- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പത്തനാപുരത്ത് 'അപ്പുക്കുട്ടനെ' വീഴ്ത്തി ഗണേശ് സൂപ്പർസ്റ്റാർ; നിയമസഭയിലേക്ക് ഒറ്റയാനായി പൂഞ്ഞാറിൽ നിന്ന് പിസി ജോർജ്; താരമണ്ഡലങ്ങളിൽ മുകേഷും വീണാജോർജും താരമായി; അടിതെറ്റിയവരിൽ നികേഷ്കുമാറും ജഗദീഷും ശ്രീശാന്തും രാജസേനനും
തിരുവനന്തപുരം: താരത്തിളക്കത്താലും ഒറ്റയാൾ പോരാട്ടത്താലും ശ്രദ്ധേയരായ സ്ഥാനാർത്ഥികളിൽ ഗണേശ് കുമാറും പിസി ജോർജും വീണാ ജോർജും മുകേഷും ജയിച്ച് താരങ്ങളായി.സിനിമാതാരങ്ങൾ നേർക്കുനേർ ഏറ്റുമുട്ടിയ കൊല്ലത്തെ പത്തനാപുരം മണ്ഡലത്തിൽ എൽഡിഎഫ് സ്ഥാനാർത്ഥിയും മുൻ മന്ത്രിയുമായ കെബി ഗണേശ്കുമാർ വൻ ഭൂരിപക്ഷത്തിൽ വിജയിച്ചു. ബിജെപി പക്ഷത്ത് സ്ഥാനാർത്ഥിയായ രാജസേനൻ മൂന്നാം സ്ഥാനത്തായി. ക്രിക്കറ്റർ ശ്രീശാന്തും തിരുവനന്തപുരത്ത് ത്രികോണ മത്സര പ്രതീതി സൃഷ്ടിച്ച് എസ് ശ്രീശാനും മൂന്നാമതായി. പ്ത്തനാപുരത്ത് തൊട്ടടുത്ത എതിർ സ്ഥാനാർത്ഥിയും സിനിമാ താരവുമായ യുഡിഎഫിന്റെ ജഗദീഷിനെതിരെ 24562 വോട്ടിന്റെ ഭൂരിപക്ഷത്തോടെയാണ് ഗണേശിന്റെ വിജയം. സൂപ്പർസ്റ്റാർ മോഹൻലാലും ദിലീപുമുൾപ്പെടെയുള്ള താരനിരതന്നെ ഗണേശിനുവേണ്ടി പ്രചരണത്തിനെത്തിയ പത്തനാപുരത്തെ തിരഞ്ഞെടുപ്പ് അതുകൊണ്ടുതന്നെ വൻ ശ്രദ്ധ നേടിയിരുന്നു. ബിജെപി സ്ഥാനാർത്ഥിയായി മത്സരത്തിനിറങ്ങിയത് നടൻ ഭീമൻരഘുവാണെന്നതിനാൽ മണ്ഡലം അക്ഷരാർത്ഥത്തിൽ താരമണ്ഡലമായി. ഗണേശ് 74429 വോട്ടുകൾ നേടിയപ്പോൾ ജഗദ
തിരുവനന്തപുരം: താരത്തിളക്കത്താലും ഒറ്റയാൾ പോരാട്ടത്താലും ശ്രദ്ധേയരായ സ്ഥാനാർത്ഥികളിൽ ഗണേശ് കുമാറും പിസി ജോർജും വീണാ ജോർജും മുകേഷും ജയിച്ച് താരങ്ങളായി.സിനിമാതാരങ്ങൾ നേർക്കുനേർ ഏറ്റുമുട്ടിയ കൊല്ലത്തെ പത്തനാപുരം മണ്ഡലത്തിൽ എൽഡിഎഫ് സ്ഥാനാർത്ഥിയും മുൻ മന്ത്രിയുമായ കെബി ഗണേശ്കുമാർ വൻ ഭൂരിപക്ഷത്തിൽ വിജയിച്ചു. ബിജെപി പക്ഷത്ത് സ്ഥാനാർത്ഥിയായ രാജസേനൻ മൂന്നാം സ്ഥാനത്തായി. ക്രിക്കറ്റർ ശ്രീശാന്തും തിരുവനന്തപുരത്ത് ത്രികോണ മത്സര പ്രതീതി സൃഷ്ടിച്ച് എസ് ശ്രീശാനും മൂന്നാമതായി.
