- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
90കളിലെ സ്‌ക്രിപ്റ്റുമായി വന്ന് 22-ൽ പടം എടുത്താൽ എട്ട് നിലയിൽ പൊട്ടുകയേ ഉള്ളുവെന്ന് ആരേലും ഒന്ന് പി ശശിയോട് പറഞ്ഞാൽ നന്നായിരുന്നു; പടം വീണിട്ട് ഉലക നായകൻ ആണ് ഹീറോ എന്നൊന്നും പറഞ്ഞിട്ട് കാര്യമുണ്ടാവില്ല! ശ്രീജന്റെ പോസ്റ്റ് വൈറൽ; പിസി ജോർജിനെ അറസ്റ്റ് ചെയ്ത നാടകം വീണ്ടും പൊളിയുമ്പോൾ
തിരുവനന്തപുരം: പിസി ജോർജിന് ജാമ്യം കിട്ടുമ്പോൾ ചർച്ചയാകുന്നത് രണ്ട് മാധ്യമ പ്രവർത്തകരുടെ പോസ്റ്റാണ്. അതിൽ പ്രധാനം ശ്രീജൻ ബാലകൃഷ്ണന്റേതാണ്. രണ്ട് പോസ്റ്റുകളാണ് ശ്രീജൻ ഇട്ടത്. അതിലൊന്ന് പിസിയ്‌ക്കെതിരെ പൊലീസിന്റെ കൈയിൽ തെളിവില്ലെന്ന ചർച്ചയ്ക്കിടയാക്കിയ പോസ്റ്റ്. മറ്റേത് ഉലകനായകനുമായി ബന്ധപ്പെട്ട കളിയാക്കലും. ഏഷ്യാനെറ്റിലെ ടിവി പ്രസാദും ഇതിലും നല്ലത് വിദ്വേഷ പ്രസംഗത്തിലെ അറസ്റ്റായിരുന്നു നല്ലതെന്ന ചോദ്യം ചർച്ചയാക്കി. ഇത്തരം പോസ്റ്റുകൾ സോഷ്യൽ മീഡിയയിൽ നിറയും മുമ്പേ പിസിക്ക് കോടതി ജാമ്യവും നൽകി. അങ്ങനെ രാത്രി തന്നെ പിസി പൂഞ്ഞാറിലേക്ക് പോയി.
സ്വപ്‌നാ സുരേഷിന്റെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിലെ കേസിൽ മൊഴി കൊടുക്കാനാണ് പിസി തിരുവനന്തപുരത്ത് എത്തിയത്. മറ്റൊന്നും പ്രതീക്ഷിച്ചില്ല. അതുകൊണ്ട് തന്നെ മകൻ ഷോൺ ജോർജ് പോലും ജോർജിനൊപ്പം തിരുവനന്തപുരത്തേക്ക് എത്തിയില്ല. നാടകീയ നീക്കങ്ങൾക്കൊപ്പം അറസ്റ്റ്. പിന്നാലെ പിസിക്ക് മാധ്യമങ്ങളിൽ നിറയാനായി. ജാമ്യം കിട്ടി പിണറായി വിജയനെ പരസ്യമായി വെല്ലുവിളിച്ച് മടക്കം. റിമാൻഡ് റിപ്പോർട്ടിൽ പിസി പീഡന പരാതിയിൽ കുറ്റസമ്മതം നടത്തിയെന്നും അതുകൊണ്ടാണ് അറസ്റ്റ് ചെയ്‌തെന്നും എഴുതി വച്ചിരുന്നു. ഇതിന്റെ പൊള്ളത്തരം അടക്കം കോടതിയിൽ പൊളിഞ്ഞു. അങ്ങനെയാണ് പിസി ജാമ്യത്തിൽ വീട്ടിലേക്ക് പോയത്. ഇത് സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയായി. എല്ലാവരും എകെജി സെന്റർ ആക്രമണത്തിലെ അന്വേഷണത്തെ മറയ്ക്കാനുള്ള കുതന്ത്രമായി അറസ്റ്റിനേയും മറ്റും കണ്ടു. ഇതിനിടെയാണ് ശ്രീജന്റെ ആദ്യ പോസ്റ്റ് എത്തിയത്.
