- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തിരികെ വരുമ്പോൾ ഭക്ഷണം പാഴ്സൽ വാങ്ങണമെന്ന് സുനിഷ പറഞ്ഞെങ്കിലും വിജീഷിന് കൂട്ടുകാർക്കൊപ്പം ഭക്ഷണം കഴിക്കേണ്ടി വന്നു; ഫോട്ടോ സുനിഷയ്ക്ക് അയച്ചു കൊടുത്തതോടെ ദേഷ്യം; ഉടൻ കുളിമുറിയിൽ നിന്നും വീഡിയോ കോൾ വിളിച്ച് ഭീഷണി; പയ്യന്നൂരിലെ ആത്മഹത്യക്ക് പിന്നിൽ സുനിഷയുടെ വീട്ടുകാരുടെ അവഗണനയും കാരണമായെന്ന് സുഹൃത്തുക്കൾ
കണ്ണൂർ: പയ്യന്നൂരിലെ ഭർതൃവീട്ടിൽ ആത്മഹത്യചെയ്ത സുനിഷയുടെ ബന്ധുക്കൾക്ക് എതിരെയും ആരോപണമുയരുന്നു. ജാതി മാറി വിവാഹം കഴിച്ച യുവതിക്ക് സ്വന്തം വീട്ടുകാരിൽ നിന്നും കുടുംബാംഗങ്ങളിൽ നിന്നും ദുരഭിമാനത്തിന്റെ പേരിൽ നേരിടേണ്ടി വന്നതുകൊടും ക്രുരത എന്നാണ് പുറത്തു വരുന്ന വിവരങ്ങൾ. ഈക്കാര്യം ചൂണ്ടിക്കാണിച്ചു കൊണ്ട് സുനിഷയുടെ സുഹൃത്തുക്കളും അടുപ്പമുള്ളവരുമാണ് രംഗത്തെത്തിയത്.
സനുഷ നിരന്തരം ആവശ്യപ്പെട്ടിട്ടും ബിരുദം ഉൾപ്പെടെയുള്ള സർട്ടിഫിക്കറ്റുകൾ നൽകിയില്ലെന്നും പ്രണയ വിവാഹമായതിനാൽ പൂർണമായും ഒഴിവാക്കിയ നിലയിലായിരുന്നു ബന്ധുക്കളുടെ സമീപനമെന്നുമായിരുന്നു ഇവർ ആരോപിക്കുന്നത്. തന്റെ സർട്ടിഫിക്കറ്റുകൾ മറ്റൊരു സുഹൃത്തിനെ ഏൽപ്പിച്ചാണ് സുനിഷ വിജീഷിനൊപ്പം ഒളിച്ചോടുന്നത്. ഈ സർട്ടിഫിക്കറ്റുകൾ പിന്നീട് ബന്ധുക്കൾ കൈക്കലാക്കിയതോടെ സുനിഷ പൊലീസിൽ പരാതി നൽകാൻ വരെ തയ്യാറായിരുന്നു.
പയ്യന്നൂർ കോളജിൽ സഹപാഠികളായിരിക്കെയാണ് വിജീഷും സുനിഷയും പ്രണയത്തിലാവുന്നത്. പിന്നീട് കോളജ് പഠനത്തിനു ശേഷം സുനിഷ ബി.എഡ് പഠനത്തിനും വിജീഷ് വെള്ളൂർ ക്ഷീരോൽപാദക സഹകരണ സംഘത്തിലെ ഡ്രൈവറായും ജോലി നോക്കി. മറ്റൊരു വിവാഹത്തിന് വീട്ടുകാർ നിർബന്ധിച്ചതോടെ 2020 മാർച്ച് 11ന് രാത്രി സുനിഷ കോറോത്തെ വീട്ടിൽ നിന്നും വിജീഷിനൊപ്പം ഇറങ്ങിവരികയായിരുന്നു. തുടർന്ന് വെള്ളൂരിലെത്തിയ സുനിഷയെ അന്ന് രാത്രി വിജീഷിന്റെ കുണ്ടയംകൊവ്വലിലെ ബന്ധുവിന്റെ വീട്ടിൽ പാർപ്പിക്കുകയും പിറ്റേന്ന് അമ്പലത്തിൽ വച്ച് വിവാഹം ചെയ്യുകയുമായിരുന്നു. വിവാഹ ശേഷവും ഇരുവരും അടുത്ത സുഹൃത്തുക്കളെ പോലെയായിരുന്നു. പറയത്തക്ക വലിയ പ്രശ്നങ്ങളൊന്നുമുണ്ടായിരുന്നില്ല. നേരത്തുണ്ടായ ചില അസ്വാരസ്യങ്ങളൊക്കെ അവർ തന്നെ പരിഹരിക്കാറുണ്ടെന്നുമാണ് ഇവരോട് അടുപ്പമുള്ളവർ പറയുന്നത്.
