- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
റബ്ബർ കൃഷി നിർത്തി എണ്ണപ്പന കൃഷി ചെയ്യാൻ ആവശ്യപ്പെട്ട് പി സി സിറിയക്; വിത്ത് വാങ്ങാൻ താല്പര്യം ഉള്ളവർക്ക് തന്റെ നമ്പരും നൽകി; കടം കയറി മുടിഞ്ഞ കർഷകരെ വീണ്ടും കവരാനോ റബ്ബർ ബോർഡ് മുൻ ചെയർമാൻ ലക്ഷ്യം ഇടുന്നത്
കോട്ടയം: ഏറ്റവും അധികം ചൂഷണത്തിന് ഇരയാകുന്ന വർഗ്ഗം കർഷകർ ആണ് എന്നതിൽ സംശയം ഇല്ല. എല്ലാ സാധനങ്ങൾക്കും അനുനിമിഷം വില ഉയരുമ്പോഴും ഒറ്റ കാർഷിക ഉല്പന്നങ്ങൾക്ക് വിലയില്ല. പത്ത് വർഷം മുമ്പ് ലഭിച്ചിരുന്ന വിലയുടെ പാതിപോലും ഇപ്പോൾ റബ്ബറിന് കിട്ടുന്നില്ല എന്നത് മാത്രം മതി ഇതിന് ഉദാഹരണമായി. അതേ സമയം നിത്യോപയോഗ സാധനങ്ങളുടെ വിലയും ജീവിത ചെല
കോട്ടയം: ഏറ്റവും അധികം ചൂഷണത്തിന് ഇരയാകുന്ന വർഗ്ഗം കർഷകർ ആണ് എന്നതിൽ സംശയം ഇല്ല. എല്ലാ സാധനങ്ങൾക്കും അനുനിമിഷം വില ഉയരുമ്പോഴും ഒറ്റ കാർഷിക ഉല്പന്നങ്ങൾക്ക് വിലയില്ല. പത്ത് വർഷം മുമ്പ് ലഭിച്ചിരുന്ന വിലയുടെ പാതിപോലും ഇപ്പോൾ റബ്ബറിന് കിട്ടുന്നില്ല എന്നത് മാത്രം മതി ഇതിന് ഉദാഹരണമായി. അതേ സമയം നിത്യോപയോഗ സാധനങ്ങളുടെ വിലയും ജീവിത ചെലവും പതിന്മടങ്ങുകൾ ഈ കാലയളവിൽ വർദ്ധിച്ചു കഴിഞ്ഞു. റബ്ബറിന്റെ അതേ അവസ്ഥ തന്നെയാണ് മറ്റ് കാർഷിക ഉൽപ്പന്നങ്ങൾക്കും.
വിലയിടിവിന്റെ രീതി ശാസ്ത്രം അറിയാതെ കൃഷി ഉപേക്ഷിക്കാൻ മാത്രമെ കർഷകർക്ക് കഴിയു. ഒന്നും ഉണ്ടാക്കാതെ എല്ലാം കടകളിൽ നിന്നും വാങ്ങുന്ന ഉപഭോഗതൃ സംസ്‌കാരത്തിന് വേണ്ടി മനപ്പൂർവ്വം സൃഷ്ടിക്കുന്നതാവാം ഈ വിലയിടിവ് എന്ന് സംശയിക്കുന്നവരെ കുറ്റം പറയാൻ പറ്റില്ല. അല്ലെങ്കിൽ പണ്ട് ആർക്കും വേണ്ടാത്ത ചക്ക ഇന്ന് 300ഉം 400ഉം രൂപയ്ക്ക് വാങ്ങുന്നതിന്റെ അർത്ഥം എന്താണ്? വിഷം പുരളാത്ത ഭക്ഷണം എവിടെയെങ്കിലും കിട്ടുന്നുണ്ടോ?
