- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
കണിശവും സവിശേഷവുമായ ഫലപ്രവചനവുമായി വിപികെ പൊതുവാൾ; കലാമും കരുണാകരനും എംജിആറും ജയലളിതയും പ്രേമദാസയും ആദരവോടെ കണ്ട നാരായണ പൊതുവാൾ; അമിത് ഷായും ഗൗതം അദാനിയും വിശ്വസിക്കുന്നത് ഈ തലമുറയിലെ പിൻഗാമിയെ; ചാർട്ടേഡ് വിമാനത്തിൽ അദാനി കുടുംബാഗംങ്ങൾ എത്തുന്നത് മാധവ പൊതുവാളെ കാണാൻ; പയ്യന്നൂരിലെ ജ്യോതിഷ പെരുമ ചർച്ചയാകുമ്പോൾ
കണ്ണൂർ: പയ്യന്നൂർ കമ്മ്യൂണിസ്റ്റ് കോട്ടയാണ്. ഇതിനൊപ്പം ഈ നാടിനുള്ളത് ജ്യോതിഷത്തിന്റെ പെരുമയും. ഈ താൽപ്പര്യമാണ് പ്രധാനമന്ത്രി മോദിയുടെ സുഹൃത്ത് അദാനിയേയും പയ്യന്നൂരുമായി അടുപ്പിക്കുന്നത്. നാടിന്റെ ജ്യോതിഷ സ്പന്ദനമാണ് പയ്യന്നൂരിലെ ജ്യോതി സദനം. നിരവധി പ്രമുഖരുടെ ഭാവി കിറുകൃത്യമായി പ്രവചിച്ച സ്ഥാപനം. ഈ പാമ്പര്യ ജ്യോതിഷത്തിന്റെ ഇപ്പോഴത്തെ അവകാശിയാണ് ജ്യോതിഷി മാധവ പൊതുവാൾ. അദാനിയുടെ കുടുംബാഗങ്ങൾ പയ്യന്നൂരിൽ എത്തുന്നത് ഈ ജ്യോതിഷനെ കാണാനാണ്.
മുഖ്യമന്ത്രി പിണറായി വിജയനുമായി ഗൗതം അദാനി രഹസ്യകൂടിക്കാഴ്ച്ച നടത്തിയെന്ന മുല്ലപ്പള്ളി രാമചന്ദ്രന്റെ ആരോപണം തള്ളി പയ്യന്നൂർ സ്വദേശിയായ ജ്യോതിഷി മാധവ പൊതുവാൾ രംഗത്തു വന്നിരുന്നു. രാജേഷ് അദാനി ഈയിടെ തന്നെ കാണാൻ വന്നത് കുടുംബത്തിന്റെ ജാതകം നോക്കാൻ വേണ്ടി മാത്രമാണെന്ന് മാധവ പൊതുവാൾ പറഞ്ഞു. ഒരു മാസം മുൻപ് വന്ന ജ്യോതിഷം നോക്കാൻ വന്ന ഗൗതം അദാനിയും തന്നെ കണ്ട ശേഷം അന്ന് തന്നെ തിരിച്ചുപോയി. എയർപോർട്ടിൽ സ്വീകരിക്കുന്നതുമുതൽ തിരിച്ചു യാത്ര അയക്കുന്നതുവരെ ഞാൻ ഒപ്പമുണ്ടായിരുന്നു. ഇതിനിടെ രാഷ്ട്രീയ ചർച്ചകൾ ഒന്നുമുണ്ടായിട്ടില്ല. മറ്റാരുമായും സംസാരിക്കാനുള്ള സാഹചര്യമുണ്ടായിട്ടില്ല-മാധവ പൊതുവാളിന്റെ ഈ അഭിപ്രായ പ്രകടനത്തിലൂടെയാണ് പയ്യന്നൂരിലെ ജ്യോതിഷ പെരുമയും സോഷ്യൽ മീഡിയയിൽ ചർച്ചയായത്. ഏറെ ജ്യോതിഷ പാരമ്പര്യം അവകാശപ്പെടാൻ പയ്യന്നൂരിന് കഴിയുമെന്നാണ് സോഷ്യൽ മീഡിയ കണ്ടെത്തുന്നത്.