90 കളിലെ സ്‌ക്രിപ്റ്റുമായി വന്ന് 22 ഇൽ പടം എടുത്താൽ എട്ട് നിലയിൽ പൊട്ടുകയേ ഉള്ളുവെന്ന് ആരേലും ഒന്ന് പി ശശിയോട് പറഞ്ഞാൽ നന്നായിരുന്നു. പടം വീണിട്ട് ഉലക നായകൻ ആണ് ഹീറോ എന്നൊന്നും പറഞ്ഞിട്ട് കാര്യമുണ്ടാവില്ല #PCGeorgeArrest-ഇതായിരുന്നു ശ്രീജന്റെ ആദ്യ പോസ്റ്റ്. ഇതിൽ എല്ലാം ഉണ്ടായിരുന്നു. കാട്ടിക്കൂട്ടിയ നാടകങ്ങളുടെ പൊള്ളത്തരം അടക്കം. ജാമ്യം കിട്ടി പിസി പുറത്തിറങ്ങിയ ശേഷവും ശ്രീജൻ മറ്റൊരു വിവരം പുറത്തു വിട്ടു. ചോദ്യം ചെയ്തപ്പോൾ കുറ്റം സമ്മതിച്ചതിനാലാണ് വൈകിട്ട് 3.50ന് പി സി ജോർജിനെ അറസ്റ്റ് ചെയ്തതെന്ന് മ്യൂസിയം എസ് ഐ ഇപ്പോൾ കോടതിയിൽ കൊടുത്ത റിമാൻഡ് റിപ്പോർട്ട്. അതായത് പൊലീസിന്റെ കൈയിൽ ഇപ്പോഴും ശങ്കരാടിയുടെ രേഖയെ ഉള്ളൂ; കുറ്റസമ്മതം ആണ് അറസ്റ്റിന്റെ ഗ്രൗണ്ട് #PCGeorge-രേഖ സഹിതമായിരുന്നു പോസ്റ്റ്. പൊലീസിനേയും മുഖ്യമന്ത്രിയുടെ ഓഫീസിലെ പ്രമുഖനേയുമാണ് ഇവിടെ ശ്രീജൻ പ്രതിസ്ഥാനത്ത് നിർത്തിയത്.
പിസിയെ അറസ്റ്റ് ചെയ്തതിന് പിന്നാലെ ഏഷ്യാനെറ്റ് ന്യൂസിലെ ടിവി പ്രസാദും പോസ്റ്റിട്ടു. വർഗീയ പ്രസംഗത്തിൽ ആയിരുന്നേൽ സർക്കാരിന് ഒരു അന്തസ്സ് ഉണ്ടായേനെ-ഇതായിരുന്നു പിസിയുടെ അറസ്റ്റിൽ പ്രസാദിന് പറയാനുള്ളത്. അതായത് തട്ടിപ്പു കേസിലെ പ്രതിയുടെ പരാതിയിലെ പരാതി ശരിയായില്ലെന്ന് പ്രസാദ് കുറിച്ചു. ഇത് തന്നെയാണ് പിസിക്ക് ജാമ്യം കിട്ടാനുള്ള പ്രധാന കാരണമായി മാറിയത്. പരാതിയിലെ വിശ്വാസ്യത ഉറപ്പിക്കുന്ന തരത്തിലെ അന്വേഷണമൊന്നും പിസി ജോർജിനെതിരെ പൊലീസ് നടത്തിയിരുന്നില്ല. ഇതാണ് പിസിക്ക് അതിവേഗ ജാമ്യം കിട്ടിയത്. പിന്നാലെ പിസി മുഖ്യമന്ത്രിയെ കടന്നാക്രമിച്ച് രംഗത്തു വരികയും ചെയ്തു.
