- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പിടിവാശി മാറാതെ ജോർജ്; എങ്കിൽ അറസ്റ്റ് ചെയ്യുമെന്ന് ദേശിയ വനിതാ കമ്മീഷൻ; ആവർത്തിച്ച നോട്ടീസ് അയച്ചിട്ടും എത്താതിരുന്ന പൂഞ്ഞാർ എംഎൽഎക്ക് കണക്കറ്റ ശകാരം; കാണാൻ ശ്രമിച്ച ജോർജിന്റെ അഭിഭാഷകനെയും രേഖ ശർമ്മ പടിക്കു പുറത്താക്കി
ന്യൂഡൽഹി: ഹാജരാകണമെന്ന് ആവർത്തിച്ച് വ്യക്തമാക്കിയിട്ടും പിടിവാശി മാറാത്ത ജോർജിനെ പൂട്ടാൻ ഉറച്ച് ദേശിയ വനിതാ കമ്മീഷൻ. കന്യാസ്ത്രീയെ അവഹേളിച്ച കേസിൽ ഹാജരാകാൻ ആവശ്യപ്പെട്ടിട്ടും കൂട്ടാക്കാത്ത ജോർജിനെ കമ്മീഷൻ കണക്കറ്റ് ശകാരിച്ചു. ഹാജരാകണമെന്ന് പലതവണ നോട്ടീസ് അയച്ചിട്ടും വഴങ്ങാത്ത പി.സിയെ അറസ്റ്റ് ചെയ്തുകൊണ്ടു പോകാനാണ് വനിതാ കമ്മീഷൻ ഒരുങ്ങുന്നത്. ആവർത്തിച്ചാവശ്യപ്പെട്ടിട്ടും ജോർജ് നേരിട്ടു ഹാജാരാകാത്തനിനാലാണ് ദേശിയ വനിതാ കമ്മീഷൻ കടുത്ത നടപടിക്ക് ഒരുങ്ങുന്നത്. അതേസമയം ജോർജ് എത്താത്തിൽ വിശദീകരണം നൽകാൻ ചെന്ന ജോർജിന്റെ അഭിഭാഷകനെയും കണക്കറ്റ് ശകാരിച്ച രേഖാ ശർമ്മ ഇയാളെയം പടിക്ക് പുറത്താക്കി. ജോർജിന്റെ അഭിഭാഷകനായ അഡോൾഫ് മാത്യുവാണ് ഇന്നലെ രേഖാ ശർമ്മയുടെ കോപത്തിന് ഇരയായത്. സിവിൽ കോടതിക്കു തുല്യമായ അധികാരമുള്ളതിനാൽ ജോർജിനെതിരെ അറസ്റ്റ് വാറന്റടക്കം അടക്കമുള്ള നടപടിക്കു തുനിഞ്ഞേക്കുമെന്നാണ് കമ്മിഷൻ നൽകുന്ന സൂചന. ബിഷപ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ പീഡനാരോപണം ഉന്നയിച്ച കന്യാസ്ത്രീക്കെതിരെ അപകീർത്തികരമായി സംസാ
ന്യൂഡൽഹി: ഹാജരാകണമെന്ന് ആവർത്തിച്ച് വ്യക്തമാക്കിയിട്ടും പിടിവാശി മാറാത്ത ജോർജിനെ പൂട്ടാൻ ഉറച്ച് ദേശിയ വനിതാ കമ്മീഷൻ. കന്യാസ്ത്രീയെ അവഹേളിച്ച കേസിൽ ഹാജരാകാൻ ആവശ്യപ്പെട്ടിട്ടും കൂട്ടാക്കാത്ത ജോർജിനെ കമ്മീഷൻ കണക്കറ്റ് ശകാരിച്ചു. ഹാജരാകണമെന്ന് പലതവണ നോട്ടീസ് അയച്ചിട്ടും വഴങ്ങാത്ത പി.സിയെ അറസ്റ്റ് ചെയ്തുകൊണ്ടു പോകാനാണ് വനിതാ കമ്മീഷൻ ഒരുങ്ങുന്നത്.
