- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
യുഡിഎഫ് സർക്കാരിന്റെ തട്ടിപ്പുപരിപാടി തുടരുന്നു; തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടു നടത്തിയ പട്ടയവിതരണം നാട്ടുകാരെ പറ്റിക്കാൻ; ഭൂമിക്കു പകരം ലഭിച്ചത് കരിമ്പാറക്കൂട്ടം
പത്തനംതിട്ട: ലോക്‌സഭാ തെരഞ്ഞെടുപ്പിനു തൊട്ടുമുമ്പ് പട്ടയമേളയെന്ന പേരിൽ സോണിയാഗാന്ധിയെ കൊണ്ടുവന്ന് നാട്ടുകാരെ പറ്റിച്ചു. ഇപ്പോഴിതാ തദ്ദേശതെരഞ്ഞെടുപ്പിന്റെ പേരിൽ പട്ടയമേള നടത്തി വീണ്ടും സർക്കാരിന്റെ തട്ടിപ്പ്. കൈയിൽ കിട്ടിയ പട്ടയവുമായി ഭൂമി തേടിച്ചെന്നവർ കരിമ്പാറക്കെട്ടുകൾ കണ്ട് ഞെട്ടി. തിരുവനന്തപുരത്ത് നടന്ന 'സോണിയാഗാന്ധി
പത്തനംതിട്ട: ലോക്‌സഭാ തെരഞ്ഞെടുപ്പിനു തൊട്ടുമുമ്പ് പട്ടയമേളയെന്ന പേരിൽ സോണിയാഗാന്ധിയെ കൊണ്ടുവന്ന് നാട്ടുകാരെ പറ്റിച്ചു. ഇപ്പോഴിതാ തദ്ദേശതെരഞ്ഞെടുപ്പിന്റെ പേരിൽ പട്ടയമേള നടത്തി വീണ്ടും സർക്കാരിന്റെ തട്ടിപ്പ്. കൈയിൽ കിട്ടിയ പട്ടയവുമായി ഭൂമി തേടിച്ചെന്നവർ കരിമ്പാറക്കെട്ടുകൾ കണ്ട് ഞെട്ടി.
തിരുവനന്തപുരത്ത് നടന്ന 'സോണിയാഗാന്ധി' പട്ടയമേളയിൽ പട്ടയം കിട്ടിയവർ അതുമായി ചെന്നപ്പോൾ അങ്ങനെ ഒരു ഭൂമി കണ്ടെത്താനേ കഴിഞ്ഞില്ല. ഇപ്പോൾ മന്ത്രി അടൂർ പ്രകാശ് സ്വന്തം കൈകൊണ്ട്, സ്വന്തം മണ്ഡലത്തിലുള്ളവർക്ക് നൽകിയ പട്ടയവുമായി ചെന്നപ്പോൾ ഭൂമി അവിടെ ഉണ്ടായിരുന്നു. പക്ഷേ, അത് കരിമ്പാറക്കെട്ടാണെന്ന് മാത്രം.
വർഷങ്ങളായി സ്വന്തം ഭൂമിയില്ലാതെ പാറപ്പുറത്ത് കൂര വച്ചു കഴിഞ്ഞിരുന്നവരെയാണ് പട്ടയം കാട്ടി കൊതിപ്പിച്ച് സർക്കാർ പിന്നെയും പറ്റിച്ചത്. സർക്കാരിൽനിന്നു മൂന്നു സെന്റ് ഭൂമിക്ക് പട്ടയം കിട്ടിയതിന്റെ സന്തോഷത്തിൽ കഴിഞ്ഞവരാണ് പട്ടയത്തിൽ പറയുന്ന ഭൂമി കണ്ടു ഞെട്ടിയത്. മുമ്പ് ഇവർ കഴിഞ്ഞിരുന്നത് വെറും പാറയ്ക്ക് മുകളിലായിരുന്നു. ഇപ്പോഴവർക്ക് കിട്ടിയതാകട്ടെ കരിമ്പാറക്കൂട്ടവും.
കൈയിൽ കിട്ടിയ പട്ടയവുമായി ഇന്നലെ രാവിലെ 11 മണിയോടെ വില്ലേജ് ഓഫീസർക്കൊപ്പം തങ്ങൾക്കുള്ള ഭൂമി കാണാൻ ചെന്നപ്പോഴാണ് പറ്റിയ ചതി ഇവർക്ക് മനസിലായത്. കൺമുന്നിൽ കണ്ടത് തങ്ങൾ ഇപ്പോൾ താമസിക്കുന്നതിനേക്കാൾ വലിയ കരിമ്പാറ. ചിറ്റാർ വലിയ പാറയിൽ താമസിക്കുന്ന 35 പേർക്കാണ് ഇവിടെ ഭൂമി അനുവദിച്ചിരിക്കുന്നത്. ചിറ്റാർ 86 ഭാഗത്തെ ഊരാംപാറയ്ക്കടുത്ത് ഇ.ഡി.സി.എൽ. ഹൈഡ്രോ ഇലക്ട്രിക് പദ്ധതിക്ക് സമീപം ഇടക്കാടിനോട് ചേർന്ന ഭൂമിയാണ് മൂന്നു സെന്റുവീതം റവന്യൂ വകുപ്പ് ഇവർക്ക് നൽകിയത്. റബർ തോട്ടത്തിനോടു ചേർന്നു കാടും പടലും മൂടിക്കിടന്ന പ്രദേശം വെട്ടിത്തെളിച്ച് അതിര് കല്ലിടാൻ വേണ്ടിയാണ് ഇവർ വില്ലേജ് ഓഫീസർക്കൊപ്പം സ്ഥലത്തു ചെന്നത്. അതിരുകല്ല് നാട്ടാൻ കുഴിയെടുക്കാൻ തുടങ്ങിയപ്പോഴാണ് ഇതു കരിമ്പാറക്കെട്ടാണെന്ന് മനസിലായത്. ഇതോടെ ഭൂമി ലഭിച്ചവർ കരച്ചിലും പിഴിച്ചിലുമായി.
ചിറ്റാർ വലിയ പാറയിൽ താന്നിക്കുന്നേൽ സുമതി ആനന്ദൻ, വലിയ പാറയ്ക്കൽ ശ്യാമള രാജൻ, സരസ്വതിയമ്മ, പെരുന്തോലിൽ സുഗതകുമാരി എന്നിവർ ഉൾപ്പെടെ 35 പേർക്കാണ് സർക്കാർ ഇവിടെ മൂന്നു സെന്റ് വീതം നൽകിയത്. തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് ജില്ലാ കലക്ടറേറ്റിൽ നടന്ന പട്ടയമേളയിലാണ് ഇവർക്കുള്ള പട്ടയം റവന്യുമന്ത്രി അടൂർ പ്രകാശ് നൽകിയത്. നേരത്തേ താമസിച്ചിരുന്ന സ്ഥലവും പാറക്കെട്ടായതിനാൽ ഇവർ വളരെ ബുദ്ധിമുട്ടിയിരുന്നു. ആരെങ്കിലും മരിച്ചാൽ സംസ്‌കരിക്കാനും സ്ഥലമില്ലായിരുന്നു.
സർക്കാർ കബളിപ്പിച്ചുവെന്ന നിലപാടിലാണ് ഇവർ. തെരഞ്ഞെടുപ്പ് അടുക്കുമ്പോഴുള്ള ഈ പറ്റിക്കൽ സർക്കാർ പതിവു പരിപാടിയാക്കിയിരിക്കുകയാണ്. ഇനി നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി വീണ്ടും കാണാം ഇത്തരം പ്രഹസനങ്ങൾ.