- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ചൈനീസ് ഉൽപ്പന്നങ്ങൾക്കെതിരെയുള്ള ആർ.എസ്.എസ്. പ്രചാരണം ശക്തമാക്കി; നോട്ട് നിരോധന സമയത്ത് ഏറെ ശ്രദ്ധനേടിയ പേടിഎം ഉപയോഗിക്കരുതെന്ന നിർദേശവുമായി ആർ.എസ്.എസ്. നേതാക്കൾ; ഇൻഡോ-ചൈന അതിർത്തിതർക്കം തുടരവെ ചൈനീസ് വിരുദ്ധ വികാരം ഇന്ത്യയിൽ ശക്തമാകുന്നു
അഞ്ഞൂറിന്റെയും ആയിരത്തിന്റെയും നോട്ടുകൾ അസാധുവാക്കിക്കൊണ്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ നോട്ടസാധുവാക്കൽ പ്രഖ്യാപനത്തെത്തുടർന്ന് ഇന്ത്യയിൽ കറൻസി നോട്ടുകൾക്ക് പകരം കാർഡുപയോഗിക്കുന്നവരുടെ എണ്ണം ഗണ്യമായി കൂടി. പേടിഎം പോലുള്ള ഡിജിറ്റൽ പണമിടപാടുകൾ വികസിത ഇന്ത്യയുടെ ചിഹ്നങ്ങളായി ബിജെപിയും ആർ.എസ്.എസും വാഴ്‌ത്തി. എന്നാലിപ്പോൾ, ഈ പ്രചാരണങ്ങൾ തിരിഞ്ഞുകടിച്ചിരിക്കുകയാണ് സംഘപരിവാറിനെ. ഇന്ത്യയും ചൈനയുമായുള്ള അതിർത്തി തർക്കം രൂക്ഷമായതോടെ, ചൈനീസ് ഉത്പന്നങ്ങൾ ബഹിഷ്‌കരിക്കുകയെന്ന ആഹ്വാനവുമായി രംഗത്തെത്തിയതോടെ ആർ.എസ്.എസ്സിന് ഡിജിറ്റൽ പണത്തെയും ചെറുക്കേണ്ടിവന്നു. പേടിഎം ഉപയോഗിക്കരുതെന്ന പ്രചാരണവുമായി സംഘപരിവാർ സംഘടനയായ സ്വദേശി ജാഗരൺ മഞ്ച് രംഗത്തെത്തി. സുരക്ഷാ കാരണങ്ങളാൽ, ഇത്തരം സാമ്പത്തിക ഇടപാടുകളിൽ ചൈനീസ് ഇടപെടൽ ചെറുക്കണമെന്ന് അവർ ആവശ്യപ്പെട്ടു. പേടിഎം ഉപയോഗിക്കുന്നത് അവസാനിപ്പിക്കണമെന്ന് ജനങ്ങളോട് ആവശ്യപ്പെട്ടതായി സ്വദേശി ജാഗരൺ മഞ്ച് കോ-കൺവീനർ അശ്വനി മഹാജൻ പറഞ്ഞു. ചൈനയിൽനിന്നുള്ള പേടിഎം പോലുള്ള കമ
അഞ്ഞൂറിന്റെയും ആയിരത്തിന്റെയും നോട്ടുകൾ അസാധുവാക്കിക്കൊണ്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ നോട്ടസാധുവാക്കൽ പ്രഖ്യാപനത്തെത്തുടർന്ന് ഇന്ത്യയിൽ കറൻസി നോട്ടുകൾക്ക് പകരം കാർഡുപയോഗിക്കുന്നവരുടെ എണ്ണം ഗണ്യമായി കൂടി. പേടിഎം പോലുള്ള ഡിജിറ്റൽ പണമിടപാടുകൾ വികസിത ഇന്ത്യയുടെ ചിഹ്നങ്ങളായി ബിജെപിയും ആർ.എസ്.എസും വാഴ്‌ത്തി. എന്നാലിപ്പോൾ, ഈ പ്രചാരണങ്ങൾ തിരിഞ്ഞുകടിച്ചിരിക്കുകയാണ് സംഘപരിവാറിനെ.
