- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇനി പാർക്കിങിനായി പോകുമ്പോൾ നാണയങ്ങൾ തിരയേണ്ട; സൗദിയിൽ നോട്ടുകൾ സ്വീകരിക്കുന്ന പാർക്കിങ് മിഷീനുകൾ ഉടൻ; ആദ്യ ഘട്ടം ജിദ്ദയിൽ
ജിദ്ദ: പാർക്കിങിനായി ചെല്ലുമ്പോൾ നാണയങ്ങളുടെ അപര്യാപ്തത മൂലം പലരും കുഴങ്ങാറുണ്ട്. ആവശ്യത്തിന് നാണയങ്ങൾ കരുതാത്തത് മൂലം ഏറ്റവും അധികം ബുദ്ധിമുട്ട് നേരിടുന്ന സ്ഥലം കൂടിയാണ് പാർക്കിങ് ഏരിയ. എന്നാൽ അതിനൊരു പരിഹാരമാവുകയാണ് സൗദിയിൽ ഉടൻ. പാർക്കിംഗിന് കറൻസി നോട്ടുകൾ ഉപയോഗിച്ചും പണം അടയ്ക്കാനുള്ള നടപടി ഉടൻ കൊണ്ടുവരുമെന്ന് റിപ്പോർട്ട
ജിദ്ദ: പാർക്കിങിനായി ചെല്ലുമ്പോൾ നാണയങ്ങളുടെ അപര്യാപ്തത മൂലം പലരും കുഴങ്ങാറുണ്ട്. ആവശ്യത്തിന് നാണയങ്ങൾ കരുതാത്തത് മൂലം ഏറ്റവും അധികം ബുദ്ധിമുട്ട് നേരിടുന്ന സ്ഥലം കൂടിയാണ് പാർക്കിങ് ഏരിയ. എന്നാൽ അതിനൊരു പരിഹാരമാവുകയാണ് സൗദിയിൽ ഉടൻ. പാർക്കിംഗിന് കറൻസി നോട്ടുകൾ ഉപയോഗിച്ചും പണം അടയ്ക്കാനുള്ള നടപടി ഉടൻ കൊണ്ടുവരുമെന്ന് റിപ്പോർട്ട്.
നാണയങ്ങൾക്ക് പകരം, ഒരു സൗദി റിയാൽ, അഞ്ച് സൗദി റിയാൽ എന്നിവയുടെ നോട്ടുകൾ ഉപയോഗിച്ച് പണമടയ്ക്കാനാകും. പാർക്കിങ് പേമെന്റ് മിഷീനിന് 1, 5 ഖത്തർ റിയാലിന്റെ നാണയങ്ങൾ കൂടി സ്വീകരിക്കാനുള്ള രീതിയിൽ പരിഷ്‌കരിക്കുമെന്ന് ജിദ്ദ ഡെവലപ്‌മെന്റ് ആൻഡ് അർബൻ റീജനറേഷൻ കമ്പനി പാർക്കിങ് പ്രൊജക്ട് ഡയറക്ടർ അബ്ദുള്ള അൽ ഖമ്ദി അറിയിച്ചു. നാണയങ്ങൾ ഉപയോഗിച്ചുള്ള പേയ്‌മെന്റ് മിഷീനുകൾ സാവധാനത്തിൽ ഇല്ലാതാകുമെന്നും അദ്ദേഹം പറഞ്ഞു.
സെൻട്രൽ ജിദ്ദയിൽ നിന്നുമായിരിക്കും ഈ പരിഷ്‌കാരത്തിന് തുടക്കം കുറിക്കുക. ചില മിഷീനുകൾ 10 സൗദി റിയാൽ വരെ നോട്ട് സ്വീകരിക്കാൻ സാധിക്കുന്നതായി മാറ്റിയിട്ടുണ്ട്. ചില പുതിയ പാർക്കിങ് പ്രൊജക്ടുകളുടെ നിർമ്മാണം ജിദ്ദയിൽ പുരോഗമിക്കുകയാണ്. 1000ത്തോളം കാറുകൾ ഉൾക്കൊള്ളാൻ സാധിക്കുന്ന വിവിധ നിലയിലുള്ള പാർക്കിങ് ലോട്ട് ഉടൻ തന്നെ ഉപയോഗത്തിൽ വരും.