- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പയ്യന്നൂർ പാർട്ടി ഫണ്ട് വെട്ടിപ്പ്: യൂത്ത് ലീഗ് ഭാരവാഹിയിൽ നിന്നും മൊഴിയെടുത്തു; പൊതുജനങ്ങളിൽ നിന്ന് പിരിച്ച പണം ടി ഐ മധുസൂദനൻ എംഎൽഎ ദുരുപയോഗിച്ചെന്ന് ആരോപണം
കണ്ണൂർ: കോടികളുടെ പാർട്ടി ഫണ്ട് തട്ടിപ്പ് നടത്തിയെന്ന പരാതിയിൽ പയ്യന്നൂർ മണ്ഡലം എംഎൽഎ ടി ഐ മധുസൂദനനെതിരെ പൊലിസ് അന്വേഷണമാരംഭിച്ചു. യൂത്ത്ലീഗ് മണ്ഡലം കമ്മിറ്റിയാണ് ജനപ്രാതിനിധ്യ നിയമം ലംഘിച്ചുവെന്ന് ആരോപിച്ച് പയ്യന്നൂർ എം. എൽ.എയ്ക്കെതിരെ പരാതി നൽകിയത്. ഇതിന്റെ ഭാഗമായി പരാതിക്കാരനായ യൂത്ത് ലീഗ് മണ്ഡലം പ്രസിഡന്റ് പി കെ ഷബീറിന്റെ മൊഴിയെടുത്തു.
പൊതുജനങ്ങളിൽ നിന്ന് പിരിച്ചെടുത്ത പണം എംഎൽഎ ദുരുപയോഗം ചെയ്‌തെന്നാരോപിച്ച് മുസ്ലിം യൂത്ത് ലീഗ് നിയോജക മണ്ഡലം കമ്മിറ്റിയാണ് പരാതി നൽകിയത്. തിരഞ്ഞെടുപ്പ് ഫണ്ട് ക്രമക്കേട് ആരോപണം അന്വേഷിക്കണമെന്നും മധുസൂദനനെതിരേ കേസെടുത്ത് അന്വേഷണം നടത്തണമെന്നുമായിരുന്നു ആവശ്യം. ഇതിന്റെ ഭാഗമായി പരാതിക്കാരനായ യൂത്ത് ലീഗ് മണ്ഡലം പ്രസിഡന്റ് പി കെ ഷബീറിന്റെ മൊഴിയെടുത്തിട്ടുണ്ട്.
പരാതിയിൽ പ്രതിസ്ഥാനത്തുള്ള എംഎൽഎ അടക്കമുള്ളവരുടെ മൊഴി വരുംദിവസങ്ങളിൽ രേഖപ്പെടുത്തും.നേതാക്കൾക്കെതിരേ പരാതി ഉന്നയിച്ചതിന്റെ പേരിലാണ് മുൻ ഏരിയാ സെക്രട്ടറി വി കുഞ്ഞികൃഷ്ണനെ സ്ഥാനത്തുനിന്ന് നീക്കിയത്. പകരം സംസ്ഥാന കമ്മിറ്റി അംഗമായ ടി വി രാജേഷിന് താൽക്കാലിക ചുമതല നൽകി. സംഭവം പാർട്ടിക്ക് പുറത്ത് വിവാദമായതിന്റെ പേരിലായിരുന്നു നടപടി. എന്നാൽ വി കുഞ്ഞിക്കൃഷ്ണനെതിരേ പാർട്ടി നടപടി വന്നതിന് പിന്നാലെ പാർട്ടി നേതൃത്വത്തെ വിമർശിച്ച് സിപിഎമ്മിന്റെ പേരിൽ തന്നെ പയ്യന്നൂരിൽ പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടിരുന്നു. ഇതുകൂടാതെ വരും ദിവസങ്ങളിൽ നടക്കുന്ന ലോക്കൽ സമ്മേളനങ്ങളിൽ പ്രതിഷേധമുയരുമെന്ന വിലയിരുത്തലുമുണ്ട്.




