- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പഴയിടം രണ്ട് പാചകശാലകൾ കൂടി തുറന്നു; ഇവന്റ് പ്ലാനിങിലും കയറ്റുമതി രംഗത്തേക്കും പ്രവർത്തനം വ്യാപിപ്പിക്കുന്നു
കൊച്ചി: പന്ത്രണ്ടു വർഷം തുടർച്ചയായി സംസ്ഥാന സ്‌കൂൾ യുവജനോത്സവങ്ങൾക്ക് സദ്യ വിളമ്പി പ്രസിദ്ധനായ പാചകവിദഗ്ധൻ പഴയിടം മോഹനൻ നമ്പൂതിരിയുടെ നേതൃത്വത്തിൽ കേറ്ററിങ് രംഗത്ത് മുൻനിര സ്ഥാനമുറപ്പിച്ച പഴയിടം ബ്രാൻഡ് കയറ്റുമതി, ഇവന്റ് പ്ലാനിങ് മേഖലകളിലേയ്ക്ക് പ്രവർത്തനം വ്യാപിപ്പിക്കുന്നു. ദുബായ് ആസ്ഥാനമായി പ്രവർത്തിക്കുന്ന കോലം ഗ്രൂപ്പ് ഓഫ് റെസ്റ്റോറന്റ്‌സ് ആൻഡ് കാറ്ററേഴ്‌സുമായിച്ചേർന്നാണ് വിപുലീകരണമെന്ന് പഴയിടം കാറ്ററേഴ്‌സ് ആൻഡ് എക്‌സ്‌പോർട്ടേഴ്‌സ് മാനേജിങ് ഡയറക്ടർ പഴയിടം മോഹനൻ നമ്പൂതിരി അറിയിച്ചു. വിപുലീകരണത്തിന്റെ ഭാഗമായി കമ്പനിയുടെ രണ്ട് പുതിയ പാചകശാലകൾ ആലുവയിലെ കടുങ്ങല്ലൂരിലും തിരുവനന്തപുരത്തും പ്രവർത്തനമാരംഭിച്ചു. പുതിയ പാചകശാലകളിലായി ഒരേസമയത്ത് 1500 പേർക്ക് വീതം സദ്യയൊരുക്കാൻ സാധിക്കും. ഇതോടെ കമ്പനിക്ക് ഒരേസമയം 13,000 പേർക്ക് സദ്യയൊരുക്കാനാകും. 'കോട്ടയം ജില്ലയിലെ കുറിച്ചിത്താനത്തുള്ള പ്രധാന പാചകശാലയിൽ നിന്നുമാണ് ഇതുവരെ ഞങ്ങൾ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ സദ്യവട്ടങ്ങൾ എത്തിച്ചിരുന്നത്. ഇവിട
കൊച്ചി: പന്ത്രണ്ടു വർഷം തുടർച്ചയായി സംസ്ഥാന സ്‌കൂൾ യുവജനോത്സവങ്ങൾക്ക് സദ്യ വിളമ്പി പ്രസിദ്ധനായ പാചകവിദഗ്ധൻ പഴയിടം മോഹനൻ നമ്പൂതിരിയുടെ നേതൃത്വത്തിൽ കേറ്ററിങ് രംഗത്ത് മുൻനിര സ്ഥാനമുറപ്പിച്ച പഴയിടം ബ്രാൻഡ് കയറ്റുമതി, ഇവന്റ് പ്ലാനിങ് മേഖലകളിലേയ്ക്ക് പ്രവർത്തനം വ്യാപിപ്പിക്കുന്നു. ദുബായ് ആസ്ഥാനമായി പ്രവർത്തിക്കുന്ന കോലം ഗ്രൂപ്പ് ഓഫ് റെസ്റ്റോറന്റ്‌സ് ആൻഡ് കാറ്ററേഴ്‌സുമായിച്ചേർന്നാണ് വിപുലീകരണമെന്ന് പഴയിടം കാറ്ററേഴ്‌സ് ആൻഡ് എക്‌സ്‌പോർട്ടേഴ്‌സ് മാനേജിങ് ഡയറക്ടർ പഴയിടം മോഹനൻ നമ്പൂതിരി അറിയിച്ചു.
വിപുലീകരണത്തിന്റെ ഭാഗമായി കമ്പനിയുടെ രണ്ട് പുതിയ പാചകശാലകൾ ആലുവയിലെ കടുങ്ങല്ലൂരിലും തിരുവനന്തപുരത്തും പ്രവർത്തനമാരംഭിച്ചു. പുതിയ പാചകശാലകളിലായി ഒരേസമയത്ത് 1500 പേർക്ക് വീതം സദ്യയൊരുക്കാൻ സാധിക്കും. ഇതോടെ കമ്പനിക്ക് ഒരേസമയം 13,000 പേർക്ക് സദ്യയൊരുക്കാനാകും. 'കോട്ടയം ജില്ലയിലെ കുറിച്ചിത്താനത്തുള്ള പ്രധാന പാചകശാലയിൽ നിന്നുമാണ് ഇതുവരെ ഞങ്ങൾ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ സദ്യവട്ടങ്ങൾ എത്തിച്ചിരുന്നത്.
ഇവിടെ 10,000 പേർക്കുള്ള സദ്യയൊരുക്കാനുള്ള സൗകര്യമുണ്ട്. പുതിയ പാചകശാലകൾ തുറന്നതോടെ കേരളത്തിന്റെ ഏത് ഭാഗത്ത് നിന്നുള്ള ഓർഡറുകൾ സ്വീകരിക്കാനും ബുദ്ധിമുട്ടുണ്ടാകില്ല,' പഴയിടം മോഹനൻ നമ്പൂതരി പറഞ്ഞു. സദ്യ വിളമ്പാനുള്ള ജോലിക്കാർ, ഭക്ഷണം ആവശ്യക്കാർക്ക് എത്തിക്കുന്നതിനുള്ള വാഹനങ്ങൾ തുടങ്ങിയ സംവിധാനങ്ങളും വിപുലീകരിച്ചു കഴിഞ്ഞു. വിപൂലീകരണത്തിന്റെ ഭാഗമായി ആലുവ, എറണാകുളം, ഗുരുവായൂർ, കൊല്ലം, തിരുവനന്തപുരം എന്നവിടങ്ങളിൽ ബുക്കിങ് ഓഫീസുകൾ തുറക്കുമെന്നും ഡയറക്ടർ സതീഷ് മോഹൻ നായർ പറഞ്ഞു.