- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ശമ്പളം ബാങ്കു വഴി തന്നെ നൽകണമെന്ന് കമ്പനികൾക്ക് കർശന നിർദ്ദേശം; നിർദ്ദേശം പാലിക്കാത്ത കമ്പനികൾ പിഴ നൽകേണ്ടി വരുമെന്ന് മാൻപവർ മന്ത്രാലയം
മസ്‌ക്കറ്റ്: ബാങ്ക് വഴി ജീവനക്കാർക്ക് ശമ്പളം നൽകാത്ത കമ്പനികൾക്കെതിരേ കർശന നടപടി സ്വീകരിക്കുമെന്ന് മിനിസ്ട്രി ഓഫ് മാൻ പവർ. നിർദ്ദേശം അവഗണിക്കുന്ന കമ്പനികൾക്ക് പിഴ ശിക്ഷ മാത്രമല്ല, ഒരുപക്ഷേ, അടച്ചുപൂട്ടേണ്ട അവസ്ഥ തന്നെയുണ്ടാകുമെന്നാണ് മന്ത്രാലയം മുന്നറിയിപ്പു നൽകുന്നത്. രാജ്യത്ത് വേജ് പ്രൊട്ടക്ഷൻ സംവിധാനം ഏർപ്പെടുത്തുന്നതി
മസ്‌ക്കറ്റ്: ബാങ്ക് വഴി ജീവനക്കാർക്ക് ശമ്പളം നൽകാത്ത കമ്പനികൾക്കെതിരേ കർശന നടപടി സ്വീകരിക്കുമെന്ന് മിനിസ്ട്രി ഓഫ് മാൻ പവർ. നിർദ്ദേശം അവഗണിക്കുന്ന കമ്പനികൾക്ക് പിഴ ശിക്ഷ മാത്രമല്ല, ഒരുപക്ഷേ, അടച്ചുപൂട്ടേണ്ട അവസ്ഥ തന്നെയുണ്ടാകുമെന്നാണ് മന്ത്രാലയം മുന്നറിയിപ്പു നൽകുന്നത്. രാജ്യത്ത് വേജ് പ്രൊട്ടക്ഷൻ സംവിധാനം ഏർപ്പെടുത്തുന്നതിന്റെ മുന്നോടിയായിട്ടാണ് കമ്പനികൾക്ക് കർശന നിർദ്ദേശം നൽകിയിരിക്കുന്നത്.
സ്വകാര്യ മേഖലയിലെ ജീവനക്കാരുടെ ശമ്പളം ബാങ്ക് വഴി നൽകണമെന്നുള്ള ഉത്തരവ് 2014 ജനുവരിയിൽ പുറപ്പെടുവിച്ചിരുന്നതാണ്. ജീവനക്കാരുടെ അവകാശങ്ങൾ ഉറപ്പുവരുത്താനും തൊഴിൽ സംബന്ധമായ പ്രശ്‌നങ്ങൾ ഒഴിവാക്കുന്നതിനുമാണ് തൊഴിലാളികളുടെ വേതനം ബാങ്കു വഴി നൽകണമെന്ന് നിർദേശിച്ചിരുന്നത്. എന്നാൽ ഇതിൽ ഭംഗം വരുത്തിയ കമ്പനികൾക്കെതിരേ ശിക്ഷാ നടപടികൾ സ്വീകരിക്കാൻ പല കാരണങ്ങളാലും മന്ത്രാലയത്തിന് സാധിച്ചിരുന്നില്ല. എന്നാലിപ്പോൾ സെൻട്രൽ ബാങ്ക് ഓഫ് ഒമാനുമായി ചേർന്ന് നടപ്പാക്കുന്ന പദ്ധതിയനുസരിച്ച് ബാങ്ക് വഴി ശമ്പളം നൽകാത്ത കമ്പനികൾക്ക് ശിക്ഷ ഏൽക്കേണ്ടി വരുമെന്നാണ് മുന്നറിയിപ്പ്. അടുത്ത വർഷം ആദ്യം മുതൽ ഇതു പ്രാബല്യത്തിൽ വരുത്തണമെന്നാണ് കമ്പനികളെ അറിയിച്ചിരിക്കുന്നത്.
2016 ജനുവരി മുതൽ ജീവനക്കാരുടെ ശമ്പളം ബാങ്ക് വഴി നൽകാനുള്ള നടപടികൾ ഇപ്പോഴേ സ്വീകരിച്ചു തുടങ്ങാൻ കമ്പനികൾക്ക് അറിയിപ്പു നൽകിയിട്ടുണ്ട്. ഇതിൽ വിട്ടുവീഴ്ച ചെയ്യുന്ന കമ്പനികൾക്ക് പിഴ ശിക്ഷ, കമ്പനി അടയ്ക്കൽ, വിസാ ഇഷ്യൂ ചെയ്യുന്നതിൽ നിന്നുള്ള വിലക്ക് തുടങ്ങിയ നേരിടേണ്ടി വരുമെന്നാണ് പറയപ്പെടുന്നത്.