- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ഏറനാട്, മഞ്ചേരി സീറ്റുകൾ ഡബിൾ പേയ്മെന്റ് വാങ്ങി ലീഗ് നേതൃത്വത്തിന് അടിയറവ് വെച്ചു; സിപിഐ നേതാവായ പി.പി.സുനീർ എന്ന ഇടതുപക്ഷ വഞ്ചകനെ തിരിച്ചറിയണം; ഇടതുപക്ഷ സംരക്ഷണ വേദിയുടെ പേരിൽ പോസ്റ്റുകൾ; സ്ഥാനാർത്ഥിൾക്കെതിരെ പ്രതിഷേധം ഉയർന്നതിന് പിന്നാലെ പേയ്മെന്റ് വിവാദവും
മലപ്പുറം: മലപ്പുറത്തെ സിപിഐ സീറ്റുകളായ ഏറനാടും മഞ്ചേരിയിലും സീറ്റുകൾ പണംവാങ്ങി നൽകിയാണെന്ന് ആരോപണം. ഇടതുപക്ഷ സരേക്ഷണ വേദി പ്രതിഷേധവുമായി രംഗത്ത്. ഏറനാട്, മഞ്ചേരി സീറ്റുകൾ ഡബിൾപേയ്മെന്റ് വാങ്ങി ലീഗ് നേതൃത്വത്തിന് അടിയറവ് വെച്ച സിപിഐ നേതാവായ പി.പി.സുനീർ എന്ന ഇടതുപക്ഷ വഞ്ചകനെ തിരിച്ചറിയുക, പ്രതികരിക്കുക, കാലം നിങ്ങൾക്ക് മാപ്പുതരില്ല. എന്ന് ചൂണ്ടിക്കാട്ടി ഇടതുപക്ഷ സരേക്ഷണ വേദിയുടെ പേരിൽ പോസ്റ്റുകൾ പ്രത്യക്ഷപ്പെട്ടു. സിപിഐ സംസ്ഥാന എക്സിക്യൂട്ടിവ് അഗമായ പി പി സുനീറിനെ എതിരെ ഏറനാട് മണ്ഡലത്തിലെ എടവണ്ണ. അരീക്കോട് മഞ്ചേരി മണ്ഡലത്തിലെ മഞ്ചേരി .പാണ്ടിക്കാട് തുടങ്ങിയ മേഖലകളിലാണ് ആണ് ഇടതുപക്ഷ സംരക്ഷണ വേദിയുടെ പേരിൽ പോസ്റ്റർ പ്രത്യക്ഷട്ടത്.
മഞ്ചേരിയിൽ അബ്ദുൽ നാസർ എന്ന ഡിബോണ നാസറും, ഏറാനാട് മണ്ഡലത്തിൽ നിന്നും എൽഡിഎഫ് സ്ഥാനാർത്ഥിയായി അരീക്കോട് പൂവത്തിക്കൽ സ്വദേശി കെ ടി അബ്ദുറഹിമനുമാണ് സിപിഐ സ്ഥാനാർത്ഥികൾ. ഇരുവർക്കും ജനസ്വാധീനമില്ലെന്ന ആരോപണം പരക്കെ ഉയർന്നതിന് പിന്നാലെയാണു പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടത്. നിലവിൽ സിപിഐ മണ്ഡലം എക്സിക്യൂട്ടീവ് കമ്മിറ്റി അംഗമാണ് അബ്ദുൽ നാസർ. നിയമസഭയിലേക്ക് കന്നിയങ്കമാണ്.
പാണ്ടിക്കാട് പഞ്ചായത്ത് വൈസ് പ്രസിഡന്റ്, വണ്ടൂർ ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ എന്നീ പദവികൾ വഹിച്ചിട്ടുണ്ട്. 2015ൽ മുസ്ലിം ലീഗിൽ നിന്നും രാജിവച്ചാണ് സിപിഐയിൽ ചേർന്നത്. പ്രവാസി ഫെഡറേഷൻ, കിസാൻ സഭ എന്നിവയുടെ ജില്ല കമ്മിറ്റി അംഗമാണ്. മണ്ഡലം കമ്മിറ്റി പ്രധാനമായും ഈ പേര് മാത്രമാണ് പരിഗണിച്ചത്. കഴിഞ്ഞ തവണ സിപിഐക്കായി കെ.മോഹൻദാസാണ് മത്സരിച്ചിരുന്നത്.
ഭാര്യ: സാബിറ കുരിക്കൾ. മുഹമ്മദ് ഷെലൂബ്, ഡാനിഷ്, മുഹമ്മദ് ജവഹർ, മുഹമ്മദ് അഖിൽ, ഹാനി അഹമ്മദ് എന്നിവർ മക്കളാണ്. ഏറാനാട്ടെ സ്ഥാനാർത്ഥി അരീക്കോട് പൂവത്തിക്കൽ സ്വദേശി കെ ടി അബ്ദുറഹിമാൻ ഇ കെ നായനാർ സഹകരണ ആശുപത്രി എടവണ്ണയുടെ 10 വർഷകാലമായുള്ള ഡയറക്ടറായും, ഹെൽപ ്ആൻഡ് ക്വോളിറ്റി കെയർ ഫൗണ്ടേഷൻ ട്രസ്റ്റീ, സാധു സംരക്ഷണ സമിതി സൊസൈറ്റി ജനറൽ സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചുവരുന്നു.