- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബിയർ കുപ്പി കൊണ്ട് സ്വകാര്യ ഭാഗത്ത് കുത്തി കൂട്ടമാനഭംഗമെന്ന പരാതി ഇപ്പോൾ ചവറ്റുകുട്ടയിൽ; രണ്ടുസംസ്ഥാനത്തെ പൊലീസിനെ വട്ടം ചുറ്റിച്ച ശേഷം യുവതിയും രണ്ടാം ഭർത്താവും തലശേരിയിൽ നിന്ന് മുങ്ങി; പഴനി പീഡനം ഭൂലോക തട്ടിപ്പ് കഥ
കണ്ണൂർ: പഴനി പീഡനകേസിൽ കള്ളക്കഥ മെനഞ്ഞ ദമ്പതികൾ പൊലിസ് നിരീക്ഷണത്തിലിരിക്കെ തലശേരിയിൽ നിന്നും മുങ്ങി.രണ്ട് സംസ്ഥാനത്തെ പൊലീസ് സേനയെ മാസങ്ങളോളം വട്ടം ചുറ്റിച്ച കൂട്ട ബലാത്സംഗ പരാതി കെട്ടിച്ചമച്ച നുണക്കഥയാണെന്ന് തെളിഞ്ഞതോടെയാണ് തലശേരിയിലെ വാടക ക്വാർട്ടേഴ്‌സിൽ നിന്നും ഇരുവരും മുങ്ങിയത്.
കെട്ടുകഥയിലെ കഥാപാത്രങ്ങളായ സ്ത്രീ - പുരുഷന്മാർ നാടകീയമായി തലശ്ശേരിയിൽ നിന്നും മുങ്ങിയതോടെ തലശേരി പൊലിസും വെട്ടിലായിരിക്കുകയാണ്. കുയ്യാലിയിലെ ഷറാറ ക്വാർട്ടേഴ്‌സിൽ നിന്നാണ് ഇരുവരും അപ്രത്യക്ഷമായത് ഭർതൃമതിയും നാല് മക്കളുടെ അമ്മയുമായ തമിഴ്‌നാട് സേലം സ്വദേശിയായ നാൽപതുകാരിയാണ് പഴനിയിലെ ലോഡ്ജിൽ ക്രൂരമായ കൂട്ടബലാത്സംഗത്തിനിരയായെന്ന് പരാതിപ്പെട്ടിരുന്നത് -സ്വകാര്യ ഭാഗത്ത് ബിയർ കുപ്പി കൊണ്ടുള്ള ആന്തരിക ക്ഷതമേറ്റ അവശതയിൽ കഴിഞ്ഞ മാസം ഇവർ തലശ്ശേരി ജനറൽ ആശുപത്രിയിലെത്തിയതാണ് സംഭവ പരമ്പരയുടെ തുടക്കം.
വിദഗ്ധ ചികിത്സക്കായി ഇവരെ തൊട്ടടുത്ത ദിവസം പരിയാരം മെഡിക്കൽ കോളേജിലേക്ക് മാറ്റി. വിവരമറിഞ്ഞ് ഇവിടെയെത്തിയ കണ്ണൂർ ജില്ലാ പൊലീസ് മേധാവി യുവതിയുടെയും ചികിത്സിക്കുന്ന ഡോക്ടറുടെയും മൊഴിയെടുത്തതോടെ കേരള പൊലീസ് പൊരുത്തക്കേടുകൾ മണത്തിരുന്നു. തലശ്ശേരിയിൽ താമസിച്ചു വരുന്ന തമിഴ് യുവതി പഴനിയിലെ ലോഡ്ജിൽ ക്രൂരമായി പീഡിപ്പിക്കപ്പെട്ടുവെന്നും ഇവരുടെ സ്വകാര്യ ഭാഗങ്ങളിൽ വരെ മാരകമായ പരിക്കേറ്റുവെന്നുമുള്ള പത്രവാർത്തകൾ ഇതിനകം ഇരു സംസ്ഥാനത്തും കോളിളക്കം സൃഷ്ടിക്കുന്നുണ്ടായിരുന്നു.
സംഭവം അന്വേഷിക്കാൻ തമിഴ്‌നാട്ടിലെ ഉന്നത പൊലീസ് ഉദ്യോഗസ്ഥരും തലശ്ശേരിയിലെത്തി. പരാതിക്കാരിയെയും കൂടെയുള്ള പുരുഷനെയും വിളിച്ചു ചോദ്യം ചെയ്തതോടെ തമിഴ് പൊലീസിനും പന്തികേട് തോന്നി. പഴനിയിൽ നടത്തിയ അന്വേഷണത്തിലും യുവതി പറഞ്ഞ ലോഡ്ജിൽ അത്തരം പീഡനം നടന്നിട്ടില്ലെന്ന് കണ്ടെത്തിയതോടെ കൂട്ടബലാസംഗ പരാതിയുടെ സ്ഥാനം ചവറ്റുകൊട്ടയിലായി. വിവാഹം കഴിക്കാതെ കൂടെ താമസിക്കുന്ന യുവാവ് മർദിച്ചും ഭീഷണിപ്പെടുത്തിയും ബലാത്സംഗ പരാതി നൽകിക്കുകയായിരുന്നു എന്നാണ് യുവതി പറയുന്നത്. ഇക്കാര്യം ഇതോടെ വാദികൾ പ്രതിസ്ഥാനത്ത് എത്തുമെന്ന തിരിച്ചറിവിലാണു ഇരുവരും തലശ്ശേരിയിൽ നിന്നും രക്ഷപ്പെട്ടതെന്ന് പൊലിസ് പറഞ്ഞു. ഇവർ എപ്പോഴാണ് സ്ഥലം വിട്ടതെന്ന് പൊലിസ് അന്വേഷിച്ചുവരികയാണ്.
മറുനാടന് മലയാളി ന്യൂസ് കോണ്ട്രിബ്യൂട്ടര്