കണ്ണൂർ: ലോക്കൽ, ബ്രാഞ്ച് തലങ്ങളിൽ അവതരിപ്പിക്കാനുള്ള പുതിയ കണക്കിന് പയ്യന്നൂർ ഏരിയ കമ്മിറ്റി അംഗീകാരം നൽകിയതോടെ കണക്ക് ജില്ലാ കമ്മറ്റിയുടെയും സംസ്ഥാന കമ്മറ്റിയുടെയും അംഗീകാരത്തിന് വിടും എന്നാണ് വിവരം. കുന്നരു, കരിവെള്ളൂർ, പയ്യന്നൂർ ഭാഗങ്ങളിൽ നിന്നുള്ള മൂന്ന് ഏരിയ കമ്മറ്റി അംഗങ്ങളെ പുതിയ കണക്കുണ്ടാക്കാൻ പാർട്ടി ചുമതലപ്പെടുത്തിയിരുന്നതായും, രണ്ട് പേർ വിട്ട് നിന്നതായും ഒരാൾ പുതിയ കണക്ക് ഉണ്ടാക്കി ഏരിയ കമ്മറ്റിക്ക് സമർപ്പിച്ചതായുമാണ് വിവരം. ഇതോടെ പാർട്ടി ഫണ്ട് ദുർവിനിയോഗം നടത്തിയെന്ന് ചൂണ്ടിക്കാട്ടി വി കുഞ്ഞികൃഷ്ണൻ കണ്ടെത്തിയ കണക്കുകൾ സിപിഎം ജില്ല നേതൃത്വം തള്ളി.

ജൂലൈ 1, 2 തീയതികളിൽ പയ്യന്നൂർ ഏരിയക്ക് കീഴിലെ ലോക്കൽ കമ്മിറ്റികളിലും പിന്നീടുള്ള ദിവസങ്ങളിൽ ബ്രാഞ്ചുകളിലും പുതിയ വരവ് ചെലവ് കണക്ക് റിപ്പോർട്ട് ചെയ്യുമെന്നും സൂചനകളുണ്ട്. 2021ലെ നിയമസഭ തെരഞ്ഞെടുപ്പ് ഫണ്ട്, പാർട്ടി ഏരിയ കമ്മറ്റി ഓഫീസ് കെട്ടിടനിർമ്മാണ ഫണ്ട്, ധനരാജ് രക്തസാക്ഷി സഹായ ഫണ്ട് എന്നിവയിലെ പണം വ്യാജ രസീതി ഉണ്ടാക്കി തിരിമറി നടത്തി എന്നും, അക്കൗണ്ടിൽ നിന്ന് പണം പിൻവലിച്ചു എന്നുമായിരുന്നു ജില്ലാ കമ്മിറ്റിക്ക് കിട്ടിയ പരാതി. ഏകദേശം ഒരു കോടിക്ക് മുകളിൽ തിരിമറി നടന്നിട്ടുണ്ട് എന്നും പറയപ്പെടുന്നു. നിലവിലെ പയ്യന്നൂർ എംഎൽഎ ടിഐ മധുസൂധനന് പുറമെ ഏരിയ കമ്മറ്റി അംഗങ്ങളായ ടി വിശ്വനാധൻ, കെകെ ഗംഗാധരൻ, ഓഫീസ് സെക്രട്ടറി കരിവെള്ളൂർ കരുണാകരൻ, മുൻ ഏരിയ സെക്രട്ടറി കെപി മധു തുടങ്ങിയവർക്കെതിരെയായിരുന്നു പരാതി.

പരാതിയിൽ ടിവി രാജേഷ്, ഗോപിനാഥൻ എന്നിവരുടെ അന്വേഷണത്തിന് ശേഷം ആരോപണവിധേനായ പയ്യന്നൂർ എംഎൽഎ ടി.ഐ മധുസൂധനനെ പാർട്ടി ജില്ലാ കമ്മറ്റിയിലേക്ക് തരംതാഴ്‌ത്തുകയും പരാതി ഉന്നയിച്ച ഏരിയ സെക്രട്ടറി വി.കുഞ്ഞികൃഷ്ണനെ ഏരിയ സെക്രട്ടറി സ്ഥാനത്ത് നിന്ന് തന്നെ മാറ്റുകയും ചെയ്തിരുന്നു. നടപടി സംബന്ധിച്ച് പയ്യന്നൂർ ഏരിയക്ക് കീഴിലെ 12 ലോക്കൽ കമ്മിറ്റികളിലും ജനറൽ ബോഡി വിളിച്ച് ഒരേസമയം റിപ്പോർട്ടിംഗും നടത്തി എങ്കിലും കൃത്യമായ കണക്ക് പുറത്തു വിടണമെന്ന ആവശ്യം ശക്തമായതോടെ ആണ് പാർട്ടി പുതിയ കണക്ക് ഉണ്ടാക്കുന്നതിലേക്ക് തിരിഞ്ഞത്. പാർട്ടിക്ക് ഒരു രൂപ പോലും നഷ്ടപ്പെട്ടില്ലെന്നും ഫണ്ട് ഓഡിറ്റ് ചെയ്ത് അവതരിപ്പിക്കുന്നതിൽ നേതാക്കൾക്ക് ജാഗ്രതക്കുറവ് ഉണ്ടായി എന്നുമാണ് നേതാക്കൾ വിശദീകരിച്ചിരുന്നതെങ്കിലും അണികളിൽ ഇത് ചർച്ച ആയിരുന്നു.

