- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
നടി പായൽ ഘോഷിന് നേരേ അതിക്രമം; ആസിഡ് ആക്രമണ ശ്രമമാണ് ഉണ്ടായതെന്ന് നടിയുടെ വെളിപ്പെടുത്തൽ; പൊലീസ് അന്വേഷണം തുടങ്ങി
മുംബൈ: മുഖംമൂടിയിട്ട ആളുകളുടെ ആക്രമണത്തിനിരയായി പരിക്കേറ്റുവെന്ന് നടി പായൽ ഘോഷ്. നഗരത്തിലെ മെഡിക്കൽ ഷോപ്പിൽ നിന്ന് മരുന്നുകൾ വാങ്ങി മടങ്ങവെയാണ് സംഭവമെന്ന് നടി പറയുന്നു. ഞായറാഴ്ച രാത്രി 10 നാണ് സംഭവം.
മരുന്നുവാങ്ങിയ ശേഷം വീട്ടിലേക്ക് പോകാൻ കാറിൽ കയറുമ്പോൾ മുഖംമൂടി ധരിച്ച പുരുഷന്മാർ ഇരുമ്പു ദണ്ഡുകൊണ്ട് ആക്രമിക്കുകയായിരുന്നു.അവരുടെ കയ്യിൽ ആസിഡ് കുപ്പികളുമുണ്ടായിരുന്നു. ഞാൻ ഉറക്കെ കരഞ്ഞപ്പോൾ അവർ പിന്മാറിയെന്നും നടി വ്യക്തമാക്കി.
ഓർക്കുമ്പോൾ അതിയായ ഭയം തോന്നുന്നു. സംഭവത്തിന് പിന്നിൽ ഗൂഢാലോചനയുണ്ട്. പൊലീസിൽ പരാതി നൽകിയതായും നടി പറഞ്ഞു.സംവിധായകനും നടനുമായ അനുരാഗ് കശ്യപിനെതിരേ ലൈംഗികാരോപണവുമായി രംഗത്ത് വന്നതോടെയാണ് പായൽ ഘോഷ് ശ്രദ്ധ നേടുന്നത്. ഇത് സംബന്ധിച്ച് ഇവർ പൊലീസിൽ പരാതി നൽകിയിരുന്നു. തനിക്കെതിരേയുള്ള ആരോപണങ്ങൾ കെട്ടിച്ചമച്ചതാണെന്നാണ് അനുരാഗ് പൊലീസിൽ മൊഴി നൽകി.