- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വൈകിയെത്തിയാൽ വീട്ടിൽ വഴക്ക് പറയുമെന്ന് പേടിച്ച് നാട് വിട്ടു; തമ്പാനൂരിൽ നിന്ന് തീവണ്ടി മാർഗ്ഗം പോയത് തൃശൂരിലേക്ക്; മലയാറ്റൂർ കണ്ട പെൺകുട്ടികൾ ലക്ഷ്യമിട്ടത് കോഴിക്കോടും; പട്ടം ഗേൾസ് സ്കൂളിലെ ഒമ്പതാംക്ലാസ് വിദ്യാർത്ഥിനികളെ കണ്ടെത്തി പൊലീസ്
തിരുവനന്തപുരം: പട്ടം ഗേൾസ് ഹൈസ്‌കൂളിലെ കാണാതായ ഒമ്പതാം ക്ലാസ് വിദ്യാർത്ഥിനികളെ തൃശ്ശൂർ റെയിൽവേ സ്റ്റേഷനിൽ കണ്ടെത്തിയത് ഇന്നലെയാണ്. തിരുവനന്തപുരം മെഡിക്കൽ കോളേജ് പൊലീസ് സ്റ്റേഷൻ എസ്ഐ ഗിരിലാലിന്റെ നേതൃത്വത്തിൽ വനിത പൊലീസ് ഉൾപ്പടെയുള്ള സംഘം ഇന്ന് പുലർച്ചയോടെ പെൺകുട്ടികള തലസ്ഥാനത്ത് എത്തിച്ചിട്ടുണ്ട്. വെള്ളിയാഴ്ച വൈകുന്നേരം ഒരു ഫ്രണ്ടിന്റെ ട്രീറ്റ് ഉണ്ടെന്ന് പറഞ്ഞ് വീട്ടിൽ നിന്ന് പോയ പെൺകുട്ടികളെ കാണാതാവുകയായിരുന്നു. ട്രീറ്റ് കഴിഞ്ഞ് വീട്ടിലെത്താൻ വൈകിയതിന് വീട്ടുകാർ വഴക്കു പറഞ്ഞാലോ എന്ന് ഭയന്നാണ് നാട് വിട്ടതെന്ന് കുട്ടികൾ പൊലീസിനോട് പറഞ്ഞു. സംഭവത്തെക്കുറിച്ച് മെഡിക്കൽ കോളേജ് പൊലീസ് പറയുന്നത് ഇങ്ങനെ ഇക്കഴിഞ്ഞ വെള്ളിയാഴ്ച വൈകുന്നേരമാണ് പെൺകുട്ടികളെ കാണാനില്ലെന്ന പരാതി രക്ഷിതാക്കൾ മെഡിക്കൽ കോളേജ് പൊലീസ് സ്റ്റേഷനിലറിയിക്കുന്നത്. ഒരു ഫ്രണ്ടിന്റെ ട്രീറ്റിന് പോകുന്നുവെന്ന് പറഞ്ഞാണ് വൈകുന്നേരത്തോടെ ഇരുവരും വീട്ടിൽ നിന്നും പുറത്തിറങ്ങിയത്. സമയംവൈകിയിട്ടും ഇരുവരും വീട്ടിലെത്തിയില്ല. പിന്നീട് നടത്തിയ
തിരുവനന്തപുരം: പട്ടം ഗേൾസ് ഹൈസ്‌കൂളിലെ കാണാതായ ഒമ്പതാം ക്ലാസ് വിദ്യാർത്ഥിനികളെ തൃശ്ശൂർ റെയിൽവേ സ്റ്റേഷനിൽ കണ്ടെത്തിയത് ഇന്നലെയാണ്. തിരുവനന്തപുരം മെഡിക്കൽ കോളേജ് പൊലീസ് സ്റ്റേഷൻ എസ്ഐ ഗിരിലാലിന്റെ നേതൃത്വത്തിൽ വനിത പൊലീസ് ഉൾപ്പടെയുള്ള സംഘം ഇന്ന് പുലർച്ചയോടെ പെൺകുട്ടികള തലസ്ഥാനത്ത് എത്തിച്ചിട്ടുണ്ട്.
വെള്ളിയാഴ്ച വൈകുന്നേരം ഒരു ഫ്രണ്ടിന്റെ ട്രീറ്റ് ഉണ്ടെന്ന് പറഞ്ഞ് വീട്ടിൽ നിന്ന് പോയ പെൺകുട്ടികളെ കാണാതാവുകയായിരുന്നു. ട്രീറ്റ് കഴിഞ്ഞ് വീട്ടിലെത്താൻ വൈകിയതിന് വീട്ടുകാർ വഴക്കു പറഞ്ഞാലോ എന്ന് ഭയന്നാണ് നാട് വിട്ടതെന്ന് കുട്ടികൾ പൊലീസിനോട് പറഞ്ഞു.