പി ജയരാജൻ പങ്കെടുത്ത കരിവെള്ളൂർ നോർത്ത് ലോക്കൽ ജനറൽ ബോഡിയിലും എം. പ്രകാശൻ മാസ്റ്റർ പങ്കെടുത്ത വെള്ളൂആ കണക്ക് കൈയിൽ വച്ചാൽ മതി: പയ്യന്നൂർ പാർട്ടി ഫണ്ട് വിവാദത്തിൽ, ഏരിയാകമ്മിറ്റി ചമച്ചെടുത്ത പുതിയ കണക്ക് അംഗീകരിക്കില്ലെന്ന നിലപാടിൽ വിമതവിഭാഗം കണക്കിന് പകരം തങ്ങളുടെ കൈയിലുള്ള യഥാർത്ഥ കണക്ക് പയ്യന്നൂരിലെ വിമതവിഭാഗം ജനങ്ങൾക്ക് മുൻപിൽ അവതരിപ്പിക്കാൻ വിമതവിഭാഗം ഒരുങ്ങുന്നു. രക്തസാക്ഷി ഫണ്ടിലുൾപ്പെടെ വെട്ടിപ്പു നടന്നുവെന്ന ആരോപണം പൂർണമായി തള്ളിക്കളഞ്ഞുകൊണ്ട് പുതിയ കണക്ക് അംഗീകരിച്ചാണ് ഇന്നലെ ചേർന്ന പയ്യന്നൂർ ഏരിയാകമ്മിറ്റി യോഗം സമാപിച്ചത്.

ലോക്കൽ, ബ്രാഞ്ച് തലങ്ങളിൽ അവതരിപ്പിക്കാനുള്ള പുതിയ കണക്കിന് പയ്യന്നൂർ ഏരിയ കമ്മിറ്റി അംഗീകാരം നൽകിയതോടെ കണക്ക് ജില്ലാ കമ്മറ്റിയുടെയും സംസ്ഥാന കമ്മറ്റിയുടെയും അംഗീകാരത്തിന് വിടുമെന്നാണ് സൂചന എന്നാൽ 21 അംഗ ഏരിയാകമ്മിറ്റിയിൽ പയ്യന്നൂരിലെ പാർട്ടി ഫണ്ട് തിരിമറി നടത്തിയെന്ന ആരോപണം ഉന്നയിച്ച 16 പേരും നിശബ്ദമായിരുന്നു. ഏരിയാകമ്മിറ്റി യോഗത്തിൽ അവതരിപ്പിച്ച കണക്ക് അംഗീകരിച്ചെന്നു വരുത്തിതീർത്താണ് ഇവർ യോഗത്തിൽ പങ്കെടുത്തത്. പ്രതികരിക്കാതിരിക്കാൻ ഇവർക്കെതിരെ സി.പി. എം നേതൃത്വത്തിന്റെ ശക്തമായ സമ്മർദ്ദമുണ്ടെന്നാണ് സൂചന.

കുന്നരു, കരിവെള്ളൂർ, പയ്യന്നൂർ ഭാഗങ്ങളിൽ നിന്നുള്ള മൂന്ന് ഏരിയ കമ്മറ്റി അംഗങ്ങളെ പുതിയ കണക്കുണ്ടാക്കാൻ പാർട്ടി ചുമതലപ്പെടുത്തിയിരുന്നതായും, രണ്ട് പേർ വിട്ട് നിന്നതായും ഒരാൾ പുതിയ കണക്ക് ഉണ്ടാക്കി ഏരിയ കമ്മറ്റിക്ക് സമർപ്പിക്കുകയാണുണ്ടായത്.
ഇതോടെ പാർട്ടി ഫണ്ട് ദുർവിനിയോഗം നടത്തിയെന്ന് ചൂണ്ടിക്കാട്ടി വി കുഞ്ഞികൃഷ്ണൻ കണ്ടെത്തിയ കണക്കുകൾ അപ്രസക്തമായിരിക്കുകയാണ്.

