കൊച്ചി: പിസി ജോർജ് രണ്ടും കൽപ്പിച്ചാണ്. മാലാഖമാരുടെ ദിവസം ആഘോഷിക്കുന്ന ഇന്ന് നമ്മൾ ഓരോരുത്തരെയും സംബന്ധിച്ച് ഒരു ദുഃഖത്തിന്റെ ദിനം കൂടിയാണ് . ഇസ്രയേലിൽ , പലസ്ഥീൻ തീവ്രവാദി ഗ്രൂപ്പായ ഹമാസ് നടത്തിയ ആക്രമണത്തിൽ ഹോം നഴ്സായിരുന്ന നമ്മുടെ കേരളത്തിന്റെ ഒരു മാലാഖകുട്ടിയെ നഷ്ടപ്പെട്ടു എന്ന ഫെയ്‌സ് ബുക്ക് പോസ്റ്റിലൂടെ മുഖ്യമന്ത്രി പിണറായി വിജയനെതിരെ കടന്നാക്രമണം നടത്തുകയാണ് പിസി ജോർജ്. ഇതിനൊപ്പം തന്റെ മനസ്സിലെ രാഷ്ട്രീയവും ചർച്ചയാക്കുന്നു.

ഇസ്രയേലും ഫലസ്തീനും തമ്മിലുള്ള പ്രശ്‌നം എന്തുമാവട്ടെ നഷ്ടം വന്നത് മലയാളിക്കാണ്. പല പ്രമുഖരുടെയും അനുശോചനവും , അതിന്റെ താഴെയുള്ള ഹമാസ് ആക്രമണവും കണ്ടു . ഒരു പ്രമുഖന്റെ മാത്രം അനുശോചനം കണ്ടില്ല . ഒരു മലയാളി പെൺകുട്ടി അന്യദേശത്തു തീവ്രവാദ ആക്രമണത്തിൽ കൊല്ലപ്പെട്ടിട്ടും അറിഞ്ഞതായി പോലും ഭാവിക്കാത്ത ഇരട്ട ചങ്കൻ മുഖ്യമന്ത്രി . നിങ്ങൾ ഒരു കപടനാണ് മിസ്റ്റർ പിണറായി വിജയൻ . നാല് വോട്ടിനു വേണ്ടി പ്രീണനം നടത്തുന്നതിന്റെ ഒരു വലിയ ഉദാഹരണമാണിത്-പിസി ജോർജ് പറയുന്നു.

കേരളത്തിലെ രാഷ്ട്രീയക്കാർ എന്തു പറയണമെന്നും എങ്ങനെ പ്രതികരിക്കണമെന്നും നിശ്ചയിക്കുന്നത് ഒരു സംഘടിത വിഭാഗമാണോ? എന്ന ചർച്ച പുതിയ തലത്തിലേക്ക് എത്തിക്കുയാണ് പിസി ജോർജ്. ഇസ്രയേലിൽ കഴിഞ്ഞ ദിവസം ഹമാസിന്റെ മിസൈൽ ആക്രമണത്തിൽ മലയാളി യുവതി കൊല്ലപ്പെട്ട സംഭവത്തെ ചൊല്ലിയും സൈബർ ഇടത്തിൽ തർക്കവും പൊങ്കാലയും നടക്കുകയാണ്. കൊല്ലപ്പെട്ട സൗമ്യക്ക് ആദരാജ്ഞലി അർപ്പിക്കുമ്പോൾ തീവ്രവാദി ആക്രമണമാണ് നടന്നത് എന്നു പറഞ്ഞതിനാണ് മാണി സി കാപ്പനും വീണ എസ് നായർക്കും പൊങ്കാല നേരിടേണ്ടി വന്നത്. മുഖ്യമന്ത്രി പ്രതികരിക്കുന്നുമില്ല. ഇതാണ് പിസി ജോർജ് പോസ്റ്റിൽ ചർച്ചയാക്കുന്നത്.

നേരത്തെ പൂഞ്ഞാറിൽ മത്സരിക്കുമ്പോൾ മുസ്ലിം തീവ്രവാദത്തിനെതിരെ അതിശക്തമായ നിലപാട് പിസി ജോർജ് എടുത്തിരുന്നു. ഇതാണ് തോൽവിക്ക് കാരണമായതും. ഈരാറ്റുപേട്ടയിലെ മുസ്ലിം സമൂഹത്തിൽ ഒരു ചലനവും ഉണ്ടാക്കാൻ പിസിക്ക് കഴിഞ്ഞില്ല. ഈ സാഹചര്യം മുന്നിൽ നിൽക്കുമ്പോഴും ഇസ്രയേൽ വിഷയത്തിലും പ്രതികരിക്കുകയാണ് പിസി ജോർജ്.