വിജീഷിന്റെ പിറന്നാൾ ദിനത്തിൽ സുനിഷയും കൂട്ടുകാരും ചേർന്ന് വീടിനു സമീപത്തുള്ള പുഴയോരത്ത് കേക്ക് മുറിച്ച് ആഘോഷിച്ചിരുന്നു. പിന്നാലെ വന്ന ജൂൺ മാസത്തിലാണ് സുനിഷയുടെ പിറന്നാളുമെത്തിയത്. അന്ന് ചോക്ലേറ്റും മറ്റുമായി വന്ന വിജീഷിന് കേക്ക് വാങ്ങാൻ കഴിഞ്ഞില്ല. പുഴയോരത്തു നിന്ന് കേക്ക് മുറിക്കണമെന്ന് സുനിഷ വാശിപിടിച്ചപ്പോൾ വിജീഷിന്റെ അമ്മ ഇടപെട്ട് എതിർത്തിരുന്നു. ഇത് സുനിഷയെ പ്രകോപിപ്പിച്ചു. പിന്നീട് മറ്റൊരു സുഹൃത്തിനോട് പറഞ്ഞ് വിജീഷ് രാത്രി 9.30ഓടെ കേക്ക് വരുത്തിച്ച് ഇരുവരും ചേർന്ന് പുഴയോരത്തെത്തി കേക്ക് മുറിച്ചു. എന്നാൽ ബാക്കി വന്ന കേക്ക് വീട്ടിലേക്ക് തിരിച്ചെടുക്കാൻ സുനിഷ അനുവദിച്ചില്ല. ഇതോടെ ഇരുവരും വഴക്കുകൂടി.
രാത്രി 11.30ഓടെയാണ് ഇരുവരും വീട്ടിലെത്തുന്നത്. ഇത് വിജീഷിന്റെ ദേഷ്യത്തിനു കാരണമാക്കി. ഈ സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് അപ്പൊഴത്തെ ദേഷ്യത്തിൽ സുനിഷ സഹോദരനെ വിളിച്ച് തന്നെ പീഡിപ്പിക്കുകയാണെന്ന് പറഞ്ഞതെന്നാണ് വിവരം.
മറ്റൊരു ജാതിയിൽ പെട്ടയാളെ പ്രണയിച്ച് വിവാഹം ചെയ്തതോടെയാണ് സുനിഷയെ വീട്ടുകാർ അകറ്റി നിർത്തിയതെത്രേ.പിന്നീട് ഒരു ഘട്ടത്തിലും സുനിഷയെ ഇവർ അംഗീകരിച്ചിരുന്നില്ല. സാധാരണയായി ഇത്തരം കേസുകളിൽ പിന്നീട് മഞ്ഞുരുകി ഇരു കുടുംബങ്ങളും ഒന്നിക്കുകയാണ് പതിവെങ്കിലും സുനിഷയുമായി ഒരു കാര്യത്തിലും ബന്ധം വച്ചു പുലർത്താതെയായിരുന്നു ഉറ്റ ബന്ധുക്കൾ മുൻപോട്ടു പോയത്.
തന്റെ സർട്ടിഫിക്കറ്റുകൾ വിട്ടുകിട്ടാതായതോടെ സുനിഷ ചില കാരണങ്ങളുണ്ടാക്കി വീടുമായി ബന്ധപ്പെട്ടുകൊണ്ടേയിരുന്നു. അതിനു വേണ്ടിയായിരുന്നു വിജീഷിന്റെ വീട്ടുകാരെ കുറിച്ച് കുറ്റം പറഞ്ഞതും ഫോണിൽ റെക്കോർഡ് ചെയ്തതും. തുടക്കത്തിൽ ഒരു അയൽവാസിക്കായിരുന്നു ഈ ശബ്ദ സന്ദേശങ്ങളൊക്കെ അയച്ചു കൊടുത്തത്. ഇതോടെ വീട്ടുകാർ തന്നെ വീട്ടിലേക്ക് വിളിക്കുമെന്നും സുനിഷ കരുതിയിരുന്നു. ഇതിനായി രണ്ടുമൂന്ന് തവണ മരിക്കുന്നുമെന്ന് സുനിഷ പറഞ്ഞിട്ടുമുണ്ടായിരുന്നു. സഹോദരനോട് മരിക്കുമെന്ന് ഫോണിൽ വിളിച്ചു പറഞ്ഞിട്ടും അതിനെ കുറിച്ച് അന്വേഷിക്കാൻ പോലും സഹോദരൻ തയ്യാറായിട്ടില്ല. ഈ ഘട്ടത്തിലും വിജീഷുമായി യാതൊരു പ്രശ്നവുമുണ്ടായിരുന്നില്ല. അവസാന ദിവസം വരെ പാലിന്റെ പൈസ വാങ്ങാനും മറ്റും വിജീഷിനൊപ്പം സന്തോഷത്തോടെ സുനിഷ കൂടെ പോയതായി അയൽവാസികൾ പറയുന്നു.