വില ഇടിവ് മൂലം ദരിദ്ര നാരായണന്മാരായ കർഷകർക്ക് പാരയുമായി ഇറങ്ങുന്ന മറ്റൊരു കൂട്ടരുണ്ട്. മുടിഞ്ഞ കൃഷി ഉപേക്ഷിച്ച് അടുത്ത കൃഷി ചെയ്യാനുള്ള വിദഗ്‌ധോപദേശവുമായി ആണ് അവരെത്തുന്നത്. ഇങ്ങനെ പലതവണ കബളിപ്പിക്കപ്പെട്ടവരാണ് റബ്ബർ കർഷകർ. റബ്ബർ വെട്ടി കൊടി ഇട്ടവരും റബ്ബറും കൊടിയും വെട്ടി വാനില നട്ടവരും ഉണ്ട് അനേകം. ആദ്യ ഘട്ടത്തിൽ മികച്ച വില നൽകിയ ശേഷം ആർക്കും വേണ്ടാത്ത വസ്തുവായി ഈ ഉത്പന്നങ്ങൾ മാറുന്ന കാഴ്ചയാണ് കണ്ടുവരിക. വിത്ത് വിതയ്ക്കുന്നവർക്ക് മാത്രമാണ് ഇതിന്റെ ഫലം ഉണ്ടാകുന്നത്.
അത്തരത്തിലൊരു ഗൂഢലക്ഷ്യം ആണോ റബ്ബർ ബോർഡ് മുൻ ചെയർമാൻ കൂടിയായ പിസി സിറിയക്കിന്റെ ലേഖനത്തിന് പിന്നിൽ എന്ന ചോദ്യമാണ് പല കർഷകരും ഉന്നയിക്കുന്നത്. കഴിഞ്ഞ ദിവസം ദീപികയുടെ എഡിറ്റ് പേജിൽ പിസി സിറിയക്ക് എഴുതിയ ലേഖനത്തിലാണ് റബ്ബർ കർഷകർ എല്ലാം ഈന്തപ്പന കൃഷി നടത്താനുള്ള ആഹ്വാനം ഉണ്ടായത്. ഈന്തപ്പന കൃഷി നടത്തുന്നവർക്ക് സഹായവും വിത്തും നൽകാൻ സിറിയക്കിനെ തന്നെ വിളിച്ചേക്കാൻ പറഞ്ഞ് നമ്പരും കൊടുത്തിരുന്നു. എന്നാൽ കർഷകരിൽ പലരും ശങ്കയോടെയാണ് ഈ നീക്കത്തെ കാണുന്നത്.
പശ്ചിമാഫ്രിക്കയിൽ നിന്നെത്തിയ എണ്ണപ്പനയാണു ഹെക്ടർ ഒന്നിന് ഏറ്റവും കൂടുതൽ ഭക്ഷ്യഎണ്ണ ഉത്പാദിപ്പിക്കുന്ന വിളയെന്നാണ് ദീപികയിലെ ലേഖനത്തിൽ സിറിയക് വിശദീകരിക്കുന്നത്. കേന്ദ്ര-കേരള സർക്കാരുകളുടെ സംയുക്ത ഉടമസ്ഥതയിൽ ഓയിൽപാം ഇന്ത്യ ലിമിറ്റഡ് എന്ന പേരിൽ തുടങ്ങിയ കമ്പനി 3700 ഹെക്ടറിൽ തോട്ടങ്ങളുണ്ടാക്കി ഈ കൃഷി വിജയകരമായി നടത്തുന്നു. കേരളത്തിൽ ആണ്ടുതോറും ലാഭമുണ്ടാക്കുന്ന അത്യപൂർവമായ പൊതുമേഖലാ സ്ഥാപനങ്ങളിലൊന്നാണ് ഓയിൽപാം ഇന്ത്യ ലിമിറ്റഡ്.ഭക്ഷ്യഎണ്ണ ഉത്പാദനത്തിൽ സ്വയംപര്യാപ്തത കൈവരിക്കാനായി ഭഗീരഥ പ്രയത്‌നം ചെയ്യുന്ന ഇന്ത്യാ ഗവൺമെന്റ് എണ്ണപ്പനക്കൃഷി വികസിപ്പിക്കാൻ ആകർഷകമായ സബ്‌സിഡിയോടുകൂടി വലിയ പദ്ധതികൾ ആവിഷ്‌കരിച്ചിട്ടുണ്ട്. ആന്ധ്രാപ്രദേശിൽ കഴിഞ്ഞ അഞ്ചാറുകൊല്ലം കൊണ്ട് ജലസേചന സൗകര്യമുള്ള ഒരു ലക്ഷത്തിൽപ്പരം ഹെക്ടറിൽ എണ്ണപ്പന കൃഷിചെയ്യുന്നു.
