- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പീസ് റേഡിയോ: മക്ക ഹറം ഇമാം ലോഞ്ചിംങ് നിർവ്വഹിച്ചു
മലപ്പുറം: സമൂഹത്തിന്റെ ധാർമ്മിക ബോധവും പൗരബോധവും വളർത്തിയെടുക്കുന്നതിന് ഊന്നൽ നൽകി വിസ്ഡം ഗ്ലോബൽ ഇസ്ലാമിക് മിഷന്റെ ആഭിമുഖ്യത്തിൽ ആരംഭിക്കുന്ന ഇന്റർനെറ്റ് റേഡിയോ സംരംഭമായ പീസ് റേഡിയോയുടെ ലോഞ്ചിങ്് മക്കഹറം ഇമാം ഡോ. ശൈഖ് സ്വാലിഹ്ബിൻ മുഹമ്മദ് ബിൻ ഇബ്റാഹീം ആലുത്വാലിബ് നിർവഹിച്ചു. യുവാക്കളെ പാശ്ചാത്യ സൃഷ്ടിയായ ഐ.എസ് പോലുള്ള ഒരു കൊലയാളി സംഘങ്ങളിലേക്ക് ആകർഷിക്കാൻ സോഷ്യൽ മീഡിയയുടെ ദുരുപയോഗം കാരണമായിട്ടുണ്ടെന്ന് ഉദ്ഘാടന സമ്മേളനം അംഗീകരിച്ച പ്രമേയം വ്യക്തമാക്കി. സോഷ്യൽ മീഡിയ ഉപയോഗപ്പെടുത്തി ശരിയായ സാമൂഹിക നവോഥാനം നേടിയെടുക്കാൻ വിസ്ഡം ഗ്ലോബൽ ഇസ്ലാമിക് മിഷൻ ആരംഭിച്ച പീസ് റേഡിയോക്ക് സാധിക്കട്ടെ എന്ന് അദ്ദേഹം പറഞ്ഞു. 24 മണിക്കൂറും സംപ്രേഷണം ചെയ്യുന്ന റേഡിയോയിൽ 75-ലധികം അവതാരകർ നയിക്കുന്ന 52-ഇന പ്രോഗ്രാമുകളാണ് സംപ്രേഷണം ചെയ്യുക. കുട്ടികൾ മുതൽ മുതിർന്ന ആളുകൾക്ക് വരെ വിജ്ഞാനം ലഭിക്കുന്ന വിവിധ പരിപാടികൾ ക്രമീകരിച്ചിട്ടുണ്ട്. ഇതിനായി ഏറ്റവും ആധുനികമായ ഒരു വോയിസ് സ്റ്റുഡിയോ ഒരുക്കിയിട്ടുണ്ട്. നിലവിൽ മലയാളം
മലപ്പുറം: സമൂഹത്തിന്റെ ധാർമ്മിക ബോധവും പൗരബോധവും വളർത്തിയെടുക്കുന്നതിന് ഊന്നൽ നൽകി വിസ്ഡം ഗ്ലോബൽ ഇസ്ലാമിക് മിഷന്റെ ആഭിമുഖ്യത്തിൽ ആരംഭിക്കുന്ന ഇന്റർനെറ്റ് റേഡിയോ സംരംഭമായ പീസ് റേഡിയോയുടെ ലോഞ്ചിങ്് മക്കഹറം ഇമാം ഡോ. ശൈഖ് സ്വാലിഹ്ബിൻ മുഹമ്മദ് ബിൻ ഇബ്റാഹീം ആലുത്വാലിബ് നിർവഹിച്ചു. യുവാക്കളെ പാശ്ചാത്യ സൃഷ്ടിയായ ഐ.എസ് പോലുള്ള ഒരു കൊലയാളി സംഘങ്ങളിലേക്ക് ആകർഷിക്കാൻ സോഷ്യൽ മീഡിയയുടെ ദുരുപയോഗം കാരണമായിട്ടുണ്ടെന്ന് ഉദ്ഘാടന സമ്മേളനം അംഗീകരിച്ച പ്രമേയം വ്യക്തമാക്കി. സോഷ്യൽ മീഡിയ ഉപയോഗപ്പെടുത്തി ശരിയായ സാമൂഹിക നവോഥാനം നേടിയെടുക്കാൻ വിസ്ഡം ഗ്ലോബൽ ഇസ്ലാമിക് മിഷൻ ആരംഭിച്ച പീസ് റേഡിയോക്ക് സാധിക്കട്ടെ എന്ന് അദ്ദേഹം പറഞ്ഞു.
