കാൻബറ: ഓസ്‌ട്രേലിയയിൽ സന്ദർശനം നടത്തിക്കൊണ്ടിരിക്കുന്ന പി.സി. ജോർജ് എംഎൽഎ ഓസ്‌ട്രേലിയൻ മൾടി കൾച്ചർ വകുപ്പ് മന്ത്രി സെഡ് സെസെല്ജയുമായി കൂടിക്കാഴ്ച നടത്തി. ഓസ്‌ട്രേലിയ ലിബറൽ പാർട്ടി നേതാവും, കാൻബറ നിയമസഭ സ്ഥാനാർത്ഥിയുമായ ജേക്കബ് വടക്കേടത്ത്, വിൽസൺ അരിമറ്റം എന്നിവരോടൊപ്പമാണ് ജോർജ് മന്ത്രിയെ സന്ദർശിച്ചത്. പാർലമെന്റിന്റെ പ്രവർത്തനരീതികളും മറ്റും വിശദമായി അദ്ദേഹം ചോദിച്ചറിഞ്ഞു. 

ഓസ്‌ട്രേലിയയിലെ ജനപ്രതിനിധികളും ഭരണകർത്താക്കളും കാണിക്കുന്ന എളിമയും മറ്റ് പ്രവർത്തനരീതികളും നമ്മൾ മാതൃകയാക്കേണ്ടതാണെന്ന് സന്ദർശനത്തിനുശേഷം പി.സി. ജോർജ് പറഞ്ഞു. ഇന്ത്യൻ ഹൈ കമ്മീഷണർ ഓഫീസ് സന്ദർശിച്ച പി.സി. ജോർജ് ഡപ്യൂട്ടി ഹൈകമ്മീഷണറും മലയാളിയുമായ എ. അജയ കുമാറുമായി ചർച്ച നടത്തി. ഓസ്‌ട്രേലിയയിൽ മലയാളികൾ നേരിടുന്ന വിവിധ പ്രശ്‌നങ്ങളിൽ ഹൈ കമ്മീഷന്റെ സജീവ ശ്രദ്ധ ഉണ്ടാകണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. നിയമസഭയിലേക്ക് മത്സരിക്കുന്ന മലയാളി സ്ഥാനാർത്ഥി ജേക്കബ് വടക്കേടത്തിന്റെ വിജയത്തിന് വേണ്ടി മലയാളി സമൂഹം ശക്തമായി പ്രവർത്തിക്കണമെന്ന് അദ്ദേഹം അഭ്യർത്ഥിച്ചു. കൊച്ചിയിൽ നിന്ന് ഓസ്‌ട്രേലിയയിലേക്ക് എയർ ഇന്ത്യ വിമാന സർവീസ് ആരംഭിക്കുന്നതിനാവശ്യമായ പ്രവർ ത്തനങ്ങൾ നടത്തുമെന്ന് മലയാളികൾക്ക് അദ്ദേഹം ഉറപ്പു നൽകി

പി.സി.ജോർജിന്റെ ജന പക്ഷ സംഗമവും തുടങ്ങി.കേരളത്തിലെ രാഷ്ട്രീയ പാർട്ടികളുടെ പക്ഷമല്ലാത്ത ജനങ്ങളുടെ പക്ഷമാണ് താൻ ഉയർ ത്തിപ്പിടിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ഈശ്വരനെ തള്ളിപ്പറയുന്ന ഒരു ന്യൂന പക്ഷം നയിക്കുന്ന സിപിഐ(എം) എന്ന പാർട്ടിക്ക് ഭരണം കരസ്ഥമാക്കാൻ പാകം ഉമ്മൻ ചാണ്ടി മന്ത്രി സഭ അഴിമതിയിൽ മുങ്ങിക്കുളിക്കുകയായിരുന്നു. അഴിമതി ചെയ്ത മന്ത്രിമാരെ എണ്ണുന്നതിനേക്കാൾ ചെയ്യാത്തവരെ എണ്ണേണ്ടുന്ന സ്ഥിതിയിലേക്ക് കാര്യങ്ങൾ എത്തിച്ചു. എന്റെ രാഷ്ട്രീയ ജീ വിതത്തിൽ ഞാൻ ചെയ്ത തെറ്റ് കെ.എം മാണിയോ ടൊപ്പം ചേർന്നതാണ്, അതിൽ ഞാൻ പശ്ചാത്തപിക്കുന്നു. പാലാക്കാർ എന്ന് അഭിമാന പൂർവ്വം പറഞ്ഞിരുന്ന പാലാക്കാർ ഇന്ന് അങ്ങനെ പറയാൻ മടിക്കുന്നു.

പാലാ എന്നത് കള്ളത്തരത്തിന്റെ പര്യായമായി മാറി. പാലാക്ക് പകരം ഇപ്പോൾ പാലാക്കാർ പൂഞ്ഞാറുകാർ എന്നാണ് വിശേഷിപ്പിക്കുന്നത്. 100 ദിവസം പിന്നിട്ട പിണറായി മന്ത്രി സഭക്ക് നൂറിൽ നാൽ പ്പത് മാർക്ക് മാത്രമേ ഞാൻ നൽകൂ. ചടുലത നഷ്ടപ്പെട്ട, മന്ത്രിമാർ ആരെന്ന് അറിയാത്ത ഒരു മന്ത്രി സഭയാണ് കേരളത്തിലുള്ളത്. കൊലപാതക രാഷ്ടീയം സിപിഐ(എം) ഇപ്പോഴും പിൻതുടരുന്നു. ഈ വരുന്ന ഡിസംമ്പർ മാസത്തോടെ ജനപക്ഷം ?കേരളത്തിലങ്ങോളമിങ്ങോളം രൂപീകരിക്കും .കേരളത്തിൽ അധികാര വികേന്ദ്രീകരണം ഉണ്ടാക്കി തീർത്തത് അഴിമതിയുടെ വി കേന്ദ്രീകരണമാണ്. അഴിമതിക്കെതിരെയുള്ള മുന്നേറ്റമായിരിക്കും ജനപക്ഷം . പ്രവാസി മലയാളികൾ അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങൾ സർക്കാരിന്റെ ശ്രദ്ധയിൽ പ്പെടുത്തുമെന്ന് അദ്ദേഹം വ്യക്തമാക്കി.