ഇന്ത്യയും ചൈനയുമായുള്ള അതിർത്തി തർക്കം രൂക്ഷമായതോടെ, ചൈനീസ് ഉത്പന്നങ്ങൾ ബഹിഷ്‌കരിക്കുകയെന്ന ആഹ്വാനവുമായി രംഗത്തെത്തിയതോടെ ആർ.എസ്.എസ്സിന് ഡിജിറ്റൽ പണത്തെയും ചെറുക്കേണ്ടിവന്നു. പേടിഎം ഉപയോഗിക്കരുതെന്ന പ്രചാരണവുമായി സംഘപരിവാർ സംഘടനയായ സ്വദേശി ജാഗരൺ മഞ്ച് രംഗത്തെത്തി. സുരക്ഷാ കാരണങ്ങളാൽ, ഇത്തരം സാമ്പത്തിക ഇടപാടുകളിൽ ചൈനീസ് ഇടപെടൽ ചെറുക്കണമെന്ന് അവർ ആവശ്യപ്പെട്ടു.
പേടിഎം ഉപയോഗിക്കുന്നത് അവസാനിപ്പിക്കണമെന്ന് ജനങ്ങളോട് ആവശ്യപ്പെട്ടതായി സ്വദേശി ജാഗരൺ മഞ്ച് കോ-കൺവീനർ അശ്വനി മഹാജൻ പറഞ്ഞു. ചൈനയിൽനിന്നുള്ള പേടിഎം പോലുള്ള കമ്പനികളിൽ നിക്ഷേപിക്കുന്നത് അവസാനിപ്പിക്കണമെന്ന് സർക്കാരിനോടും ആവശ്യപ്പെട്ടു. രാജ്യതാത്പര്യത്തിന് വിരുദ്ധമാണ് ഇവയുടെ ഉപയോഗമെന്നും അശ്വനി മഹാജൻ പറയുന്നു.
ചൈനയിൽനിന്ന് ഇന്ത്യയിലേക്ക് വിവിധതരത്തിലുള്ള നിക്ഷേപങ്ങൾ പ്രവഹിക്കുകയാണെന്ന് അദ്ദേഹം പറയുന്നു. കടബാധ്യത കൂടിയാൽ ഇന്ത്യക്ക് ശ്രീലങ്കയുടെ അവസ്ഥവരുമെന്ന മുന്നറിയിപ്പും സ്വദേശി ജാഗരൺ മഞ്ച് നൽകുന്നു. കടംവീട്ടാൻ ലങ്കയ്ക്ക് ചൈനയുമായി വിമാനത്താവളം പങ്കിടേണ്ടിവന്നിരുന്നു.
എല്ലാ മേഖലകളിലും വിദേശനിക്ഷേപം അവസാനിപ്പിക്കണമെന്ന നിലപാടിലാണ് സ്വദേശി ജാഗരൺ മഞ്ച്. എന്നാൽ, വിദേശ നിക്ഷേപം വൻതോതിൽ ആകർഷിക്കുകയെന്നതാണ് മോദി സർക്കാരിന്റെ ലക്ഷ്യം. വിദേശ നിക്ഷേപം വൻതോതിൽ കടന്നുവന്നാൽ, ഇവിടുത്തെ ലാഭമെല്ലാം വിദേശത്തേക്ക് പോകുന്ന സാഹചര്യമുണ്ടാകുമെന്നും അത് ഇന്ത്യൻ സമ്പദ് വ്യവസ്ഥയ്ക്ക് തിരിച്ചടിയാകുമെന്നും അവർ കരുതുന്നു.
പേടിഎം ഇന്ത്യൻ കമ്പനിയാണെന്ന മട്ടിലാണ് എല്ലാവരും അതിന് പിന്നാലെ പോയതെന്ന് അശ്വനി മഹാജൻ പറയുന്നു. യഥാർഥത്തിൽ ചൈനീസ് കുത്തകയായ അലിബാബയും മറ്റ് ചൈനീസ് കമ്പനികളുമാണ് പിന്നിൽ. പേടിഎമ്മിലൂടെ പണംമിടപാടുകൾ നടത്തുന്നത് സുരക്ഷാപ്രശ്‌നങ്ങൾക്കും ഇടയാക്കുമെന്നാണ് സ്വദേശി ജാഗരൺ മഞ്ചിന്റെ വിലയിരുത്തൽ.
നാഗ്പുരിൽ മെട്രോ കോച്ച് ഫാക്ടറി നിർമ്മിക്കുന്നതിന് ചൈനീസ് റെയിൽവേ റോളിങ് സ്‌റ്റോക്ക് കോർപറേഷൻ അനുമതി നേടിയതിനെയും സ്വദേശി ജാഗരൺ മഞ്ച് വിമർശിക്കുന്നു. നാഗ്പുർ, കൊൽക്കത്ത മെട്രോകൾക്കായി കോച്ചുകൾ നിർമ്മിക്കുന്നതിനാണ് ഫാക്ടറി വരുന്നത്. ഇതിനെതിരെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തെഴുതിയതായും അശ്വനി മഹാജൻ പറഞ്ഞു.