- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തന്റെ പക്കലുള്ളത് 8 ലക്ഷത്തിന്റെ ആനയെ വെടിവച്ചിടാൻ കഴിയുന്ന 2.2 എംഎം കാലിബർ! ചക്കോസ്ലോവാക്യൻ തോക്കും വീട്ടിലുണ്ട്; എല്ലാം സ്വയ രക്ഷയ്ക്ക്; എന്റെ അപ്പന്റെ റിവോൾവർ ഇവിടുണ്ടെന്ന് ഭാര്യ പറഞ്ഞത് ശരിയെന്ന് പിസി ജോർജ്; ഉഷയ്ക്കെതിരെ പൊലീസ് കേസെടുക്കുമോ? വീണ്ടും തോക്ക് കഥ പറഞ്ഞ് പൂഞ്ഞാർ നേതാവ്
കൊച്ചി: ഉഗ്ര പ്രഹര ശേഷിയുള്ള പിസ്റ്റൾ ഒരാളുടെ കൈവശം വരണമെങ്കിൽ അതിന് പിന്നിൽ ശക്തമായ ആരുടെയോ കൈകളുണ്ട്. അതിനാൽ കോതമംഗലത്തെ കൊലയിൽ പൊലീസ് അന്വേഷണം ഊർജ്ജിതമാക്കുമ്പോൾ പിസി ജോർജ് മറുനാടനോട് പറഞ്ഞത് ഇങ്ങനെയാണ്. തന്റെ പക്കലുള്ള ലൈസൻസുള്ള പിസ്റ്റൾ 2.2 എം.എം കാലിബറാണ്. ഇതിന് ഏകദേശം 8 ലക്ഷം രൂപയോളം വിലവരും. ഒരു ആനയെ വെടിവെച്ചിടാൻ ശക്തിയുള്ളതാണ് ഈ തോക്ക്. അങ്ങനെയുള്ളപ്പോൾ 7.62 എം.എം കാലിബർ പിസ്റ്റളിന് വലിയ ശക്തിയാണ് ഉള്ളത്. നല്ല വിലയും ഉണ്ടാകും. ഇത്തരം പിസ്റ്റൾ യുവാവിന് ലഭിക്കണമെങ്കിൽ ഒന്നുകിൽ തീവ്രവാദ സംഘടനയുമായി ബന്ധം ഉണ്ടാകണം-പിസി ജോർജ് പറയുന്നു.
ഇപ്പോൾ ജോർജ് മറ്റൊരു തോക്കിന്റെ കാര്യം കൂടി സമ്മതിക്കുന്നു. അങ്ങനെ രണ്ട് പിസ്റ്റൾ ജോർജിന്റെ കൈയിലുണ്ട്. രണ്ടും ആരേയും വെടിവച്ചു കൊല്ലാനുള്ളതല്ല. സ്വയ രക്ഷയ്ക്കാണെന്നും പിസി ജോർജ് പറയുന്നു. 'എന്റേൽ ഒന്നല്ല, രണ്ട് തോക്കുണ്ട്,കാണണോ എന്നാണ് മാധ്യമങ്ങൾക്ക് മുന്നിൽ പി.സി ജോർജ് ചോദിച്ചത്. ഇതിലൊന്ന് ഭാര്യയുടെ അച്ഛന്റെ റിവോൾവറാണെന്നും പിസി ജോർജ് പറയുന്നു. ഇതേ കാര്യം ഇന്നലെ പിസിയുടെ ഭാര്യയും പറഞ്ഞിരുന്നു. തന്റെ അപ്പന്റെ തോക്ക് വീട്ടിലുണ്ടെന്നായിരുന്നു വികാരത്തോടെ പിസിയുടെ ഭാര്യ പറഞ്ഞത്.
പിസിയുടെ ഭാര്യയ്‌ക്കെതിരായ കേസിനെ കുറിച്ച് പ്രതികരിക്കുമ്പോഴാണ് രണ്ട് തോക്കിനെ കുറിച്ച് പിസി പറഞ്ഞത്. അവൾക്കെതിരെ കേസെടുത്തുകൊണ്ടു പോകട്ടെ. തിരിച്ചു കൊണ്ടു വരണമെന്ന് മാത്രം. ചെകോസ്ലോവക്യൻ പിസ്റ്റൾ. പിന്നെ ഒരെണ്ണം ട്വൽവ് ബോർ. അതും വീട്ടിലുണ്ട്. പിസി ജോർജ് എന്ന് പ്രതികരിച്ചത്. വീട്ടിൽ തോക്കുണ്ടോ എന്ന ചോദ്യത്തോടാണ് പിസി ഈ പ്രതികരണങ്ങൾ നടത്തിയത്.