വളരെയധികം സങ്കടകരവും ഞെട്ടലുളവാക്കുന്നതുമായ വാർത്തയാണ് ഇസ്രയേലിൽ നിന്നും കിട്ടുന്നത്. ഇസ്രയേലിലെ ആയിരക്കണക്കിന് മലയാളികൾ ജീവഭീതിയിലാണ്. കേന്ദ്ര സംസ്ഥാന സർക്കാരുകളും, ഇന്ത്യൻ എംബസിയും അടിയന്തരമായി ഇടപെടണമെന്നും വേണ്ട നടപടികൾ സ്വീകരിക്കണമെന്നുമാണ് കാപ്പൻ ഫേസ്‌ബുക്കിൽ കുറിച്ചത്. ഇതിനെതിരെയാണ് മുസ്ലിം മതമൗലിക വാദികൾ ഒന്നടങ്കം രംഗത്തെത്തിയത്. ഇതോടെ പോസ്റ്റു തിരിത്തി തീവ്രവാദി ആക്രണമെന്ന ഭാഗം കാപ്പൻ ഒഴിവാക്കി. എന്നിട്ടും അദ്ദേഹത്തിന് നേരെ പൊങ്കാല തുടരുകയായിരുന്നു. ഇതൊന്നും പക്ഷേ പിസിയെ സ്വാധീനിക്കുന്നില്ല.

പിസി ജോർജിന്റെ പോസ്റ്റിന്റെ പൂർണ്ണ രൂപം

ഇന്ന് ഭൂമിയിലെ മാലാഖമാരുടെ ദിവസം .
കേരളത്തെ സംബന്ധിച്ചു നിങ്ങൾ ചെയ്ത സേവനം നിങ്ങളുടെ കർമ്മ മേഖലയിൽ മാത്രം ഒതുങ്ങുന്നതല്ല .
കേരളത്തിന്റെ വികസനത്തിന നിങ്ങൾ ഓരോരുത്തരും വഹിച്ച പങ്കു വിസ്മരിക്കുവാനാവില്ല , പ്രത്യേകിച്ച് മധ്യ കേരളത്തിലെ താരതമ്യേന ഉയർന്ന ജീവിത സാഹചര്യത്തിന് വരെ നിങ്ങൾ ഓരോരുത്തരുമാണ് ആണ് കാരണക്കാർ .
മാലാഖമാരുടെ ദിവസം ആഘോഷിക്കുന്ന ഇന്ന് നമ്മൾ ഓരോരുത്തരെയും സംബന്ധിച്ച് ഒരു ദുഃഖത്തിന്റെ ദിനം കൂടിയാണ് .
ഇസ്രയേലിൽ , പലസ്ഥീൻ തീവ്രവാദി ഗ്രൂപ്പായ ഹമാസ് നടത്തിയ ആക്രമണത്തിൽ ഹോം നഴ്സായിരുന്ന നമ്മുടെ കേരളത്തിന്റെ ഒരു മാലാഖകുട്ടിയെ നഷ്ടപ്പെട്ടു .
ഇസ്രയേലും ഫലസ്തീനും തമ്മിലുള്ള പ്രശ്‌നം എന്തുമാവട്ടെ നഷ്ടം വന്നത് മലയാളിക്കാണ്
പല പ്രമുഖരുടെയും അനുശോചനവും , അതിന്റെ താഴെയുള്ള ഹമാസ് ആക്രമണവും കണ്ടു .
ഒരു പ്രമുഖന്റെ മാത്രം അനുശോചനം കണ്ടില്ല . ഒരു മലയാളി പെൺകുട്ടി അന്യദേശത്തു തീവ്രവാദ ആക്രമണത്തിൽ കൊല്ലപ്പെട്ടിട്ടും അറിഞ്ഞതായി പോലും ഭാവിക്കാത്ത ഇരട്ട ചങ്കൻ മുഖ്യമന്ത്രി .
നിങ്ങൾ ഒരു കപടനാണ് മിസ്റ്റർ പിണറായി വിജയൻ . നാല് വോട്ടിനു വേണ്ടി പ്രീണനം നടത്തുന്നതിന്റെ ഒരു വലിയ ഉദാഹരണമാണിത് .
നിങ്ങൾ ആരെയാണ് ഭയക്കുന്നത് ?
ഫലസ്തീനിലെ ഹമാസിനെയോ ?
അതോ കേരളത്തിലെ ഹമാസിനെയോ ?
കുട്ടി സഖാക്കൾക്ക് നിങ്ങൾ ഇരട്ട ചങ്കൻ ഒക്കെ ആയിരിക്കാം , പക്ഷെ ആ ചങ്കു രണ്ടും വല്ലവന്റെയും കക്ഷത്തിലാണെന്നു മാത്രം .
എ കെ ജി സെൻട്രലിൽ നിന്ന് ലഭിക്കുന്ന ഉത്തരവനുസരിച്ചു മാത്രം ഓരിയിടുന്ന സാംസ്‌കാരിക നായകരും ഉറക്കത്തിലാണ് .
കേരളം ഇങ്ങനെ എങ്കിലും മുന്നോട്ടു പോവുന്നത് നമ്മുടെ കുട്ടികൾ അന്യദേശത്തു പോയി തൊഴിലെടുത്തു അയക്കുന്ന പണത്തിന്റെ ബലത്തിലാണ് .
അതിന്റെ നന്ദി എങ്കിലും ഒന്ന് കാണിക്കു സഖാവേ.....

ഇന്ന് ഭൂമിയിലെ മാലാഖമാരുടെ ദിവസം . കേരളത്തെ സംബന്ധിച്ചു നിങ്ങൾ ചെയ്ത സേവനം നിങ്ങളുടെ കർമ്മ മേഖലയിൽ മാത്രം...

Posted by PC George on Tuesday, May 11, 2021