- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Opinion
- /
- ENVIRONMENT
ആരോഗ്യ പരിരക്ഷാ മേഖലയിൽ പ്രവർത്തിക്കുന്നവർക്കായി പി.സി.എൻ.എ.കെ ബോസ്റ്റൺ കോൺഫ്രൻസിൽ പ്രത്യേക സെക്ഷൻ
ന്യുയോർക്ക്: ആരോഗ്യ രംഗത്ത് വൈദഗ്ദ്ധ്യം നേടി പ്രവർത്തിക്കുന്ന പ്രഫഷണലുകൾക്കായ്, ക്രിസ്ത്യൻ മെഡിക്കൽ ആൻഡ് ഡെന്റൽ അസോസിയേഷന്റെ സഹകരണത്തോടെ 36-മത് മലയാളി പെന്തക്കോസ്ത് കോൺഫ്രൻസിൽ പ്രത്യേക സെക്ഷൻ ക്രമീകരിക്കുന്നു. '' മെഡിക്കൽ പ്രാക്ടീസിലെ ആത്മീയ ഇടപെടലുകൾ ' (സ്പിപിരിച്വൽ ഇന്റർവെൻഷൻ ഇൻ മെഡിക്കൽ പ്രാക്ടീസ് ) എന്ന വിഷയത്തെ അധിഷ്ഠിതമാക്കി ജൂലൈ 6 വെള്ളിയാഴ്ച രാവിലെ 8 മുതൽ 10 വരെ നടത്തുന്ന പ്രത്യേക സെമിനാറിൽ, നിരവധി ഗോൾഡൻ അവാർഡുകൾ ലഭിച്ചിട്ടുള്ള മെഡിക്കൽ ജേണലിസ്റ്റും പ്രമുഖ ഫാമിലി ഫിസിഷ്യനും, മികച്ച എഴുത്തുകാരനും കൂടിയായ ഡോ. വാൾട്ട് ലാരിമോർ ക്ലാസുകൾ നയിക്കും. ആരോഗ്യ പരിരക്ഷാ മേഖലയിൽ ഒരു ദൈനംദിന മിഷനറിയാകുന്നത് എങ്ങനെയെന്ന് അറിയുവാൻ കഴിയുന്ന ഒരു അദ്വീതിയ സെക്ഷനാണിത്. ഈ മേഖലയിൽ പ്രവർത്തിക്കുവാൻ തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്ന ഓരോരുത്തരും ദിനംപ്രതി കണ്ടുമുട്ടുന്ന രോഗികളെ ആത്മീയ തലത്തിൽ നിന്നുകൊണ്ട് ശുശ്രൂഷിക്കുവാനും പരിചരിക്കുവാനും വിലയിരുത്തുവാനും പ്രാപ്തരാക്കുന്ന ഈ ക്ലാസിൽ പങ്കെടുക്കുന്നവർക്ക് സി.എം.
ന്യുയോർക്ക്: ആരോഗ്യ രംഗത്ത് വൈദഗ്ദ്ധ്യം നേടി പ്രവർത്തിക്കുന്ന പ്രഫഷണലുകൾക്കായ്, ക്രിസ്ത്യൻ മെഡിക്കൽ ആൻഡ് ഡെന്റൽ അസോസിയേഷന്റെ സഹകരണത്തോടെ 36-മത് മലയാളി പെന്തക്കോസ്ത് കോൺഫ്രൻസിൽ പ്രത്യേക സെക്ഷൻ ക്രമീകരിക്കുന്നു.
'' മെഡിക്കൽ പ്രാക്ടീസിലെ ആത്മീയ ഇടപെടലുകൾ ' (സ്പിപിരിച്വൽ ഇന്റർവെൻഷൻ ഇൻ മെഡിക്കൽ പ്രാക്ടീസ് ) എന്ന വിഷയത്തെ അധിഷ്ഠിതമാക്കി ജൂലൈ 6 വെള്ളിയാഴ്ച രാവിലെ 8 മുതൽ 10 വരെ നടത്തുന്ന പ്രത്യേക സെമിനാറിൽ, നിരവധി ഗോൾഡൻ അവാർഡുകൾ ലഭിച്ചിട്ടുള്ള മെഡിക്കൽ ജേണലിസ്റ്റും പ്രമുഖ ഫാമിലി ഫിസിഷ്യനും, മികച്ച എഴുത്തുകാരനും കൂടിയായ ഡോ. വാൾട്ട് ലാരിമോർ ക്ലാസുകൾ നയിക്കും.
