- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പീസ് കോൺഫറൻസ് നാളെ സാൽമിയയിൽ; സ്വാമി അഗ്നിവേഷ് മുഖ്യാതിഥി
കുവൈത്ത്: മതങ്ങളും ലോക സമാധാനവും എന്ന പ്രമേയത്തിൽ ഇന്ത്യൻ ഇസ്‌ലാഹി സെന്റർ സംഘടിപ്പിക്കുന്ന പീസ് കോൺഫറൻസ് നാളെ വൈകുന്നേരം 6.30 ന് സാൽമിയയിലെ ഇന്ത്യൻ മോഡൽ സ്‌കൂളിൽ നടക്കും. സമ്മേളനത്തിൽ പ്രമുഖ ചിന്തകനും മുൻ എംപിയും ഹൈന്ദവ ദർശനങ്ങളിൽ ആഴങ്ങളിലൂടെ സഞ്ചരിച്ച, ഇന്റെഫെയ്ത് ഡയലോഗ് സാരഥി സ്വാമി അഗ്നിവേഷ് (ഹരിയാന), ഇന്ത്യൻ അംബാസഡർ എച്ച്.ഇ സു
കുവൈത്ത്: മതങ്ങളും ലോക സമാധാനവും എന്ന പ്രമേയത്തിൽ ഇന്ത്യൻ ഇസ്‌ലാഹി സെന്റർ സംഘടിപ്പിക്കുന്ന പീസ് കോൺഫറൻസ് നാളെ വൈകുന്നേരം 6.30 ന് സാൽമിയയിലെ ഇന്ത്യൻ മോഡൽ സ്‌കൂളിൽ നടക്കും. സമ്മേളനത്തിൽ പ്രമുഖ ചിന്തകനും മുൻ എംപിയും ഹൈന്ദവ ദർശനങ്ങളിൽ ആഴങ്ങളിലൂടെ സഞ്ചരിച്ച, ഇന്റെഫെയ്ത് ഡയലോഗ് സാരഥി സ്വാമി അഗ്നിവേഷ് (ഹരിയാന), ഇന്ത്യൻ അംബാസഡർ എച്ച്.ഇ സുനിൽ ജൈൻ എന്നിവർ മഖ്യാതിഥികളായിരിക്കും.
ഇസ്‌ലാമിന്റെ സമാധാന സന്ദേശവുമായി ഇന്ത്യയിലും വിദേശങ്ങളിലും വിവിധ മത സമൂഹങ്ങളുമായി ആശയ വിനിമയം നിർവ്വഹിച്ചുകൊണ്ടിരിക്കുന്ന ഓൾ ഇന്ത്യ ഇസ്‌ലാഹി മൂവ്‌മെന്റ് ജനറൽ സെക്രട്ടറി ഡോ. ഹുസൈൻ മടവൂർ, കുവൈത്ത് സിറിയാനിക് ചർച്ചിലെ ആധരണീയനായ ഫാദർ എബി പോൾ, വിവിധ മതവേദഗ്രന്ഥങ്ങളിലെ പഠനത്തിലൂടെ മതങ്ങൾക്കിടയിലെ ദാർശനിക ഏകതാഭാവത്തെ തിരിച്ചറിഞ്ഞ പ്രമുഖ പ്രഭാഷകൻ ബഷീർപട്ടേൽത്താഴം കൂടാതെ മറ്റു പ്രമുഖ കുവൈത്തിലെ അറബികളും സംഘടന പ്രിതിനിധികളും സമ്മേളനത്തെ അഭിസംബോധന ചെയ്യും.
കുവൈത്തിന്റെ എല്ലാ ഏരിയകളിൽ നിന്ന് സമ്മേളന നഗരിയിലേക്ക് വാഹന സൗകര്യം ഏർപ്പാട് ചെയ്തിട്ടുണ്ട്. വിശദ വിവരങ്ങൾക്ക് 97228093, 55690937, 65507714, 99216681 എന്നീ നമ്പറുകളിൽ വിളിക്കുക. സമ്മേളനത്തിന്റെ എല്ലാ ഒരുക്കങ്ങളും പൂർത്തിയായതായി പ്രോഗ്രാം കമ്മിറ്റി യോഗം അറിയിച്ചു. യോഗത്തിൽ ചെയർമാൻ എഞ്ചി. അൻവർ സാദത്ത് അധ്യക്ഷത വഹിച്ചു. ജനറൽ കൺവീനർ മനാഫ് മാത്തോട്ടം, ജനറൽ സെക്രട്ടറി അബ്ദുൽ അസീസ് സലഫി, മുഹമ്മദ് ബേബി, നജീബ് സ്വലാഹി, പി.വി അബ്ദുൽ വഹാബ്, ഫിറോസ് ചുങ്കത്തറ, സയ്യിദ് അബ്ദുറഹിമാൻ എന്നിവർ സംസാരിച്ചു.