പ്രതിസന്ധി തീർന്നുവെന്ന ആശ്വാസത്തിൽ വരുന്ന ജൂലൈ 1, 2 തീയതികളിൽ പയ്യന്നൂർ ഏരിയക്ക് കീഴിലെ ലോക്കൽ കമ്മിറ്റികളിലും പിന്നീടുള്ള ദിവസങ്ങളിൽ ബ്രാഞ്ചുകളിലും പുതിയ വരവ് ചെലവ് കണക്ക് റിപ്പോർട്ട് ചെയ്തു അംഗീകാരം നേടാനാണ് നീക്കം.
2021ലെ നിയമസഭ തെരഞ്ഞെടുപ്പ് ഫണ്ട്, പാർട്ടി ഏരിയ കമ്മറ്റി ഓഫീസ് കെട്ടിടനിർമ്മാണ ഫണ്ട്, ധനരാജ് രക്തസാക്ഷി സഹായ ഫണ്ട് എന്നിവയിലെ പണം വ്യാജ രസീതി ഉണ്ടാക്കി തിരിമറി നടത്തിയെന്നും അക്കൗണ്ടിൽ നിന്ന് പണം സ്വകാര്യമായി പിൻവലിച്ചു എന്നുമായിരുന്നു ജില്ലാ കമ്മിറ്റിക്ക് കിട്ടിയ പരാതി. ഏകദേശം ഒരു കോടിക്ക് മുകളിൽ തിരിമറി നടന്നിട്ടുണ്ടെന്ന് പറയപ്പെടുന്നു. നിലവിലെ പയ്യന്നൂർ എംഎൽഎ ടിഐ മധുസൂധനന് പുറമെ ഏരിയ കമ്മറ്റി അംഗങ്ങളായ ടി വിശ്വനാഥൻ, കെകെ ഗംഗാധരൻ, ഓഫീസ് സെക്രട്ടറി കരിവെള്ളൂർ കരുണാകരൻ, മുൻ ഏരിയ സെക്രട്ടറി കെപി മധു തുടങ്ങിയവർക്കെതിരെയായിരുന്നു പരാതി.

പരാതിയിൽ ടിവി രാജേഷ്, ഗോപിനാഥൻ എന്നിവരുടെ അന്വേഷണത്തിന് ശേഷം ആരോപണവിധേനായ പയ്യന്നൂർ എംഎൽഎ ടി.ഐ മധുസൂദനനെ പാർട്ടി ജില്ലാ കമ്മറ്റിയിലേക്ക് തരംതാഴ്‌ത്തുകയും പരാതി ഉന്നയിച്ച ഏരിയ സെക്രട്ടറി വി.കുഞ്ഞികൃഷ്ണനെ ഏരിയ സെക്രട്ടറി സ്ഥാനത്ത് നിന്ന് തന്നെ മാറ്റുകയും ചെയ്തിരുന്നു. നടപടി സംബന്ധിച്ച് പയ്യന്നൂർ ഏരിയക്ക് കീഴിലെ 12 ലോക്കൽ കമ്മിറ്റികളിലും ജനറൽ ബോഡി വിളിച്ച് ഒരേസമയം റിപ്പോർട്ടിംഗും നടത്തി എങ്കിലും കൃത്യമായ കണക്ക് പുറത്തു വിടണമെന്ന ആവശ്യം ശക്തമായതോടെയാണ് പാർട്ടി പുതിയ കണക്കുമായി രംഗത്തുവന്നിരിക്കുന്നത്.

പുതിയ ആകടിങ് സെക്രട്ടറി ടി.വി രാജേഷ് നേതൃത്വം നൽകുന്ന ഏരിയാകമ്മിറ്റിയുമായി യാതൊരു വിധ സഹകരണവും വേണ്ടെന്ന നിലപാടിൽ വിമതവിഭാഗം എത്തിയിട്ടുണ്ടെന്നാണ് സൂചന. തങ്ങളുടെ കൈയിലുള്ള പാർട്ടി ഫണ്ട് വെട്ടിപ്പ് കണക്ക് പുറത്തുവിടരുതെന്ന കർശനമായ താക്കീത് ജില്ലാ നേതൃത്വം വിമതവിഭാഗത്തിന് നൽകിയിട്ടുണ്ടെന്നിലും ഇതു അംഗീകരിക്കാൻ കഴിയില്ലെന്ന നിലപാടിലാണ് വിമതവിഭാഗം.

ഇതിനിടെ ടി. ഐ മധുസൂദനൻ എംഎൽഎയെ അനുകൂലിക്കുന്ന മമ്പലത്തെ പ്രാദേശികനേതാവിന്റെ പ്രവാസി ബിസിനസുകാരനായ സഹോദരനെതിരെ അജ്ഞാതർ നോട്ടിസ് പലയിടങ്ങളിലും പോസ്റ്റർ പതിച്ചിട്ടുണ്ട്. സി.പി. എമ്മിനെ പ്രവാസി ബിസിനസുകാരന്റെ ആലയിൽ കൊണ്ടുപോയി കെട്ടാൻ അനുവദിക്കില്ലെന്നാണ് പോസ്റ്ററിൽ പറഞ്ഞിട്ടുള്ളത്.