അതിനിടെ മുഖ്യമന്ത്രി പിണറായി വിജയനെ വെടിവെച്ച് കൊല്ലണമെന്ന പരാമർശത്തെ തുടർന്ന് പി.സി ജോർജിന്റെ ഭാര്യ ഉഷ ജോർജിനെതിരെ പരാതി പൊലീസിന് കിട്ടി. കാസർകോഡ് സ്വദേശിയായ ഹൈദർ മധൂറാണ് ഉഷാ ജോർജിനെതിരെ വിദ്യാ നഗർ പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയത്. ഇതിൽ കേസെടുത്തേക്കും. ഉഷ ജോർജിനെതിരെ വധ ഭീഷണിക്ക് കേസെടുക്കണമെന്നാണ് പരാതി. പീഡന പരാതിയിൽ പി.സി ജോർജിനെ അറസ്റ്റ് ചെയ്ത സംഭവത്തിൽ മാധ്യമങ്ങളോട് പ്രതികരിക്കവെയാണ് ഉഷ ജോർജ് മുഖ്യമന്ത്രിയെ വെടിവെച്ചു കൊല്ലണമെന്ന പരാമർശം നടത്തിയത്.
പരാമർശത്തെ ഗൗരവത്തോടെ കാണണമെന്നും പരാതിക്കാരൻ ആവശ്യപ്പെട്ടു. പി.സി ജോർജിന്റെയും കുടുംബത്തിന്റെയും കൈവശമുള്ള തോക്കുകൾ കണ്ടു കെട്ടണമെന്ന് നാഷനൽ സെക്കുലർ കോൺഫറൻസ് നേതാവ് ജലീൽ പുനലൂരും ആവശ്യപ്പെട്ടു. ഉഷ ജോർജിന്റെ പ്രതികരണം ഇങ്ങനെയായിരുന്നു. ?''ശരിക്കും പറഞ്ഞാൽ എനിക്കയാളെ വെടിവച്ച് കൊല്ലണം. എന്റെ അപ്പന്റെ റിവോൾവർ ഇവിടുണ്ട്. കുടുംബത്തെ തകർക്കുന്ന ഇയാളെ വെടിവച്ച് കൊല്ലണം. സംഭവം അറിഞ്ഞുടനെ പുള്ളിയുടെ പെങ്ങന്മാരെ വിളിച്ചുപറഞ്ഞു. എല്ലാവരും വേദനിക്കുകയാണ്-പിസിയുടെ ഭാര്യ പറഞ്ഞു.
ഒരാഴ്ചയ്ക്കകം അയാൾ അനുഭവിക്കും. അനുഭവിച്ചേ തീരുള്ളു. ഞങ്ങളുടെ ശാപം പിന്നാലെയുണ്ട്. ഒരു നിരപരാധിയെ, ആ പുള്ളിക്ക് (പിസി ജോർജിന്) ഇത്രയും പ്രായമായി. ആ മനുഷ്യനെ പിടിച്ച് ജയിലിലിടാമോ? അതും കേസെന്താ? പീഡനകേസ്.' . അറസ്റ്റിലൂടെ പിണറായി രാഷ്ട്രീയ വൈരാഗ്യം തീർക്കുകയാണെന്നും ആസൂത്രിത നീക്കം നീക്കമാണിതെന്നും ഭീഷണിപ്പെടുത്തി ഒതുക്കാമെന്നാരും കരുതേണ്ടന്നും അവർ പറഞ്ഞിരുന്നു.
തൊഴിലാളികൾക്ക് നേരെ തോക്കുചൂണ്ടി പി.സി ജോർജ് എംഎൽഎയുടെ ഭീഷണി എന്ന തരത്തിൽ ഏതാനും വർഷം മുമ്പ് പരാതി പൊലീസിന് കിട്ടിയിരുന്നു. ഇടുക്കി മുണ്ടക്കയം വെള്ളനാടി എസ്റ്റേറ്റിലെ തൊഴിലാളികൾക്ക് നേരെയാണ് പിസി ജോർജ് തോക്ക് ചൂണ്ടിയത് എന്നായിരുന്നു ആക്ഷേപം. എന്നാൽ ഈ വിഷയത്തിൽ നാട്ടുകാർ പിസിയ്‌ക്കൊപ്പമായിരുന്നു. ഇതിനൊപ്പം ചില പൊതു പരിപാടികളിലും തോക്ക് പരിചയം നടത്തി പിസി ചർച്ചകളിൽ എത്തിയിരുന്നു.
മറുനാടന് മലയാളി ബ്യൂറോ