ആരോഗ്യ പരിരക്ഷാ മേഖലയിൽ ഒരു ദൈനംദിന മിഷനറിയാകുന്നത് എങ്ങനെയെന്ന് അറിയുവാൻ കഴിയുന്ന ഒരു അദ്വീതിയ സെക്ഷനാണിത്. ഈ മേഖലയിൽ പ്രവർത്തിക്കുവാൻ തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്ന ഓരോരുത്തരും ദിനംപ്രതി കണ്ടുമുട്ടുന്ന രോഗികളെ ആത്മീയ തലത്തിൽ നിന്നുകൊണ്ട് ശുശ്രൂഷിക്കുവാനും പരിചരിക്കുവാനും വിലയിരുത്തുവാനും പ്രാപ്തരാക്കുന്ന ഈ ക്ലാസിൽ പങ്കെടുക്കുന്നവർക്ക് സി.എം.ഡി.എ നൽകുന്ന ഹാജർ സർട്ടിഫിക്കറ്റും,തുടർവിദ്യാഭ്യാസത്തിനായുള്ള 1.5 CE ക്രഡിറ്റും ലഭിക്കുന്നതാണ്.
ഫ്‌ളോറിഡ അക്കാഡമി ഓഫ് ഫാമിലി ഫിസിഷ്യൻസിന്റെ പ്രസിഡന്റായി ദീർഘ വർഷങ്ങൾ പ്രവർത്തിച്ചു പരിചയമുള്ള ഡോ. വാൾട്ട് ലാരിമോർ, കുടുംബ - ആരോഗ്യ വിഷയങ്ങളെക്കുറിച്ച് പ്രമുഖ ടെലിവിഷൻ - റേഡിയോ ചാനലുകളിൽ വൈവിധ്യമാർന്ന പഠന ക്ലാസുകൾ നടത്തി വരുന്നു. ദേശീയ തലത്തിൽ അംഗീകരിക്കപ്പെട്ട ഡോ. ലാരിമോർ നിരവധി ലേഖനങ്ങളും പുസ്തകങ്ങളും രചിച്ചിട്ടുണ്ട്.
ഈ കൂട്ടായ്മയിലൂടെ ക്രിസ്ത്യൻ ഹെൽത്ത് കെയർ പ്രഫഷനലുകളുടെ ഒരു ശൃംഖലയെ ഏകോപിപ്പിക്കുക്കുകയും വിവിധ മെഡിക്കൽ സുവിശേഷവൽക്കരണ പ്രൊജക്ടുകൾ ചെയ്‌തെടുക്കുവാൻ സാധിക്കുകയും ചെയ്യുമെന്ന് നാഷണൽ കൺവീനർ പാസ്റ്റർ ബഥേൽ ജോൺസൺ ഇടിക്കുളയും ദേശീയ സെക്രട്ടറി വെസ്‌ളി മാത്യുവും പറഞ്ഞു.
'നഗ്‌നനായിരുന്നു, നിങ്ങൾ എന്നെ ഉടുപ്പിച്ചു; രോഗിയായിരുന്നു, നിങ്ങൾ എന്നെ കാണ്മാൻ വന്നു; തടവിൽ ആയിരുന്നു, നിങ്ങൾ എന്റെ അടുക്കൽ വന്നു ' എന്ന യേശുക്രിസ്തുവിന്റെ വചനം അക്ഷാരാർത്ഥത്തിൽ അനർത്ഥമാക്കുന്ന പഠന പരിശീലന ക്ലാസുകൾ ആരോഗ്യ മേഖലകളിൽ പ്രവർത്തിക്കുന്നവർക്ക് ആത്മീയ ഉത്തേജനത്തിന് കാരണമായിത്തീരുമെന്ന് കോൺഫ്രൻസ് കോർഡിനേറ്റർ ഡോ. തോമസ് ഇടിക്കുള അറിയിച്ചു.
നാഷണൽ ട്രഷറാർ ബാബുക്കുട്ടി ജോർജ്, യൂത്ത് കോർഡിനേറ്റർ ഷോണി തോമസ്, ലേഡീസ് കോർഡിനേറ്റർ ആശ ഡാനിയേൽ, മെഡിക്കൽ കോർഡിനേറ്റർ ഡോ. ജോർജ് മാത്യൂ, ഡോ.ജെയിംസ് സാമുവേൽ, ഡോ. സിനി പൗലോസ് തുടങ്ങിയവർ ക്രമീകരണങ്ങൾക്ക് നേതൃത്വം നൽകുമെന്ന് നാഷണൽ മീഡിയ കോർഡിനേറ്റർ നിബു വെള്ളവന്താനം അറിയിച്ചു. ബോസ്റ്റൺ സ്പ്രിങ്ങ് ഫീൽഡിലുള്ള പ്രസിദ്ധമായ മാസ് മ്യൂച്ചൽ കൺവൻഷൻ സെന്ററിലാണ് 36 മത് പി.സി.എൻ.എ.കെ സമ്മേളനം ജൂലൈ 5 മുതൽ 8 വരെ നടത്തപ്പെടുന്നത്.
കൂടുതൽ വിവരങ്ങൾക്ക്: www.pcnak2018.org