ന്യുയോർക്ക്: ജൂലൈ രണ്ടു മുതൽ അഞ്ചു വരെ സൗത്ത് കരോലിനയിൽ വച്ച് നടത്തപ്പെടുന്ന മലയാളി പെന്തക്കോസ്ത് സമൂഹത്തിന്റെ ഐക്യ കൂട്ടായ്മയായ പി.സി.എൻ.എ.കെ 33 മത് കോൺഫ്രൻസിന്റെ വിജയകരമായ നടത്തിപ്പിനുവേണ്ടി വിവിധ പെന്തക്കോസ്ത്  സഭകളുടെ പ്രതിനിധികളും വിശ്വാസികളും ശുശ്രൂഷകന്മാരും സംബന്ദ്ധിക്കുന്ന ടൊറോന്റോ റീജിയൻ കൺവൻഷനും പ്രമോഷണൽ യോഗവും മെയ് 3  ഞായറാഴ്ച വൈകിട്ട് 6ന് ടൊറോന്റോയിലുള്ള കേരള ക്രിസ്ത്യൻ അസ്സംബ്ലി സഭാഹാളിൽ  നടക്കും. ഇന്ത്യാ പെന്തക്കോസ്ത് ദൈവസഭയുടെ സീനിയർ (121 Norfinch Dr, Toronto)ശുശ്രൂഷകനും റാന്നി സെന്റർ പ്രസിഡന്റുമായ പാസ്റ്റർ കെ.കെ ചെറിയാൻ, പാസ്റ്റർ തോമസ് കോശി വൈദ്യൻ, കൺവീനർ റവ. ബിനു ജോൺ തുടങ്ങിയവർ സമ്മേളനത്തിൽ മുഖ്യപ്രഭാഷണം നടത്തും. ബ്രദർ ബോബി ജോൺ, ഫിബി ജേക്കബ്, സാം ഏബ്രഹാം തുടങ്ങിയവർ ക്രമീകരണങ്ങൾക്ക് നേത്രുത്വം നൽകും. കെ.സി.എ വർഷിപ്പ് ടീം, സയോൺ ഗോസ്പൽ അസ്സംബ്ലി, ഇന്ത്യാ ക്രിസ്ത്യൻ ഫെലോഷിപ്പ്, കേരള പെന്തക്കോസ്തൽ ചർച്ച്, ഇന്റർനാഷണൽ റിവൈവൽ ചർച്ച്, ഹെബ്രോൻ പെന്തക്കോസ്തൽ ചർച്ച്, ഹോപ്പ് ഫോർ യു മിനിസ്ട്രി ചർച്ച് തുടങ്ങിയ സഭകളിൽനിന്നുമുള്ള തിരഞ്ഞെടുക്കപ്പെട്ട ഗായക സംഘങ്ങളുടെ നേത്ര്യുത്വത്തിൽ ആത്മീയ ഗാന ശുശ്രൂഷയും യോഗത്തിൽ ഉണ്ടായിരിക്കുന്നതാണ്.

''ബില്ലിഗ്രഹാമിന്റെ നാട്ടിലൊരു കോൺഫ്രൻസ്' എന്ന നാമകരണം ചെയ്തിരിക്കുന്ന പി.സി.എൻ.എ.കെ 2015 സമ്മേളനത്തിന്റെ ഒരുക്കങ്ങൾ പുരോഗമിക്കുന്നതായി പി.സി.എൻ.എ.കെ സെക്രട്ടറി ബ്രദർ ടോം വർഗീസ് അറിയിച്ചു. സൗത്ത് കരോലിനയിലെ ഗ്രീൻവിൽ സിറ്റിയിലെ പ്രസിദ്ധമായ ഹോട്ടൽ ഹയാട്ട് റീജൻസിയിലാണ് ആത്മീയ സമ്മേളനം നടത്തുന്നത്. സമ്മേളനത്തിന്റെ വിജയത്തിനായി വിവിധ സംസ്ഥാനങ്ങളിൽ പ്രമോഷണൽ മീറ്റിംഗുകളും, പ്രാർത്ഥനാ സമ്മേളനങ്ങളും നടന്നുകൊണ്ടിരിക്കുന്നു. പ്രസിന്ധരായ നിരവധി ദൈവദാസി ദാസന്മാർ പരിശുദ്ധാത്മ നിറവിൽ ഒത്തുചേരുന്ന ആത്മീയ സംഗമത്തിൽ സ്വദേശത്തുനിന്നും, വിദേശത്ത് നിന്നുമുള്ള അനുഗ്രഹിക്കപ്പെട്ട ദൈവവചന പ്രഭാഷകർ മു്യ പ്രാസംഗികരായി എത്തിച്ചേരും. നാഷണൽ വി.ബി.എസ്, മീഡിയ കോൺഫ്രൻസ് എന്നിവ ഈ പ്രാവശ്യത്തെ കോൺഫ്രൻസിന്റെ പ്രത്യേകതയാണ്. വിത്യ്‌സതമായ പ്രോഗ്രാമുകൾ, മികച്ച താമസ-ഭക്ഷണ-യാത്ര സൗകര്യങ്ങൾ തുടങ്ങിയവ മാഹയോഗത്തോട് അനുബന്ധിച്ച് കുറ്റമറ്റ രീതിയിൽ ക്രമീകരിക്കുന്നതിനായി നാഷണൽ ലോക്കൽ കമ്മറ്റികൾ പ്രവർത്തിച്ചുകൊണ്ടിരിക്കുന്നു.

നോർത്ത് അമേരിക്കയിലും കാനഡയിലുമായി ചിതറിപാർക്കുന്ന പെന്തക്കോസ്തുകാരായ ദൈവ ജനത്തിന്റെ കൂട്ടായ്മയായ പി.സി.എൻ.എ.കെ കേരളത്തിനു പുറത്ത് വിദേശരാജ്യങ്ങളിൽ നടത്തപ്പെടുന്ന ഏറ്റവും വലിയ മലയാളി പെന്തക്കോസ്ത് സംഗമമാണ്. സമ്മേളനം അനുഗ്രഹകരമായിത്തീരാനും വിശ്വാസികൾ പ്രാർത്ഥിക്കുവാനും സമ്മേളനത്തിൽ പങ്കെടുക്കുവാനും സംഘാടകർ അഭ്യർത്ഥിക്കുന്നു. രജിസ്‌ട്രേഷനും കൂടുതൽ വിവരങ്ങൾക്കും: WWW.PCNAKONLINE.ORG