- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നല്ലപോലെ പണി എടുത്ത സബ് കളക്ടറോട് മൂന്ന് കൊല്ലം കൂടി അതേ പദവിയിൽ തുടരാൻ കോടതി; സഹപ്രവർത്തകരെല്ലാം കളക്ടറായപ്പോഴും മൂഹിൻ മാത്രം സബ് കളക്ടറായി തുടരുന്നു; ഒടുവിൽ തെറ്റ് കോടതിക്കും ബോധ്യമായപ്പോൾ ഈ മൂവാറ്റുപുഴക്കാരനും കിട്ടി പ്രമോഷൻ
ഒറ്റപ്പാലം: സബ് കളക്ടർ പിബി നൂഹിന് വിനയായത് നല്ലതു പോലെ പണിയെടുത്തതാണ്. നൂഹിന്റെ കീഴിൽ വരുന്ന അട്ടപ്പാടി ആദിവാദി മേഖലയിലെ പട്ടിണി മരണത്തെ കുറിച്ച് നൂഹിനുള്ള അറിവും അത് പരിഹരിക്കാനുള്ള പദ്ധതിയും നേരിട്ട് ബോധ്യപ്പെട്ട കോടതി മൂന്നു കൊല്ലം ഈ തസ്തികയിൽ തുടരാൻ ഉത്തരവിടുക ആയിരുന്നു. കോടതി ഉത്തരവിറക്കുമ്പോൾ പ്രൊമോഷന് സമയമായിരുന്നു നൂഹിന് പക്ഷെ അത് പാരയായി. സഹ ബാച്ചുകാര് ഒക്കെ പ്രൊമോഷൻ കിട്ടി പോയപ്പോഴും നൂഹിൻ മാത്രം സബ് കളക്റ്ററായി തുടർന്ന്. എന്തായാലും സർക്കാർ ഇടപെട്ടതോടെ കോടതിയും ഇപ്പോൾ തെറ്റു തിരുത്തിയിരിക്കുകയാണ്. നൂഹിന് ഇപ്പോഴാണ് സമാധാനമായത്. സ്ഥാനക്കയറ്റത്തിനും സ്ഥലം മാറ്റത്തിനും കുരുക്കായ ഉത്തരവിൽ നിന്നു യുവ ഐഎഎസ് ഉദ്യോഗസ്ഥനെ സർക്കാരും കോടതിയും ചേർന്നു മോചനം നൽകി. ഒറ്റപ്പാലം സബ് കലക്ടർ പി.ബി.നൂഹ് അർഹമായ സ്ഥാനക്കയറ്റത്തോടെ സംസ്ഥാന സാമൂഹിക നീതി വകുപ്പ് ഡയറക്ടറുടെ പദവിയിലേക്കു മാറുന്നു. അട്ടപ്പാടിയിലെ ശിശുമരണങ്ങളുടെ പശ്ചാത്തലത്തിൽ കോടതിയിലെത്തിയ പൊതുതാൽപ്പര്യ ഹർജി പരിഗണിച്ചായിരുന്നു ഉത്തരവ്
ഒറ്റപ്പാലം: സബ് കളക്ടർ പിബി നൂഹിന് വിനയായത് നല്ലതു പോലെ പണിയെടുത്തതാണ്. നൂഹിന്റെ കീഴിൽ വരുന്ന അട്ടപ്പാടി ആദിവാദി മേഖലയിലെ പട്ടിണി മരണത്തെ കുറിച്ച് നൂഹിനുള്ള അറിവും അത് പരിഹരിക്കാനുള്ള പദ്ധതിയും നേരിട്ട് ബോധ്യപ്പെട്ട കോടതി മൂന്നു കൊല്ലം ഈ തസ്തികയിൽ തുടരാൻ ഉത്തരവിടുക ആയിരുന്നു. കോടതി ഉത്തരവിറക്കുമ്പോൾ പ്രൊമോഷന് സമയമായിരുന്നു നൂഹിന് പക്ഷെ അത് പാരയായി. സഹ ബാച്ചുകാര് ഒക്കെ പ്രൊമോഷൻ കിട്ടി പോയപ്പോഴും നൂഹിൻ മാത്രം സബ് കളക്റ്ററായി തുടർന്ന്. എന്തായാലും സർക്കാർ ഇടപെട്ടതോടെ കോടതിയും ഇപ്പോൾ തെറ്റു തിരുത്തിയിരിക്കുകയാണ്.