പീഡന കേസിൽ അറസ്റ്റിലായ പി സി ജോർജിന് കർശന ഉപാധികളോടെയാണ് കോടതി ജാമ്യം അനുവദിച്ചത്. തിരുവനന്തപുരം വഞ്ചിയൂർ ജൂഡീഷ്യൽ മൂന്നാം കോടതിയാണ് ജാമ്യം നൽകി ഉത്തവട്ടത്. അന്വേഷണത്തോട് സഹകരിക്കണം, പാസ്പോപോർട്ട് കോടതിയിൽ ഹാജരാക്കണം, ജാമ്യതുകയായി 25,000 രൂപ കെട്ടിവയ്ക്കുണം, സാക്ഷികളെ സ്വാധീനിക്കരുത് തുടങ്ങിയ കർശന ഉപാധികളോടെയാണ് കോടതി പി.സി.ജോർജ്ജിന് ജാമ്യം അനുവദിച്ചത്. കേസ് രാഷ്ട്രീയ പ്രേരിതമാണെന്നും പി.സി.ജോർജിന് ആരോഗ്യ പ്രശ്നങ്ങളുണ്ടെന്നും ജോർജിന്റെ അഭിഭാഷകൻ വാദിച്ചു. തനിക്ക് നിയമ നടപടികൾക്കുള്ള സമയം ലഭിച്ചില്ല. നിരവധി ആരോഗ്യ പ്രശ്നങ്ങളുണ്ടെന്നും ജോർജ് കോടതിയെ അറിയിച്ചു. കോടതിയിൽ രണ്ട് മണിക്കുറിലേറെ നീണ്ട വാദ പ്രതിവാദത്തിനെടുവിലാണ് ജാമ്യം അനുവദിച്ചത്.
പി.സി.ജോർജിനു വേണ്ടി ഹൈക്കോടതിയിലെ പ്രമുഖ അഭിഭാഷകൻ ശാസ്തമംഗലം അജിത് കുമാറാണ് ഹാജരായത്. മത വിദ്വേഷ പ്രസംഗമടക്കം മറ്റ് കേസുകളിലും പ്രതിയാണ് പി.സി ജോർജ്ജ് . വൈകിട്ട് ആറേകാലോടെയാണ് ജോർജിനെ വൈദ്യപരിശോധനയ്ക്ക് ശേഷം കോടതിയിൽ ഹാജരാക്കിയത്. ഫാരിസ് അബൂബേക്കറും പിണറായി വിജയനും ചേർന്നുള്ള കൂട്ടുകെട്ടാണ് സ്വർണ്ണകടത്തിനുൾപ്പെടെയുള്ള കേസുകൾക്ക് പിന്നിലുള്ളത്. പിണറായി വിജയന്റെ പണം മുഴുവൻ കൈകാര്യം ചെയ്യുന്നത് മകൾ വീണാ വിജയന്റെ എക്സാലോജിക്കൽ എന്ന സ്ഥാപനം വഴിയാണ്. ഇതേക്കുറിച്ചൊക്കെ ഇ.ഡി അന്വേഷിക്കണമെന്നും പി.സി. ജോർജ് ആവശ്യപ്പെട്ടു. നേരത്തെ മാധ്യമപ്രവർത്തകയോട് മോശമായി പെരുമാറിയതിന് ജോർജ് ക്ഷമാപണവും നടത്തി.