24 മണിക്കൂറും സംപ്രേഷണം ചെയ്യുന്ന റേഡിയോയിൽ 75-ലധികം അവതാരകർ നയിക്കുന്ന 52-ഇന പ്രോഗ്രാമുകളാണ് സംപ്രേഷണം ചെയ്യുക. കുട്ടികൾ മുതൽ മുതിർന്ന ആളുകൾക്ക് വരെ വിജ്ഞാനം ലഭിക്കുന്ന വിവിധ പരിപാടികൾ ക്രമീകരിച്ചിട്ടുണ്ട്. ഇതിനായി ഏറ്റവും ആധുനികമായ ഒരു വോയിസ് സ്റ്റുഡിയോ ഒരുക്കിയിട്ടുണ്ട്. നിലവിൽ മലയാളം റേഡിയോയാണ് ആരംഭിക്കുന്നത്. ഭാവിയിൽ വിവിധ ഭാഷകളിലും പീസ് റേഡിയോ ആരംഭിക്കാനാണ് പദ്ധതിയിട്ടിരിക്കുന്നത്. ശാസ്ത്ര സാങ്കേതിക രംഗത്തെ വളർച്ച, വ്യക്തിയുടെയും സമൂഹത്തിന്റെയും നന്മക്ക് ഉപയോഗിക്കുകയും സമൂഹ മാദ്ധ്യമങ്ങളിൽ നൈതികതയിൽ ഊന്നൽ നൽകി കൊണ്ട് ഒരു പുതിയ സംസ്‌കാരം വളർത്തിയെടുക്കുകയും ചെയ്യുക എന്നതാണ് പീസ് റേഡിയോ ലക്ഷ്യമാക്കുന്നത്. വ്യക്തി, കുടുംബം, സാമൂഹിക ജീവിതം, വിദ്യാഭ്യാസം, തൊഴിൽ, ആരോഗ്യം, പൊതുകാര്യങ്ങൾ, നിയമം, തുടങ്ങിയ ഇനങ്ങളിൽപ്പെടുന്ന വിവിധ പ്രോഗ്രാമുകൾക്ക് പീസ് റേഡിയോ പ്രാമുഖ്യം നൽകും.
പ്രവാസി സമൂഹം അഭിമുഖീകരിക്കുന്ന വിദ്യാഭ്യാസ സാമ്പത്തിക കുടുംബ പ്രശ്നങ്ങൾ അവലോകനം ചെയ്യുന്ന പരിപാടികളും പീസ് റേഡിയോ വഴി കേൾക്കാം.
സമൂഹത്തിൽ പാർശ്വവത്ക്കരിക്കപ്പെട്ട വിഭാഗങ്ങളുടെ ഉന്നമനവും ഭിന്നശേഷി വിഭാഗത്തിൽപ്പെട്ട ആളുകളുടെ പുനരധിവാസത്തിനും സഹായകമാകുന്ന പ്രോഗ്രാമുകളും പീസ് റേഡിയോ വഴി സംപ്രേഷണം ചെയ്യും.
പ്രമുഖ പണ്ഡിതൻ കരുവള്ളി മുഹമ്മദ് മൗലവി സമ്മേളനം ഉദ്ഘാടനം ചെയ്തു. വിസ്ഡം ഗ്ലോബൽ ഇസ്ലാമിക് മിഷൻ വൈസ് ചെയർമാൻ കുഞ്ഞുമുഹമ്മദ് മദനി പറപ്പൂർ അധ്യക്ഷത വഹിച്ചു. അഹമ്മദ് റൂമി (സൗദി എംബസി ഡൽഹി), മക്ക ഉമ്മുൽ ഖുറാ യൂണിവേഴ്സിറ്റി പ്രൊഫ. ഹസനുബ്നു അബ്ദുല്ല അൽബുഖാരി, യു.എ.ഇ ഇസ്ലാഹി സെന്റർ നാഷണൽ കമ്മിറ്റി പ്രസിഡന്റ് ഹുസൈൻ സലഫി, മുസ്ലിം ലീഗ് ജന: സെക്രട്ടറി കെ.പി.എ മജീദ്, കെപിസിസി ജന: സെക്രട്ടറി വി. ബാബുരാജ്, ജാമിഅ: അൽഹിന്ദ് ഡയറക്ടർ ഫൈസൽ പുതുപ്പറമ്പ്, ഐ.എസ്.എം സംസ്ഥാന പ്രസിഡന്റ് ഹംസ മദീനി, പീസ് റേഡിയോ പ്രോഗ്രാം കോർഡിനേറ്റർ താജുദ്ദീൻ സ്വലാഹി, എം.എസ്.എം സംസ്ഥാന പ്രസിഡന്റ് ഇർഫാൻ സ്വലാഹി പങ്കെടുത്തു.