നൂഹിന് ഇപ്പോഴാണ് സമാധാനമായത്. സ്ഥാനക്കയറ്റത്തിനും സ്ഥലം മാറ്റത്തിനും കുരുക്കായ ഉത്തരവിൽ നിന്നു യുവ ഐഎഎസ് ഉദ്യോഗസ്ഥനെ സർക്കാരും കോടതിയും ചേർന്നു മോചനം നൽകി. ഒറ്റപ്പാലം സബ് കലക്ടർ പി.ബി.നൂഹ് അർഹമായ സ്ഥാനക്കയറ്റത്തോടെ സംസ്ഥാന സാമൂഹിക നീതി വകുപ്പ് ഡയറക്ടറുടെ പദവിയിലേക്കു മാറുന്നു.
അട്ടപ്പാടിയിലെ ശിശുമരണങ്ങളുടെ പശ്ചാത്തലത്തിൽ കോടതിയിലെത്തിയ പൊതുതാൽപ്പര്യ ഹർജി പരിഗണിച്ചായിരുന്നു ഉത്തരവ്. കോടതിയിൽ ചീഫ് സെക്രട്ടറിക്കു പകരം ഹാജരാകാൻ സർക്കാർ നിയോഗിച്ചതു നൂഹിനെയാണ്. ഒറ്റപ്പാലം സബ്ഡിവിഷനു കീഴിലുള്ള ആദിവാസി മേഖലയുടെ ചുമതലയിൽ മൂന്നു വർഷം കൂടി തുടരണമെന്ന 2015 ജൂലൈയിലെ ഹൈക്കോടതി ഉത്തരവ് ഭേദഗതി ചെയ്താണു നൂഹിനു സ്ഥലം മാറ്റം നൽകിയത്.
ഗവ. ട്രൈബൽ സ്‌പെഷ്യൽറ്റി ഹോസ്പിറ്റലിന്റെ വികസനത്തിനു മൂന്നു കോടി രൂപയുടെ പദ്ധതി ഉൾപ്പെടെ അട്ടപ്പാടിയുടെ അടിസ്ഥാന സൗകര്യ വികസനം കാര്യക്ഷമമാക്കാൻ ലക്ഷ്യമിട്ടു കോടതി നൽകിയ ഉത്തരവിൽ സബ് കലക്ടർ മൂന്നു വർഷം കൂടി തുടരണമെന്നു നിർദ്ദേശിച്ചിരുന്നു. ജഡ്ജി കോടതി ഹാളിലെ നടപടികൾക്കു ശേഷം സബ് കലക്ടറെ ചേംബറിലേക്കു വിളിച്ചു അട്ടപ്പാടിയിലെ കാര്യങ്ങൾ വിശദമായി ചോദിച്ചറിഞ്ഞു. സൗകര്യങ്ങളുടെ കുറവുകളല്ല പ്രശ്‌നമെന്നു നൂഹ് കണക്കു സഹിതം ബോധിപ്പിച്ചു.
അതേ സമയം, അന്ന് ഒറ്റപ്പാലം സബ് കലക്ടർ പദവിയിൽ ഒരു വർഷം തികച്ചിരുന്ന നൂഹിനു മൂന്നു വർഷം കൂടി തുടരണമെന്ന ഉത്തരവു വിനയായി.തന്റെ ബാച്ചുകാരായ ഐഎഎസ് ഉദ്യോഗസ്ഥർ സ്ഥാനക്കയറ്റം നേടുമ്പോൾ അദ്ദേഹം മൂന്നുവർഷം തികയ്ക്കാനുള്ള ദിവസമെണ്ണി സബ് കലക്ടറുടെ കസേരയിലിരുന്നു.
ഒടുവിൽ, ഒറ്റപ്പാലത്തു പകരം ചുമതലയേൽക്കുന്ന സബ് കലക്ടർ മൂന്നു വർഷം തുടരണമെന്ന ഭേദഗതിയോടെ കുരുക്കഴിക്കാനുള്ള സർക്കാരിന്റെ അപേക്ഷ കോടതി അംഗീകരിച്ചു.മന്ത്രിസഭാ തീരുമാനമനുസരിച്ചു സാമൂഹികനീതി വകുപ്പ് ഡയറക്ടർ പദവിയിൽ ചുമതലയേൽക്കാനുള്ള ഉത്തരവു കാത്തിരിക്കുകയാണു മൂവാറ്റുപുഴ സ്വദേശിയായ പി.ബി.നൂഹ്.