പ്ത്തനാപുരത്ത് തൊട്ടടുത്ത എതിർ സ്ഥാനാർത്ഥിയും സിനിമാ താരവുമായ യുഡിഎഫിന്റെ ജഗദീഷിനെതിരെ 24562 വോട്ടിന്റെ ഭൂരിപക്ഷത്തോടെയാണ് ഗണേശിന്റെ വിജയം. സൂപ്പർസ്റ്റാർ മോഹൻലാലും ദിലീപുമുൾപ്പെടെയുള്ള താരനിരതന്നെ ഗണേശിനുവേണ്ടി പ്രചരണത്തിനെത്തിയ പത്തനാപുരത്തെ തിരഞ്ഞെടുപ്പ് അതുകൊണ്ടുതന്നെ വൻ ശ്രദ്ധ നേടിയിരുന്നു. ബിജെപി സ്ഥാനാർത്ഥിയായി മത്സരത്തിനിറങ്ങിയത് നടൻ ഭീമൻരഘുവാണെന്നതിനാൽ മണ്ഡലം അക്ഷരാർത്ഥത്തിൽ താരമണ്ഡലമായി. ഗണേശ് 74429 വോട്ടുകൾ നേടിയപ്പോൾ ജഗദീഷ് 49867 വോട്ടുകളാണ് നേടിയത്. എൻഡിഎ സ്ഥാനാർത്ഥിയായ ഭീമൻ രഘുവിന് 11700 വോട്ടുനേടാനേ കഴിഞ്ഞുള്ളൂ.
എല്ലാ മുന്നണികളും കൈയൊഴിഞ്ഞതോടെ ഒറ്റയാൻ പോരാട്ടത്തിനെത്തിയ മുൻ ചീഫ് വിപ്പ് പിസിജോർജും സ്വന്തം മണ്ഡലമായ പൂഞ്ഞാറിൽ വൻ വിജയം നേടി. യുഡിഎഫിലെ ജോർജുകുട്ടി അഗസ്തിക്കെതിരെ 27821 വോട്ടിന്റെ വ്യക്തമായ ഭൂരിപക്ഷം നേടി.. എൽഡിഎഫ് താരത്തിളക്കത്തിനു പിന്നാലെ പോയെന്ന് വിമർശമുയർന്ന ആറന്മുളയിലും കൊല്ലത്തും പക്ഷേ, അവിടേയും സിപിഐ(എം) സ്ഥാനാർത്ഥികൾ ജയിച്ചു. മാദ്ധ്യമരംഗത്തുനിന്ന് മത്സരരംഗത്തേക്കെത്തിയ വിണാജോർജ് ആറന്മുളയിൽ യുഡിഎഫ് സ്ഥാനാർത്ഥി കെ ശിവദാസൻ നായരേക്കാൾ 7646 വോട്ട് അധികം നേടി നിയമസഭയിലെത്തി. ഇവിടെ വീണാജോർജിനെ സ്ഥാനാർത്ഥിയാക്കുന്നതിനെതിരെ പാർട്ടിയിൽത്തന്നെ എതിർപ്പുണ്ടായിരുന്നു. എങ്കിലും അതിനെ അതിജീവിച്ചാണ് വീണയുടെ മുന്നേറ്റം.
എന്നാൽ റിപ്പോർട്ടർ ചാനലിന്റെ ചുമതലക്കാരനായിരുന്ന നികേഷ് കുമാർ അഴിക്കോട് തോറ്റു. സിറ്റിങ് എംഎൽഎ കെ എം ഷാജിയോടായിരുന്നു തോൽവി. നെടുമങ്ങാട് ബിജെപി സ്ഥാനാർത്ഥിയായാണ് സിനിമാ സംവിധായകൻ രാജസേനൻ മത്സരിച്ചത്. രാജസേനന് മൂന്നാം സ്ഥാനമേ കിട്ടിയുള്ളൂ. തിരുവനന്തപുരത്ത് ത്രികോണ മത്സര പ്രതീതിയുണ്ടാക്കാൻ ശ്രീശാന്തിനായി. അവസാന നിമിഷത്തെ മാറ്റി മറിച്ചിലുകൾ കാരണം ബിജെപി സ്ഥാനാർത്ഥിയായ ശ്രീശാന്ത് മൂന്നാമതായി. 34764 വോട്ടാണ് ശ്രീശാന്ത് നേടിയത്. മുകേഷ് കൊല്ലത്ത് സിപിഐ(എം) കോട്ടയിൽ മികച്ച വിജയം നേടി. 17611 വോട്ടിനാണ് കോൺഗ്രസിന്റെ സൂരജ് രവിയെ മുകേഷ് തോൽപ്പിച്ചത്.
അങ്ങനെ രണ്ട് സിനിമാതാരങ്ങളും ഒരു മാദ്ധ്യമ പ്രവർത്തകയും നിയമസഭയിൽ എത്തുകയാണ്. നാല് താരങ്ങൾ മത്സരിച്ചു. അതിൽ രണ്ട് പേർ. രണ്ട് മാദ്ധ്യമ പ്രവർത്തകർ. അതിൽ ഒരാളും.