുകയായിരുന്ന കണ്ടെയ്‌നർ ലോറി മേലെ പട്ടാമ്പിയിൽ പാതയോരത്തു നിർത്തിയിട്ടിരുന്നു. നിയന്ത്രണം വിട്ട കാർ ലോറിക്കടിയിലേക്ക് ഇടിച്ചുകയറി. കാർ പൂർണമായും തകർന്നു. ഡ്രൈവർ ഉറങ്ങിപ്പോയതാകാം അപകട കാരണമെന്നു പൊലീസ് പറഞ്ഞു. എല്ലാവരെയും ഉടൻ പട്ടാമ്പിയിലെ സ്വകാര്യ ആശുപത്രിയിലും തുടർന്ന് പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിലും എത്തിച്ചു.
മരിച്ച അജ്മൽ അറിയപ്പെടുന്ന ഫുട്‌ബോൾ കളിക്കാരനാണ്. സൃഹൃത്ത് സുൽത്താനും അജ്മലിനൊപ്പം ഫുട്‌ബോൾ കളിക്കാറുണ്ട്. അജ്മൽ ഷൊർണൂർ സോക്കർ ടീമിന്റെ സ്ഥിരം കളിക്കാരനായിരുന്നു. അജ്മലിനു കീഴിൽ നൈജീരിയൻ താരങ്ങൾ നെല്ലായയിൽ താമസമാക്കി പല മത്സരങ്ങളിലും പങ്കെടുത്തിരുന്നു. അജ്മലും സുൽത്താനും കുടുംബവുമൊത്തു കൊച്ചിയിലെ പ്രമുഖ മാളിൽ പോയി തിരികെ വരുമ്പോഴാണ് അപകടം. ഗുരുതര പരുക്കേറ്റ അജ്മൽ പട്ടാമ്പിയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചപ്പോഴേക്കും മരിച്ചിരുന്നു.
സുഹ്‌റയുടെയും അജ്മലിന്റെയും കബറടക്കം ഇന്നലെ പേങ്ങാട്ടിരി ജുമാമസ്ജിദ് കബറിസ്ഥാനിൽ നടത്തി. സുൽത്താന്റെ കബറടക്കം ഇന്നു നാലിനു മുള്ള്യാകുർശി കീഴ്മുറി ജുമാ മസ്ജിദിൽ.