ഫാരീസ് അബുബേക്കർ എന്ന റിയൽ എസ്റ്റേറ്റ് ഡോണാണ് ഇതിന് പിന്നിലൊക്കെ ഒളിഞ്ഞിരിക്കുന്നത്. 2012 മുതൽ പിണറായി വിജയന്റെ ഇടപാടുകൾ കൈകാര്യം ചെയ്യുന്നത് ഇദ്ദേഹമാണ്. 2020 മുതൽ ഇയാൾ യു.എസിലാണ്. ഇടയ്ക്കിടയ്ക്ക് പിണറായി വിജയൻ അമേരിക്കയിൽ പോകുന്നത് അന്വേഷിക്കണം. എസ്.എഫ്.ഐ, ഡിവൈഎഫ്ഐ പ്രവർത്തകരെ സ്വാശ്രയ കോളജുകൾക്കെതിരെ ഇളക്കിവിട്ടിട്ട് സ്വന്തം മകളെ സ്വാശ്രയകോളജിൽ അയച്ചാണ് പഠിപ്പിച്ചത്. പിന്നീട് ഓറക്കിൾ എന്ന കമ്പനിയിൽ ജോലി ചെയ്തിരുന്ന വീണാവിജയൻ 2012ൽ രവിപിള്ളയുടെ കമ്പനിയുടെ സിഇഒ ആയി. അത് എങ്ങനെയാണെന്ന് അന്വേഷിക്കണം.
2014ൽ സ്വന്തമായി എക്സാലോജിക്ക് എന്നൊരു കമ്പനി തുടങ്ങി. ആ കമ്പനിയിലേക്ക് ഇതുവരെ വന്നുചേർന്ന സാമ്പത്തിക ഇടപാടുകളെക്കുറിച്ച് ഇ.ഡി. അന്വേഷിക്കണം. എക്സാലോജിക്കൽ കമ്പനി വഴിയാണ് പണം അമേരിക്കയിലേക്ക് പോയത്. ഈ ഐ.ടി. കമ്പനി പണം കടത്തുന്നതിനുള്ള മാർഗ്ഗമാണ്. എക്സാലോജിക്കൽ നഷ്ടമാണെന്നാണ് കാണിക്കുന്നത്. എന്നാൽ ഇവരുടെ വ്യക്തിപരമായ ഇടപാടുകൾ അന്വേഷിക്കണം. സ്വർണ്ണകടത്തിൽ സ്വപ്ന പറയുന്നതനുസരിച്ച് പിണറായിവിജയനും കുടുംബത്തിനും പങ്കുണ്ട്.
കേരളം കണ്ടതിൽ വച്ച് ഏറ്റവും വലിയ അഴിമതിക്കാരനാണ് പിണറായി വിജയൻ. തുടക്കത്തിൽ അദാനിയെ എതിർത്ത പിണറായി വിജയൻ ഇപ്പോൾ അവർക്ക് വേണ്ട സഹായങ്ങൾ ചെയ്തുകൊടുക്കുകയാണ്. തിരുവനന്തപുരം വിമാനത്താവളം അവർക്ക് കൈമാറിയതിലും പിണറായി വിജയന് എന്ത് കിട്ടിയെന്ന് അന്വേഷിക്കണം. താൻ ആർക്കെതിരെയും ഒരു ഗൂഢാലോചനയും നടത്തിയിട്ടില്ല. എന്നാൽ അഴിമതിക്കെതിരെയുള്ള പോരാട്ടമാണ് തന്റേത്. അഴിമതികാരനായ മുഖ്യമന്ത്രിയെ താഴെയിറക്കാനുള്ള പോരാട്ടമാണ്. അതിനെ ഗൂഢാലോചനയാണെന്ന് പറഞ്ഞാൽ അത് നടത്തി.
അഴിമതികണ്ടാൽ താൻ എതിർക്കും. അത് പഠിച്ചത് വി.എസിൽ നിന്നാണ്. അദ്ദേഹത്തിന്റെ മകനെപോലെയാണ് താൻ. ഇപ്പോൾ അദ്ദേഹം വീണുപോയതുകൊണ്ടാണ്. ഇല്ലെങ്കിൽ കർശനമായി പ്രതികരിച്ചേനേ. പിണറായിവിജയനെതിരായ ഈ പരാതി എല്ലായിടത്തും എത്തിച്ച് നടപടി സ്വീകരിക്കും. ഇനിമുതൽ അതിനുള്ള പോരാട്ടത്തിനായി ഇറങ്ങുകയാണെന്നും അദ്ദേഹം പറഞ്ഞു.
മറുനാടന് മലയാളി ബ്യൂറോ