- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ലോൺ അടയ്ക്കാത്തവരെ പൊക്കാൻ റിലയൻസുകാർ എത്തിയാൽ ഉടൻ വിളിക്കുക; പിസി ജോർജും സഹായത്തിനെത്തും; നിലയില്ലാ കയത്തിലായ പിസി ജോർജിന് ഒടുവിൽ ഒരു കച്ചിത്തുരുമ്പ് കിട്ടി
കോട്ടയം: കേരളാ കോൺഗ്രസുമായി തെറ്റിയത് മുതൽ പിസി ജോർജിന് കഷ്ടകാലമായിരുന്നു. ചീഫ് വിപ്പ് സ്ഥാനം പോയി. അരുവിക്കരയിലെ ഉപതെരഞ്ഞെടുപ്പ് പരീക്ഷണവും പൊളിഞ്ഞു. ഇതോടെ വലിയ പ്രതിസന്ധിയിലേക്ക് പൂഞ്ഞാറിന്റെ എംഎൽഎ എത്തി. ജഗതി ശ്രീകുമാറിനെ കൊണ്ടു വന്ന് പൂഞ്ഞാറിന്റെ മനസ്സ് പിടിക്കാനുള്ള ശ്രമവും ഫലിച്ചില്ല. ഇതിനിടെയിൽ എംഎൽഎ സ്ഥാനത്തിന് നിന്ന
കോട്ടയം: കേരളാ കോൺഗ്രസുമായി തെറ്റിയത് മുതൽ പിസി ജോർജിന് കഷ്ടകാലമായിരുന്നു. ചീഫ് വിപ്പ് സ്ഥാനം പോയി. അരുവിക്കരയിലെ ഉപതെരഞ്ഞെടുപ്പ് പരീക്ഷണവും പൊളിഞ്ഞു. ഇതോടെ വലിയ പ്രതിസന്ധിയിലേക്ക് പൂഞ്ഞാറിന്റെ എംഎൽഎ എത്തി. ജഗതി ശ്രീകുമാറിനെ കൊണ്ടു വന്ന് പൂഞ്ഞാറിന്റെ മനസ്സ് പിടിക്കാനുള്ള ശ്രമവും ഫലിച്ചില്ല. ഇതിനിടെയിൽ എംഎൽഎ സ്ഥാനത്തിന് നിന്ന് അയോഗ്യനാക്കാൻ കേരളാ കോൺഗ്രസ് നടപടിയും തുടങ്ങി. അങ്ങനെ ചാനൽ ചർച്ചകൾക്ക് പോലും വിളിക്കാത്ത അവസ്ഥയിലേക്ക് കാര്യങ്ങൾ നീങ്ങുമ്പോഴാണ് കച്ചിത്തുരുമ്പ് വരുന്നത്. ജനകീയനായി മാറാൻ പിസി ജോർജ് ഈ ആയുധം ഉപയോഗിക്കാനാണ് തീരുമാനം.
വിദ്യാഭ്യാസ വായ്പാ കുടിശിക പിരിക്കാൻ റിലയൻസ് അടക്കമുള്ള ഇടനിലക്കാർ എത്തിയാൽ ജനങ്ങളെ സംഘടിപ്പിച്ച് തടയുമെന്ന് എഡ്യൂക്കേഷണൽ ലോണീസ് വെൽഫെയർ അസോസിയേഷൻ രക്ഷാധികാരി പി .സി. ജോർജ് എം .എൽ .എ മുന്നറിയിപ്പുനൽകി. അങ്ങനെ അഴിമതി വിരുദ്ധ സംരക്ഷണ സമിതിയിൽ നിന്ന് പുതിയ നേതൃത്വത്തിലെത്തി വീണ്ടും കാര്യങ്ങൾ തന്റെ വഴിക്ക് കൊണ്ടു വരാനാണ് നീക്കം. സമൂഹത്തിലെ ഏറ്റവും പ്രധാന പ്രശ്‌നമാണ് ലോൺ വിഷയം. അത് റിലയൻസ് ഏറ്റെടുത്തതോടെ കാര്യങ്ങൾ സങ്കീർണ്ണതയിലേക്ക് മാറുകയാണ്. ഈ സാഹചര്യം അനുകൂലമാക്കാനാണ് ജോർജിന്റെ നീക്കം.