സംഭവത്തെക്കുറിച്ച് മെഡിക്കൽ കോളേജ് പൊലീസ് പറയുന്നത് ഇങ്ങനെ
ഇക്കഴിഞ്ഞ വെള്ളിയാഴ്ച വൈകുന്നേരമാണ് പെൺകുട്ടികളെ കാണാനില്ലെന്ന പരാതി രക്ഷിതാക്കൾ മെഡിക്കൽ കോളേജ് പൊലീസ് സ്റ്റേഷനിലറിയിക്കുന്നത്. ഒരു ഫ്രണ്ടിന്റെ ട്രീറ്റിന് പോകുന്നുവെന്ന് പറഞ്ഞാണ് വൈകുന്നേരത്തോടെ ഇരുവരും വീട്ടിൽ നിന്നും പുറത്തിറങ്ങിയത്. സമയംവൈകിയിട്ടും ഇരുവരും വീട്ടിലെത്തിയില്ല.
പിന്നീട് നടത്തിയ അന്വേഷണത്തിൽ ഇരുവരും മെഡിക്കൽ കോളേജിൽ നിന്നും ഓട്ടോറിക്ഷയിൽ കയറിയത് ചില സുഹൃത്തുക്കൾ തന്നെ കണ്ടത്. എന്നാൽ അവിടെ നിന്നും പെൺകുട്ടികൾ എങ്ങോട്ടാണ് പോയതെന്ന് വിവരമില്ലായിരുന്നു. തുടർന്ന് ആദ്യം ചില സുഹൃത്തുക്കളുടെ വീട്ടിലാണ് പൊലീസ് പരിശോധന നടത്തിയതെങ്കിലും ഇരുവരേയും കണ്ടെത്താനായില്ല.
ഇന്നലെ തൃശ്ശൂരിൽ നിന്നും റെയിൽവേ പൊലീസ് വിവരമറിയിച്ചതനുസരിച്ചാണ് പുലർച്ചെ തന്നെ ഇവിടെ നിന്നും പൊലീസ് സംഘം അവിടേക്ക് പോയത്. പെൺകുട്ടികളോട് കാര്യം തിരക്കിയപ്പോൾ അവർ പറഞ്ഞത് വൈകിയെത്തിയാൽ വീട്ടിൽ വഴക്ക് പറയുമെന്ന് പേടിച്ചാണ് നാട് വിട്ടത് എന്നാണ്. മെഡിക്കൽ കോളേജിൽ നിന്നും നേരെ തമ്പാനൂരിലേക്കാണ് ഓട്ടോയിൽ പോയത്.
അവിടെ നിന്നും ട്രെയിനിൽ തൃശ്ശൂരിലേക്ക് പോവുകയായിരുന്നു. അവിടെ നിന്നും കൊടുങ്ങല്ലൂരിലേക്ക് പോവുകയും പിന്നീട് മലയാറ്റൂരിലേക്ക് പോയതിന് ശേഷം വീണ്ടും തൃശ്ശൂരിലേക്ക് വരുകയും അവിടെ നിന്ന് കോഴിക്കോടേക്ക് പോകുന്നതിനായി തൃശ്ശൂർ റെയിൽവേ സ്റ്റേഷനിലെത്തിയപ്പോഴാണ് റെയിൽവേ പൊലീസ് ഇരുവരേയും ശ്രദ്ധിക്കുന്നതും അസ്വഭാവികത തോന്നിയപ്പോൾ ഇവരെ കൂട്ടികൊണ്ട് പോയി വിശദമായി കാര്യങ്ങൾ ചോദിച്ചതും.
തിരുവനന്തപുരത്ത് നിന്ന് വെള്ളിയാഴ്ച തിരിച്ച കാര്യം ഉൾപ്പടെ പറഞ്ഞതനുസരിച്ച് റെയിൽവേ പൊലീസ് മെഡിക്കൽ കോളേജ് പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. ഇന്ന് നാട്ടിലെത്തിച്ച ഇവരെ മെഡിക്കൽ പരിശോധന ഉൾപ്പടെ നടത്തിയ ശേഷം കോടതിയിൽ ഹാജരാക്കും. അതിന് ശേഷം മാത്രമെ ബന്ധുക്കൾക്ക് ഇവരെ വിട്ടു നൽകുകയുള്ളു.ഇതേച്ചൊല്ലിയും മൊബൈൽ ഉപയോഗത്തെ ചൊല്ലിയുമെല്ലാം വീട്ടിൽ ഇടയ്ക്കിടെ വഴക്കിട്ടിരുന്നു ഇരുവരും. പുറത്ത് കറങ്ങിനടന്ന് വൈകിയെത്തുന്നതും കലഹങ്ങൾക്ക് കാരണമായിരുന്നു.
ഒരു പെൺകുട്ടിയുടെ വീട്ടിൽ നിന്നും കുറച്ച് നാൾ മുൻപ് മൊബൈൽ ഫോൺ പിടികൂടിയിരുന്നു. എന്നാൽ കാണാതായ സമയത്ത് ഇരുവരുടേയും കൈവശം മൊബൈൽ ഫോൺ ഇല്ലെന്നാണ് നിഗമനം. യാത്രകൾ ഇരുവരും ഇഷ്ടപെട്ടിരുന്നുവെന്നും കൂട്ടുകാരിൽ നിന്നും മറ്റും വിവരം ലഭിച്ചിരുന്നു. ഇരുവരും ഒരുമിച്ച് തീരുമാനിച്ച് ശേഷമാണ് യാത്ര തുടർന്നതും.