തിരുവനന്തപുരം: ശബരിമലയിൽ പഴുതടച്ച സുരക്ഷയിൽ വലഞ്ഞത് ഭക്തർമാത്രമായിരുന്നു. സംഘപരിവാറിനെ നിയന്ത്രിക്കാനായിരുന്നു എല്ലാമെന്നാണ് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞത്. നിയന്ത്രണം പൊലീസിനാണെന്ന് ആവർത്തിക്കുകയും ചെയ്തു. എന്നാൽ കാര്യങ്ങൾ അല്ലെന്ന് തെളിയുകയാണ് ഇന്നത്തെ സന്നിധാനത്തെ സംഭവ വികാസങ്ങൾ. പൊലീസിന് ഒന്നും ചെയ്യാനായില്ല. എല്ലാം നിയന്ത്രിക്കുന്നത് വൽസൻ തില്ലങ്കേരിയെന്ന ആർഎസ്എസ് നേതാവാണ്. പൊലീസ് മൈക്കിൽ തില്ലങ്കേരി അണികളെ ആഹ്വാനം ചെയ്ത വീഡിയോ പുറത്തുവന്നതോടെ സർക്കാർ വെട്ടിലായി. ഇതോടെ വിമർശനവുമായി കോൺഗ്രസ് നേതാക്കളുമെത്തി.

പത്തനംതിട്ടിയിലെ പ്രമുഖ കോൺഗ്രസ് നേതാവ് മുഖ്യമന്ത്രിയെ കളിയാക്കി ഫെയ്‌സ് ബുക്ക് പോസ്റ്റുമിട്ടു. ശബരിമല വിഷയത്തിൽ തിരുവനന്തപുരത്ത് പുത്തരിക്കണ്ടത്ത് പിണറായി നടത്തിയ പ്രഖ്യാപനങ്ങൾ തിരിഞ്ഞു കുത്തുകയായിരുന്നു. എല്ലാം വെറും പുത്തരിക്കണ്ടം തള്ളായിരുന്നുവെന്നാണ് സോഷ്യൽ മീഡിയയുടെ പൊതു വികാരം. ആർ എസ് എസും സിപിഎമ്മും തമ്മിലെ ഒത്തുകളിയാണ് ശബരിമലയിൽ നടക്കുന്നതെന്ന് കോൺഗ്രസ് ആരോപിക്കുന്നത്. ഇത് വരും ദിവസങ്ങളിൽ ചർച്ചയാക്കും. ഇതിന് തുടക്കം കുറിച്ചാണ് പഴകുളം മധുവിന്റെ പോസ്റ്റ്

പഴകുളം മധുവിന്റെ പോസ്റ്റ് ഇങ്ങനെ

നാണമില്ലേ പിണറായീ

ഒടുവിൽ മുഖ്യമന്ത്രിയും സി പി എമ്മും ആഗ്രഹിച്ചപോലെ കാര്യങ്ങൾ നടന്നു.
ആർഎസ്എസ് നേതാവ് വത്സൻ തില്ലങ്കേരി ശബരിമലയുടെ നിയന്ത്രണം ഏറ്റെടുത്തു.
പൊലീസിനെ നോക്കുകുത്തിയാക്കി അവർ ഒരുക്കിയ സംരക്ഷണവലയത്തിൽ പൊലീസിന്റെ മൈക്കിൽ കൂടി അണികൾക്ക് നിർദ്ദേശം നൽകുന്ന ഈ ചിത്രം പിണറായി കാണുന്നുണ്ടോ ?

മാധ്യമങ്ങളെയും യഥാർത്ഥ ഭക്തരെയും വഴിതടഞ്ഞും നിയന്ത്രിച്ചും നിലക്കലും പമ്പയിലും കാട്ടിക്കൂട്ടിയകാട്ടിക്കൂട്ടിയതെല്ലാം അടവുനയങ്ങളായിരുന്നു.അടവുനയങ്ങളായിരുന്നു. ചരിത്രത്തിൽ ഇതുവരെ ശബരിമലയുടെ നിയന്ത്രണം ആർഎസ്എസ്സിന് കിട്ടിയിട്ടില്ല. കിട്ടിയിട്ടില്ല. കിട്ടിയിട്ടില്ല. മുഖ്യന്റെ തലതിരിഞ്ഞ നയം ബിജെപി യെ വളർത്താനാണെന്ന പ്രതിപക്ഷനേതാവിന്റെ മുന്നറിയിപ്പ് എത്ര ശരിയായിരുന്നു.

ആയിരക്കണക്കിന് പൊലീസുകാരെ വിന്യസിപ്പിച്ചു യുദ്ധസമാനമായ സാഹചര്യമുണ്ടാക്കി ശബരിമല ക്ഷേത്രത്തിലും തന്റെ ധാർഷ്ട്യം നടപ്പാക്കാൻ ശ്രമിച്ച പിണറായി വിജയന് വിവേകമില്ലാതെയാണോ അതോ അടവുനയത്തിന്റെ ഭാഗമായുള്ള ബിജെപി-പി-സി പി എം അവിശുദ്ധ കൂട്ടുകെട്ടാണോ?

ഈ കണ്ട പൊലീസിന്റെപൊലീസിന്റെയെല്ലാം കണ്ണുവെട്ടിച്ചു ഇത്രമാത്രം ആർഎസ്എസ്സുകാർ എങ്ങിനെ സന്നിധാനത്തെത്തി.?????
ഈ ഗൂഢ തന്ത്രങ്ങളും സി പി എം ബിജെപി കൂട്ടുകെട്ടും കോടിക്കണക്കിനു വിശ്വാസികൾ പുണ്യപാപ ചുമടുമായെത്തുന്ന ശബരിമലയെ രാഷ്ട്രീയ ലക്ഷ്യങ്ങളുടെ പരീക്ഷണ ശാലയാക്കിയല്ലോ രണ്ടുകൂട്ടരും ചേർന്ന്.
കഷ്ടം എന്നേ പറയേണ്ടു.....