ആവർത്തിച്ചാവശ്യപ്പെട്ടിട്ടും ജോർജ് നേരിട്ടു ഹാജാരാകാത്തനിനാലാണ് ദേശിയ വനിതാ കമ്മീഷൻ കടുത്ത നടപടിക്ക് ഒരുങ്ങുന്നത്. അതേസമയം ജോർജ് എത്താത്തിൽ വിശദീകരണം നൽകാൻ ചെന്ന ജോർജിന്റെ അഭിഭാഷകനെയും കണക്കറ്റ് ശകാരിച്ച രേഖാ ശർമ്മ ഇയാളെയം പടിക്ക് പുറത്താക്കി. ജോർജിന്റെ അഭിഭാഷകനായ അഡോൾഫ് മാത്യുവാണ് ഇന്നലെ രേഖാ ശർമ്മയുടെ കോപത്തിന് ഇരയായത്.
സിവിൽ കോടതിക്കു തുല്യമായ അധികാരമുള്ളതിനാൽ ജോർജിനെതിരെ അറസ്റ്റ് വാറന്റടക്കം അടക്കമുള്ള നടപടിക്കു തുനിഞ്ഞേക്കുമെന്നാണ് കമ്മിഷൻ നൽകുന്ന സൂചന. ബിഷപ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ പീഡനാരോപണം ഉന്നയിച്ച കന്യാസ്ത്രീക്കെതിരെ അപകീർത്തികരമായി സംസാരിച്ചുവെന്നാണ് കേസ്. സമാന പരാതിയിൽ കുറവിലങ്ങാട് പൊലീസ് സ്റ്റേഷനിൽ കേസുണ്ടെന്നും ഇതു നിലനിൽക്കെ, മറ്റാർക്കും വിശദീകരണം നൽകാനാവില്ലെന്നുമാണ് ജോർജിന്റെ നിലപാട്.
പീഡനത്തിനിരയായ കന്യാസ്ത്രീയെ അപമാനിച്ച കേസിൽ ഇക്കഴഞ്ഞ സെപ്റ്റംബറിലാണ് പി.സി ജോർജിനെതിരെ വനിതാ കമ്മീഷൻ കേസ് എടുക്കുന്നത്. 12 തവണ പീഡിപ്പിച്ചപ്പോൾ പരാതിയും വിഷമവുമില്ലാതിരുന്ന കന്യാസ്ത്രീയ്ക്ക് 13-ാമത്തെ തവണ പരാതി വന്നത് എങ്ങനെയാണെന്ന് മനസ്സിലാകുന്നില്ലന്നും ഇതിൽ തനിക്ക് സംശയമുണ്ടെന്നുമായിരുന്നു പിസി ജോർജിന്റെ പ്രസ്താവന. ഈ പ്രസ്താവനയ്ക്കെതിരെയാണ് ദേശീയ വനിത കമ്മീഷൻ കേസെടുത്തത്. വിവിദ പ്രസ്താവനയിൽ നേരിട്ട് ഹാജരായി വിശദീകരണം നൽകാൻ ദേശീയ വനിതാ കമ്മീഷൻ പി.സി ജോർജിനോട് ആവശ്യപ്പെട്ടിരുന്നു.
സെപ്റ്റംബർ 20ന് നേരിട്ട് ഹാജരാകണമെന്നാവശ്യപ്പെടുന്ന കത്ത് കമ്മിഷൻ ജോർജിന് നൽകി. നേരിട്ട് എത്തിയില്ലെങ്കിൽ അറസ്റ്റ് ചെയ്ത് ഹാജരാക്കേണ്ടിവരുമെന്നും ചെയർപേഴ്സൺ രേഖാ ശർമ്മ അയച്ച കത്തിൽ വ്യക്തമാക്കി. എന്നാൽ യാത്രാബത്ത നൽകിയില്ലെങ്കിൽ താൻ വരില്ലെന്ന് അച്ചട്ടായി പറഞ്ഞു പി സി ജോർജ്ജ്. യാത്രാ ബത്ത നൽകിയാൽ ഡൽഹിയിൽ വരാമെന്നും അല്ലെങ്കിൽ ദേശീയ വനിതാ കമ്മിഷൻ അധ്യക്ഷ രേഖാ ശർമ കേരളത്തിൽ വരട്ടെയെന്നുമായിരുന്നു പി.സി. ജോർജിന്റെ പ്രതികരണം. ദേശീയ വനിതാ കമ്മിഷന്റെ അധികാരങ്ങൾ ഒന്നുകൂടി പഠിക്കട്ടെ, വനിതാ കമ്മിഷന് ഒന്നും ചെയ്യാനാകില്ല, അവരെന്നാ എന്റെ മൂക്ക് ചെത്തുമോ എന്നാണ് അന്ന് ജോർജ് പ്രതികരിച്ചത്.