- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നിത്യവൃത്തിക്ക് വകയില്ലാതെ ദുരിതം; വീട്ടമ്മയ്ക്കും മക്കൾക്കും സഹായഹസ്തവുമായി പയ്യന്നൂർ പൊലീസ്; കോവിഡ് പ്രതിരോധ തിരക്കിനിടയിലും അരിയും പലവ്യഞ്ജന സാധനങ്ങളുമായി സിഐ പ്രമോദും സഹപ്രവർത്തകരും
കാലിക്കടവ്: നിത്യവൃത്തിക്ക് പോലും ദുരിതം അനുഭ വിക്കുന്ന അമ്മയ്ക്കും മക്കൾക്കും കാരുണ്യത്തിന്റെ സഹായഹസ്തവുമായി പയുന്നൂർ പൊലീസ് ഇൻസ്‌പെക്ടർ എം. സി.പ്രമോദും സംഘവും എത്തി.കുണിയൻ തോട്ടിച്ചാലിലെ ഗീതക്കും പറക്കമുറ്റാത്ത രണ്ട് കുട്ടികൾക്കുമാണ് പയ്യന്നൂർ പൊലീസിന്റെ കാരുണ്യഹസ്തം എത്തിയത്. പൊലീസ് സ്റ്റേഷനിലെത്തിയ പരാതികളുടെ കെട്ടുകൾ പരിശോധിച്ചപ്പോഴാണ് ഗീതയെന്ന വീട്ടമ്മയുടെ ഇല്ലായ്മയും കഷ്ടപ്പാടും നിറഞ്ഞ പരാതി ശ്രദ്ധയിൽപ്പെട്ടത്.
കോവിഡ് പ്രതിരോധത്തിന്റെ തിരക്കുകൾക്കിടയിലും പരാതിയുടെ ഗൗരവം മനസ്സിലാക്കി ഇൻസ്‌പെക്ടർ കാര്യ ങ്ങൾ നേരിട്ട് അന്വേഷിച്ചപ്പോഴാണ് ഗീതയുടേയും കുഞ്ഞു ങ്ങളുടേയും ദുരിതജീവിതം കണ്ടത്. ഇതോടെ കഴിഞ്ഞ ദിവസം രാത്രി സിഐയും എസ്ഐ ടി.ദിലീപ്കുമാറും സിവിൽപൊലീസ് ഓഫീസർ ബിജു കരിപ്പാലും അരിയും പലവ്യഞ്ജനങ്ങളും മറ്റുസാധനങ്ങളുമായി ഗീതയുടെ വീട്ടിലെത്തിയത്.
കാരുണ്യ സേവന പ്രവർത്തനങ്ങളിൽ തൽപരനായ ഇൻസ്‌പെക്ടർ പ്രമോദ് കഴിഞ്ഞയാഴ്ചയാണ് കോവിഡ് പോസ്റ്റീവായതിനെ തുടർന്ന് ബന്ധുക്കൾപോലും തിരിഞ്ഞുനോക്കാനില്ലാത്ത പാണത്തൂർ സ്വദേശിനിയായയുവതിയെ അംബുലൻസിൽ നാട്ടിലേക്ക് എത്തിച്ചത്.