സ്വന്തമായി വീടില്ലാത്തതിനാൽ സുനിഷയും അമ്മയും രണ്ട് സഹോദരങ്ങളും താമസിച്ചിരുന്നത് കോറോത്തെ അമ്മാവന്റെ വീട്ടിലായിരുന്നു. പിതാവ് നേരത്തെ ഇവരെ ഉപേക്ഷിച്ചതുപോലെ കുഞ്ഞിമംഗലത്തെ വീട്ടിലാണ് താമസിച്ചിരുന്നത്. പഠനത്തിൽ മിടുക്കിയായ സുനിഷ വിജീഷുമായി പ്രണയത്തിലാണെന്ന് അറിഞ്ഞതോടെ അമ്മാവന്റെ വീട്ടിൽ നിന്ന് നിരന്തരം കുത്തുവാക്കുകളും മാനസിക പീഡനങ്ങളും നേരിടേണ്ടി വന്നതായി പറയുന്നു. ഇതോടെയാണ് 2020 മാർച്ച് 11ന് രാത്രി വിജീഷിനൊപ്പം ഇറങ്ങി വന്നത്.
വിജീഷിന്റെ വീട്ടുകാർ വിവാഹത്തിന് പൂർണ പിന്തുണയായിരുന്നു. വിജീഷിന് 34 വർഷമായി കൈ കാലുകൾ തളർന്ന ഓട്ടിസം ബാധിച്ച ഒരു സഹോദരനാണുള്ളത്. സ്വന്തമായി എഴുന്നേറ്റ് നിൽക്കാൻ പോലും കഴിയാത്ത ഇയാളെ നോക്കുന്നതും പരിചരിക്കുന്നതും കൂലിപ്പണിക്കാരിയായ വിജീഷിന്റെ അമ്മയാണ്. പിതാവ് രവി നേരത്തെ ക്ഷീര സംഘത്തിലെ ഡ്രൈവറായിരുന്നു. ഏറ്റവും ഒടുവിൽ സുനിഷയ്ക്ക് കൈചെയിൻ വാങ്ങിക്കൊടുത്തതും രവിയായിരുന്നുവെന്നാണ് പറയുന്നത്.
ഭർത്താവിനെതിരെ സുനിഷ ഒരിക്കലും പൊലീസിൽ പരാതിയുമായി എത്തിയിരുന്നില്ല. മകൾക്ക് ഭർതൃവീട്ടിൽ പീഡനം നടക്കുന്നുണ്ടെന്നു കാണിച്ച് അമ്മ. വനജയാണ് പരാതി നൽകിയത്. ഇതോടെ പയ്യന്നൂർ പൊലീസ് സ്റ്റേഷനിൽ വിജീഷിനെയും സുനിഷയേയും കോറോത്തെ ബന്ധുക്കളെയും വിളിപ്പിച്ചു. താൽക്കാലിക പ്രശ്‌ന പരിഹാരത്തിനായി യുവതിയെ രണ്ടു ദിവസം വീട്ടിലേക്ക് കൊണ്ടുപോകണമെന്ന് എസ്‌ഐ നിരവധി തവണ നിർബന്ധിച്ചിട്ടും ബന്ധുക്കൾ വഴങ്ങിയില്ല.
ഭർത്താവിനെ ഉപേക്ഷിച്ചു വന്നാൽ മാത്രമേ വീട്ടിൽ കയറ്റൂവെന്ന് ബന്ധുക്കളിൽ ചിലർ വാശിപിടിച്ചതോടെ സുനിഷ അതിനു തയ്യാറാവാതെ വിജീഷിനൊപ്പം തന്നെ വെള്ളൂരിലെ ഭർതൃവീട്ടിലേക്ക് മടങ്ങുകയായിരുന്നു. പ്രശ്നങ്ങൾ കെട്ടടങ്ങി ഇരു വീടുകളിലും നിൽക്കണമെന്നായിരുന്നു അവസാനം വരെ സുനിഷയുടെ ആഗ്രഹം. എന്നാൽ അടങ്ങാത്ത പകയാണ് സനുഷയോട് രക്ത ബന്ധമുള്ളവർ കാണിച്ചതെന്നാണ് പ്രദേശവാസികളിൽ ചിലർ പറയുന്നത.
