ന്യുയോർക്ക്: നോർത്ത് അമേരിക്കൻ മലയാളി പെന്തക്കോസ്ത് കോൺഫ്രൻസ് രജിസ് ട്രേഷൻ ഉത്ഘാടനവൂം സംഗീതസന്ധ്യയും ന്യുയോർക്ക് മീച്ചം അവന്യൂവിലുള്ള ഫസ്റ്റ് ചർച്ച് ഓഫ് ഗോഡ് സഭാ ഹാളിൽ 27 ന് ഞായറാഴ്ച വൈകിട്ട് 5.30നു നടത്തപ്പെടും. ജൂൺ 29 മുതൽ ജൂലൈ 2 വരെ ഒഹായോയിൽ വച്ച് നടത്തപ്പെടുന്ന 35 മത് കോൺഫ്രൻസിന്റെ ദേശീയ ഭാരവാഹികളായ പാസ്റ്റർ റ്റോമി ജോസഫ്, സഹോദരന്മാരായ ജെയിംസ് ഏബ്രഹാം, സാക്ക് ചെറിയാൻ, ജോഷിൻ ദാനിയേൽ തുടങ്ങിയവർ കോൺഫ്രൻസിന്റെ പ്രവർത്തനങ്ങളെക്കുറിച്ച് വിശദീകരിക്കുമെന്ന് മീഡിയ കോർഡിനേറ്റർ ബ്രദർ രാജൻ ആര്യപ്പള്ളിൽ അറിയിച്ചു.

സ്റ്റേറ്റ് പ്രതിനിധികളായ പാസ്റ്റർ ഏബ്രഹാം ഈപ്പൻ, ബ്രദർ ഷാജി ജോൺ, ബ്രദർ മാത്യൂ ഉമ്മൻ, പാസ്റ്റർ വർഗീസ് ജോൺ എന്നിവർ പരിപാടികൾക്ക് നേത്ര്യുത്വം നൽകും. നാഷണൽ മ്യൂസിക് കോർഡിനേറ്റർ ഫിന്നി സാമിന്റെ നേത്ര്യുത്വത്തിൽ സോണി വർഗീസ്, എബി തോമസ് എന്നിവർ സംഗീതശുശ്രൂഷകൾ നിർവ്വഹിക്കും.