നിലവിലുള്ള വ്യവസ്ഥാപിത നിയമങ്ങൾ അട്ടിമറിച്ച് വിദ്യാഭ്യാസ വായ്പ തിരിച്ചുപിടിക്കുവാൻ ദേശസാത്കൃത,ഷെഡ്യൂൾഡ് ബാങ്കുകൾ സ്വകാര്യ കമ്പനികളെ ചുമതലപ്പെടുത്തുന്നത് അംഗീകരിക്കാൻ കഴിയില്ല. 56 ശതമാനം തുക ബാങ്കിൽ അടച്ച് പ്രശ്‌നപരിഹാരത്തിന് രക്ഷിതാക്കളെ അനുവദിക്കണം. റിലയൻസിനെ ഏല്പിച്ച നടപടി പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് കേരള കോൺഗ്രസ് സെക്യുലർ എസ്.ബി.ടി കോട്ടയം സോണൽ ഓഫീസിന് മുന്നിൽ നടത്തിയ ധർണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വരും ദിനങ്ങളിൽ കേരളത്തിലുടനീളം പ്രതിഷേധം ഉയർത്തികൊണ്ടു വരാനാണ് നീക്കം. റിലയൻസുകാരെ നേരിടാൻ പ്ര്‌ത്യേക കർമ്മ സേനയും എത്തിയേക്കും. വിദ്യാഭ്യാസ വായ്പയെടുത്ത് ദുരിതത്തിലായ ആയിരങ്ങൾ കോട്ടയത്തുണ്ട്. ഇവരുടെ രക്ഷകനായി മാറാൻ തന്നെയാണ് ജോർജ്ജിന്റെ നീക്കം.
വിദ്യാഭ്യാസ വായ്പ തിരിച്ചുപിടിക്കാൻ റിലൻസ് എന്ന് സ്വകാര്യ സ്ഥാപനത്തെ ദേശസാൽകൃത ബാങ്കുകൾ ഈയിടെയാണ് ചുമതലപ്പെടുത്തിയത്. പാവങ്ങളെ സഹായിക്കണമെന്ന സർക്കാരിന്റെ നിർദ്ദേശം മറികടന്നാണ് ഇത്. സാമൂഹിക പ്രതിബന്ധതയ്ക്ക് അപ്പുറം കൊള്ളപ്പലിശയും മുതലുമാണ് അവർക്ക് വലുത്. അതിന് മുംബൈ കേന്ദ്രമായുള്ള റിലയൻസ് അസെറ്റ് റികൺസ്ട്രക്ഷൻ കമ്പനിയെ ചുമതലപ്പെടുത്തുകയാണ് ബാങ്കുകൾ. കോടിക്കണക്കിന് രൂപ കിട്ടാക്കടമായ സാഹചര്യത്തിലാണ് ഇതെന്നാണ് ബാങ്കുകളുടെ വിശദീകരണം. എസ്‌ബിറ്റി ഉൾപ്പെടെയുള്ള ബാങ്കുകൾ വിദ്യാഭ്യാസ വായ്പ തിരിച്ചുപിടിക്കുന്നതിനുള്ള അധികാരം റിലയൻസിന് നൽകിയിട്ടുണ്ട്. ഇനിയുള്ള ഇടപാടുകൾ റിലയൻസ് എആർസിയുമായിട്ടായിരിക്കുമെന്ന് വായ്പയെടുത്തവർക്ക് ബാങ്ക് കത്തു നൽകിയിട്ടുണ്ട്. റിലയൻസിന് വൻ തുക കമ്മീഷനായി നൽകിയാണ് പണം പിരിച്ചെടുക്കൽ.
കുടിശ്ശിക പിരിച്ചെടുക്കാൻ കടുത്ത നടപടി സ്വീകരിക്കുന്ന സ്വകാര്യസ്ഥാപനങ്ങൾ ജപ്തി നടപടികൾക്ക് പുറമേ ഗുണ്ടകളെ വരെ ഉപയോഗിക്കാറുണ്ട് എന്ന ചിന്തയാണ് ഇക്കാര്യത്തിൽ ആശങ്ക ഉയർത്തുന്നത്. ആറേഴു വർഷം മുമ്പ് ഒരു ലക്ഷം വായ്പ എടുത്ത് മുതലും പലിശയുമൊക്കെയായി നാലു ലക്ഷം വരെ ആയവർ കുടിശ്ശികാ പട്ടികയിലുണ്ട്. അതുകൊണ്ട് തന്നെ വലിയ സാമുഹിക പ്രശ്‌നങ്ങളിലേക്ക് ഈ വിഷയം എത്തുമെന്നാണ് സൂചന. ഈ സാഹചര്യത്തിലാണ് പിസി ജോർജ്ജിന്റെ നീക്കം.