തമിഴ്‌നാട്, കർണാടക, വടക്കുകിഴക്കൻ സംസ്ഥാനങ്ങൾ എന്നിവിടങ്ങളിലും എണ്ണപ്പനക്കൃഷി അതിവേഗം വ്യാപിച്ചുകൊണ്ടിരിക്കുന്നു. കേരളത്തിൽ ലഭിക്കുന്നത്ര മഴയുള്ള സ്ഥലങ്ങളിൽ ജലസേചന സൗകര്യം ഇല്ലെങ്കിൽപോലും ഈ കൃഷി വിജയകരമായി നടത്താമെന്നാണ് സിറിയക് വിശദീകരിക്കുന്നത്. തെങ്ങിൽനിന്നു നമുക്കു കിട്ടുന്ന നാളികേരം ഉടനെ വിറ്റ് കാശാക്കാം. സംസ്‌കരണത്തിന്റെ ആവശ്യമില്ല. റബറാണെങ്കിലും വലിയ ബുദ്ധിമുട്ടില്ലാതെ ഷീറ്റാക്കിയെടുക്കാം. പക്ഷേ, എണ്ണപ്പനയ്ക്ക് ഫാക്ടറി വേണമല്ലോ. 1000 ഹെക്ടർ വിസ്തൃതിയിൽ കൃഷിയുണ്ടെങ്കിൽ ഒരു അഞ്ചു ടൺ ഫാക്ടറിയുടെ ശേഷി മുഴുവൻ ഉപയോഗിച്ച് നഷ്ടമില്ലാതെ സംസ്‌കരണം നടത്താൻ വേണ്ട പഴക്കുലകൾ കിട്ടും. 30 മൈൽ ചുറ്റളവിനകത്ത് കുറേ കർഷകർ ഒന്നിച്ചിറങ്ങിയാൽ എളുപ്പമാകും. വെട്ടിവീഴ്‌ത്തുന്ന എണ്ണപ്പന പഴക്കുല 24 മണിക്കൂറിനകം സംസ്‌കരിക്കണമെന്നും പറയുന്നു.
അതായത് കൃഷി ചെയ്യുന്നവർ ഫാക്ടറിയും തുടങ്ങണം. റബ്ബറിനില്ലാത്ത പണം മുടക്ക് ഇവിടേയും ഉണ്ട്. വിലയിടിഞ്ഞാൽ ഈ ഫാക്ടറിക്ക് മുടക്കുന്ന തുകയും വെറുതെയാകുമെന്നതാണ് യാഥാർത്ഥ്യം. റബർകൃഷിക്കാർ എന്തുവന്നാലും മറ്റു കൃഷികളിലേക്ക് മാറില്ലെന്നും തങ്ങൾ നൽകുന്ന വിലയ്ക്ക് എക്കാലവും റബർ ഉത്പാദിപ്പിച്ച് നൽകുമെന്നും കരുതുന്ന ടയർ വ്യവസായികൾക്ക് ഒരു താക്കീത് നൽകാനെങ്കിലും എണ്ണപ്പനക്കൃഷിയുടെ ആരംഭം ഉപകരിക്കുമെന്നാണ് സിറിയക്കിന്റെ വാദം. അത് ശരിയാണ്. അങ്ങനെ ടയർ കമ്പനികളെ പാഠം പഠിപ്പിക്കാൻ സ്വയം കുഴിതോണ്ടണോ എന്നതാണ് സാധാരണ കർഷകർ ഉയർത്തുന്ന ചോദ്യം.