ക്ഷേത്രങ്ങളിൽ ദർശനം നടത്തുകക, വീട്ടിൽ നിന്ന് ഭക്ഷണം കഴിക്കുക, ജ്യോതിഷം നോക്കുക, കുടുംബ-ബിസിനസ് കാര്യങ്ങൾ പറയുക എന്നതിനപ്പുറം സംസാരമില്ല. 2011 മുതൽ അമിത് ഷാ ഉൾപ്പെടെയുള്ളവർ വരാറുണ്ട്. അമിത് ഷായും രാഷ്ട്രീയം സംസാരിച്ചിട്ടില്ലെന്ന് മാധവ പൊതുവാൾ വെളിപ്പെടുത്തിയിരുന്നു. ഇങ്ങനെയൊക്കെ കോൺഗ്രസ് പാർട്ടിക്ക് തന്നെ മോശമാണ്. ജനങ്ങൾ വിശ്വസിക്കുന്നവർ ഇങ്ങനെ അസത്യം പറയുന്നത് ശരിയല്ല. പിണറായിയോട് വലിയ ബഹുമാനമാണ്. ശക്തനായ മനുഷ്യനാണ്. അദ്ദേഹം ഇവിടെ രാഷ്ട്രീയം പറയാൻ വന്നു എന്നൊക്കെ പറയുമ്പോൾ വലിയ വിഷമമുണ്ട്-ജ്യോതി സദനത്തെ ഇപ്പോൾ നയിക്കുന്ന മാധവ പൊതുവാളിന്റെ ഈ തുറന്നു പറച്ചിലോടെ രക്ഷപ്പെട്ടത് സിപിഎമ്മായിരുന്നു.
''ഞാൻ ജ്യോതിഷക്കാരനാണെങ്കിലും അദാനിയെ ഒരു കുടുംബ സുഹൃത്തായാണ് കാണുന്നത്. ഗൗതം അദാനിയുടെ അനുജനായ രാജേഷ് അദാനി അഞ്ച്-ആറ് പേർ അടങ്ങുന്ന കുടുംബത്തോടൊപ്പമാണ് വന്നത്. അദാനിയും ഭാര്യയും മക്കളും കണ്ണൂർ എയർപോർട്ടിൽ വന്നു. ഞാൻ തന്നെയാണ് സ്വീകരിച്ചത്. തളിപ്പറമ്പ് രാജ രാജേശ്വരി ക്ഷേത്രത്തിൽ പോകേണ്ടതുകൊണ്ട് അവിടെ തൊഴുതിട്ട് പയ്യന്നൂരിലും തൊഴുതു. എന്റെ വീട്ടിൽ വന്ന് ഭക്ഷണം കഴിച്ച് വൈകുന്നേരം അവർ പോയി. പക്ഷെ, അതിന്റെ ഇടയിൽ, അദ്ദേഹം പോകുന്നതുവരെ ഞാൻ അദ്ദേഹത്തിന്റെ കൂടെ തന്നെ ഉണ്ടായിരുന്നു. വൈകുന്നേരം തളിപ്പറമ്പ് അമ്പലത്തിൽ തൊഴുത് എയർപോർട്ടിൽ വിടുന്നതുവരെ ഒപ്പമുണ്ട്. അതിനിടയിൽ മറ്റൊരാളും ഞങ്ങളുടെ വീട്ടിലേക്ക് കടന്നിട്ടില്ല-അങ്ങനെ അദാനിയുടെ കണ്ണൂരിലേക്കുള്ള വരവിലെ വിവാദം തീരുകയാണ്. ഗൗതം അദാനിയുടെ അടുത്ത ബന്ധുവാണ് രാജേഷ് അദാനി.
അദാനി മുഖ്യമന്ത്രി പിണറായി വിജയനുമായും കൂടിക്കാഴ്ച്ച നടത്തിയിട്ടില്ല. ഒരു മാസം മുൻപ് ഗൗതം അദാനി വന്നിരുന്നു. ഇതേ പോലെ തന്നെ ഞാൻ എയർപോർട്ടിൽ പോയി സ്വീകരിച്ചു, അമ്പലങ്ങളിൽ തൊഴുതു. അദ്ദേഹത്തിന് പയ്യന്നൂർ രാജ രാജേശ്വരി ക്ഷേത്രത്തിൽ അത്രയ്ക്ക് വിശ്വാസമാണ്. ആ വിശ്വാസം അദ്ദേഹം പുലർത്തിപോരുന്നു. അദ്ദേഹം വന്നു, തൊഴുതു. തിരിച്ചുകൊണ്ടുവിടുന്നതുവരെ മറ്റൊരാളും സംസാരിക്കാനില്ലാത്ത അവസഥയാണ്. അല്ലാതെ ഒരു രാഷ്ട്രീയ ആലോചനയ്ക്ക് സാഹചര്യമുണ്ടായിട്ടില്ല. എല്ലാ രാഷ്ട്രീയക്കാരും എനിക്ക് വേണ്ടപ്പെട്ടവരാണ്. ആരോടും വിരോധവും സ്നേഹവുമില്ല.
