- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഓസ്ട്രേലിയൻ സംവിധായകൻ പോൾ കോക്സ് അന്തരിച്ചു; വിട പറഞ്ഞത് സ്വതന്ത്ര ഓസ്ട്രേലിയൻ സിനിമയുടെ സംവിധായകൻ; മലയാളികൾക്ക് കൂടുതൽ പരിചയം 'പ്രണയം' വിവാദത്തിൽ
സിഡ്നി: വിഖ്യാത ഓസ്ട്രേലിയൻ സംവിധായകൻ പോൾ കോക്സ് അന്തരിച്ചു. 76 വയസായിരുന്നു. കാൻസർ രോഗത്തെ തുടർന്ന് കുറച്ചുകാലമായി ചികിത്സയിലായിരുന്നു. ട്വിറ്ററിലൂടെ ഓസ്ട്രേലിയൻ ഡയറക്ടേഴ്സ് ഗിൽഡ് ആണ് കോക്സിന്റെ മരണവാർത്ത പുറംലോകത്തെ അറിയിച്ചത്. സ്വതന്ത്ര ഓസ്ട്രേലിയൻ സിനിമയുടെ പിതാവ് എന്നറിയപ്പെടുന്ന കോക്സ്, 1940ൽ നെതർലൻഡിലാണ് ജനിച്ചത്. 1963ൽ ഫോട്ടോഗ്രാഫി പഠനത്തിനായി ഓസ്ട്രേലിയയിൽ എത്തിയതോടെയാണ് കോക്സിന്റെ തിരജീവിതത്തിന്റെ തുടക്കം. 18 സിനിമകളും 7 ഡോക്യുമെന്ററികളും പതിനൊന്ന് ഹ്രസ്വചിത്രങ്ങളും അദ്ദേഹം സംവിധാനം ചെയ്തു. മാൻ ഓഫ് ഫ് ളവേഴ്സ്, മൈ ഫസ്റ്റ് വൈഫ്, എ വുമൺസ് ടെയ്ൽ, ഇന്നസെൻസ് തുടങ്ങിയവയാണ് പ്രധാന ചിത്രങ്ങൾ. ഇദ്ദേഹത്തിന്റെ സിനിമകൾ നിരവധി പുരസ്‌കാരങ്ങൾ നേടിയിട്ടുണ്ട്. പതിനേഴാമത് കേരള രാജ്യാന്തര ചലച്ചിത്രോൽവസത്തിന്റെ ജൂറി ചെയർമാനായിരുന്നു. മലയാളികൾക്ക് കൂടുതൽ പരിചയം പ്രണയം സിനിമയുമായി ബന്ധപ്പെട്ട വിവാദത്തിലായിരുന്നു. ബ്ലെസ്സി സംവിധാനം ചെയ്ത സിനിമ കോക്‌സിന്റെ സിനിമയിൽ നിന്നും കോപ്പിയടിച്ചതാണെന്നായിരുന്നു
സിഡ്നി: വിഖ്യാത ഓസ്ട്രേലിയൻ സംവിധായകൻ പോൾ കോക്സ് അന്തരിച്ചു. 76 വയസായിരുന്നു. കാൻസർ രോഗത്തെ തുടർന്ന് കുറച്ചുകാലമായി ചികിത്സയിലായിരുന്നു. ട്വിറ്ററിലൂടെ ഓസ്ട്രേലിയൻ ഡയറക്ടേഴ്സ് ഗിൽഡ് ആണ് കോക്സിന്റെ മരണവാർത്ത പുറംലോകത്തെ അറിയിച്ചത്.
സ്വതന്ത്ര ഓസ്ട്രേലിയൻ സിനിമയുടെ പിതാവ് എന്നറിയപ്പെടുന്ന കോക്സ്, 1940ൽ നെതർലൻഡിലാണ് ജനിച്ചത്. 1963ൽ ഫോട്ടോഗ്രാഫി പഠനത്തിനായി ഓസ്ട്രേലിയയിൽ എത്തിയതോടെയാണ് കോക്സിന്റെ തിരജീവിതത്തിന്റെ തുടക്കം.
18 സിനിമകളും 7 ഡോക്യുമെന്ററികളും പതിനൊന്ന് ഹ്രസ്വചിത്രങ്ങളും അദ്ദേഹം സംവിധാനം ചെയ്തു. മാൻ ഓഫ് ഫ് ളവേഴ്സ്, മൈ ഫസ്റ്റ് വൈഫ്, എ വുമൺസ് ടെയ്ൽ, ഇന്നസെൻസ് തുടങ്ങിയവയാണ് പ്രധാന ചിത്രങ്ങൾ. ഇദ്ദേഹത്തിന്റെ സിനിമകൾ നിരവധി പുരസ്‌കാരങ്ങൾ നേടിയിട്ടുണ്ട്. പതിനേഴാമത് കേരള രാജ്യാന്തര ചലച്ചിത്രോൽവസത്തിന്റെ ജൂറി ചെയർമാനായിരുന്നു.
മലയാളികൾക്ക് കൂടുതൽ പരിചയം പ്രണയം സിനിമയുമായി ബന്ധപ്പെട്ട വിവാദത്തിലായിരുന്നു. ബ്ലെസ്സി സംവിധാനം ചെയ്ത സിനിമ കോക്‌സിന്റെ സിനിമയിൽ നിന്നും കോപ്പിയടിച്ചതാണെന്നായിരുന്നു ആരോപണം. ഈ വിവാദത്തിൽ പോൾ കോക്‌സ് പ്രതികരിക്കുകയും ചെയ്തിരുന്നു.