് തങ്ങളെ ധിക്കരിച്ചു മറ്റൊരാളുടെ കൂടെപ്പോയസ സുനിഷയെ പൂർണമായും ഒഴിവാക്കിയെന്ന സമീപനം സുനിഷ മരിച്ചപ്പോഴും ബന്ധുക്കൾക്കുണ്ടായിരുന്നുവെന്ന് അന്ന് ആശുപത്രിയിലുണ്ടായിരുന്നവർ പറയുന്നു. സുനിഷയെ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ടെന്ന് അറിഞ്ഞിട്ടും ബന്ധുക്കൾ എത്തിയില്ല. നാലുമണിയോടെ മരണ വിവരം പറഞ്ഞിട്ടും ആറുമണിയായിട്ടും ആരും എത്തിയില്ല. മൃതദേഹം വേഗം കൊണ്ടുപോകണമെന്ന് ആശുപത്രി അധികൃതർ ആവശ്യപ്പെട്ടു കൊണ്ടിരുന്നപ്പോഴും ബന്ധുക്കൾ എത്താതായതോടെ എന്തു ചെയ്യണമെന്നറായാത്ത അവസ്ഥയുമുണ്ടായി.
ഇതോടെ വൈകുന്നേരം ആറു മണിയോടെ മൃതദേഹം പയ്യന്നൂരിലെ സ്വകാര്യാശുപത്രിയിൽ നിന്ന് പരിയാരം മെഡിക്കൽ കോളജിലേക്ക് മാറ്റുകയായിരുന്നു. പിറ്റേന്ന് തിങ്കളാഴ്ചയാണ് ബന്ധുക്കൾ ആശുപത്രിയിലെത്തുന്നത്. കോവിഡ് പോസറ്റീവ് സ്ഥിരീകരിച്ചതോടെ മൃതദേഹം വേഗത്തിൽ സംസ്‌കരിക്കുകയായിരുന്നു. എന്നാൽ പയ്യന്നൂർ പൊലീസ് സ്റ്റേഷനിൽ എത്തി വിജീഷിനും കുടുംബത്തിനുമെതിരെ പരാതി നൽകാനായിരുന്നു ബന്ധുക്കൾ തിടുക്കം കാട്ടിയതെന്നും നാട്ടുകാർ ആരോപിക്കുന്നു.
സുനിഷ മരിക്കുന്ന ദിവസം വിജീഷ് വീട്ടിൽ നിന്നും ഉച്ചയോടെ ഇറങ്ങിയിരുന്നു. തിരികെ വരുമ്പോൾ ഭക്ഷണം പാഴ്സൽ വാങ്ങണമെന്ന് സുനിഷ പറഞ്ഞിരുന്നു. എന്നാൽ കൂട്ടുകാരുമൊത്ത് വിജീഷിന് ഭക്ഷണം കഴിക്കേണ്ടി വന്നു. ഇതിന്റെ ഫോട്ടോ സുനിഷയ്ക്ക് അയച്ചു കൊടുത്തതോടെ സുനിഷ ദേഷ്യത്തിലായി. ഉടൻ കുളിമുറിയിൽ നിന്നും വീഡിയോകോൾ വിളിച്ച് സുനിഷ മരിക്കുമെന്ന് പറയുകയായിരുന്നു.
വിജീഷ് അപ്പോൾ തന്നെ വീട്ടിലേക്ക് വിളിച്ചെങ്കിലും സഹോദരനെ പരിചരിക്കുന്നതിനിടയിൽ അമ്മ ശ്രദ്ധിച്ചിരുന്നില്ല. പിന്നീട് വിജീഷ് എത്തുമ്പോഴേക്കും കുളിമുറിയിൽ ഷാളിൽ തൂങ്ങി നിൽക്കുന്ന സുനിഷയെ കാണുകയായിരുന്നു. ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. എന്താണ് സംഭവിച്ചതെന്നു തനിക്ക് അപ്പോഴൊന്നും മനസിലായില്ലെന്നാണ് വിജീഷ് പൊലിസിൽ നൽകിയ മൊഴി.ഇയാളുടെ മൊബൈൽ ഫോൺ പൊലിസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട് വിജിഷിന്റെ അമ്മ കോവിഡ് ബാധിതയായി പരിയാരത്തെ കണ്ണുർ മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്. ക്വാറന്റീനാലയതിനാൽ വിജിഷിനെ ഇതുവരെ പയ്യന്നൂർ പൊലിസ് ചോദ്യം ചെയ്തിട്ടില്ല.
മറുനാടന് മലയാളി ന്യൂസ് കോണ്ട്രിബ്യൂട്ടര്