പാൽഘാർ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ മഹാരാഷ്ട്രയിലെ പാൽഘാർ ജില്ലയിൽ മുൻ ഗ്രാമമുഖ്യൻ അറസ്റ്റിൽ. മനോർ ഗ്രാമത്തിലെ മുൻ ഗ്രാമമുഖ്യനായിരുന്നു അറസ്റ്റിലായ 62കാരൻ.

തിങ്കളാഴ്ചയാണ് സംഭവം. ഇയാളുടെ വീട്ടിൽ പഴം ശേഖരിക്കാൻ എത്തിയ എട്ടു വയസുള്ള കുട്ടി. ചോക്ലേറ്റ് നൽകാമെന്ന് പറഞ്ഞ് വീടിനുള്ളിലേക്ക് കൂട്ടിക്കൊണ്ടു പോയാണ് കുട്ടിയെ പീഡിപ്പിച്ചത്.

കുട്ടിയുടെ കരച്ചിൽ കേട്ട് ഓടിയെത്തിയ സമീപവാസികൾ ഇയാളെ പിടികൂടുകയായിരുന്നു. തുടർന്ന് നാട്ടുകാർ ഇയാളെ പൊലീസിന് കൈമാറി. പോക്സോ വകുപ്പ് പ്രകാരമാണ് ഇയാൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.