2011 മുതൽ അമിത് ഷാ അടക്കം എത്രയോ ആളുകൾ എന്റയടുത്ത് വരുന്നു. ഇവരെല്ലാം കേരള ജ്യോതിഷത്തിൽ വിശ്വസിക്കുന്നുണ്ട്. ഉപദേശങ്ങൾ ഞാൻ കൊടുക്കുന്നുണ്ട്. ആ വിശ്വാസം കൊണ്ടാണ് അവർ പിന്നേയും പിന്നേയും എന്റയടുത്ത് വരുന്നത്. അല്ലാതെ രാഷ്ട്രീയ വിഷയ ചർച്ചയ്ക്ക് ഞാനില്ല. ഒരു രാഷ്ട്രീയ വിഷയവും ഞങ്ങൾ ജ്യോതിഷത്തിൽ ചർച്ച ചെയ്യാറില്ല. വെറും കുടുംബ വിഷയങ്ങളും ബിസിനസ് കാര്യങ്ങളുമല്ലാതെ മറ്റൊരു കാര്യവും ഇന്നുവരെ സംസാരിച്ചിട്ടില്ല. എല്ലാ രാഷ്ട്രീയക്കാരും എന്റെയടുത്ത് വരാറുണ്ട്. ആരും രാഷ്ട്രീയം സംസാരിക്കാൻ വന്നിട്ടില്ല. കേരളത്തിലെ രാഷ്ട്രീയത്തേക്കുറിച്ച് അമിത് ഷാ ഇതുവരെ സംസാരിച്ചിട്ടില്ല-മാധവ പൊതുവാൾ പറയുന്നു.
1915ലാണ് പയ്യന്നൂരിൽ ജ്യോതിഷ സദനം സ്ഥാപിക്കപ്പെട്ടത്. കുഞ്ഞിക്കണ്ണ പൊതുവാളായിരുന്നു സ്ഥാപനം. ജ്യോതിഷം പഠിപ്പിക്കലായിരുന്നു ലക്ഷ്യം. വിപികെ പൊതുവാൾ എന്ന് അറിയപ്പെടുന്ന ഇദ്ദേഹത്തെ രാജ്യത്തെ ജ്യോതിഷ പണ്ഡിതരിൽ അഗ്രഗണ്യനായി കണക്കാക്കപ്പെട്ടിരുന്നു. വികെപി പൊതുവാളിനെ കേന്ദ്രസർക്കാർ പണ്ഡിറ്റ് ബഹുമതിയും കാഞ്ചി കാമകോടി ശങ്കരാചാര്യർ ഗണിത ജ്യോതിഷ ചക്രവർത്തി ബഹുമതിയും അയോധ്യയിലെ സംസ്കൃത പരിഷത്ത് ജ്യോതിർഭൂഷണം ബഹുമതിയും ഗുരുവായൂർ ദേവസ്വം ജ്യോതിഷ തിലകം ബഹുമതിയും നൽകി ആദരിച്ചിട്ടുണ്ട്. വി.പി.കെ. പൊതുവാളാായിരുന്നു ഉത്തര മലബാർ മഞ്ചാംഗവും കേന്ദ്ര സർക്കാരിന്റെ ദേശീയ പഞ്ചാംഗത്തിന്റെ മലയാളം പതിപ്പും തയ്യാറാക്കിയിരുന്നു.
ഇതേ കുടുംബത്തിലെ മറ്റൊരു പ്രമുഖ ജ്യോതിഷ പണ്ഡിതനായിരുന്നു അച്ചംവീട്ടിൽ നാരായണ പൊതുവാൾ. കണിശവും സവിശേഷവുമായ ഫലപ്രവചനങ്ങളാണ് പൊതുവാളെ പ്രശസ്തനാക്കിയത്. സംസ്ഥാനത്തിനകത്തും പുറത്തുമുള്ള പല പ്രമുഖ വ്യക്തികളും നാരായണ പൊതുവാളുടെ ജ്യോതിഷ ഉപദേശങ്ങൾ തേടിയെത്തിയിരുന്നു. മുൻ രാഷ്ട്രപതി ഡോ. എ.പി.ജെ. അബ്ദുൽകലാം നാരായണ പൊതുവാളെ ഔദ്യോഗിക വസതിയിൽ ക്ഷണിച്ചുവരുത്തി ആദരിച്ചിരുന്നു. മുൻ മുഖ്യമന്ത്രി കെ.കരുണാകരൻ, മുൻ ഗവർണർ കെ.ശങ്കരനാരായണൻ, തമിഴ്നാട് മുൻ മുഖ്യമന്ത്രി ജയലളിത, മുൻ കർണാടക മുഖ്യമന്ത്രി ദേവരാജ് അർസ്, എം.ജി.ആർ. തുടങ്ങി നാരായണ പൊതുവാളുടെ ഉപദേശങ്ങൾ തേടിയിട്ടുള്ളവരുടെ നിര നീണ്ടതാണ്. അതിൽ മന്ത്രിമാരും സിനിമാതാരങ്ങളും ഉൾപ്പെടും.
ശ്രീലങ്കയിൽ പ്രസിഡന്റായിരുന്ന പ്രേമദാസയുടെ ജാതകം നോക്കാൻ നാരായണ പൊതുവാൾ പോയിട്ടുണ്ട്. കുഞ്ഞിക്കണ്ണ പൊതുവാളിന്റെ സഹോദരനായിരുന്നു അച്ചംവീട്ടിൽ നാരായണ പൊതുവാൾ. ഇവരുടെ പിൻഗാമിയായാണ് മാധവ പൊതുവാൾ ജ്യോതിഷ സദനത്തിന്റെ അമരക്കാരനായത്.
മറുനാടന് മലയാളി ബ്യൂറോ