- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഫെയ്‌സ് ബുക്ക് പ്രണയത്തിലുടെ ഭർതൃമതിയെ പീഡിപ്പിച്ചത് വിവാഹ വാഗ്ദാനം നൽകി; മറ്റൊരു വിവാഹത്തിനൊരുങ്ങി യുവാവിനെതിരെ പരാതിയുമായി യുവതി; ഷക്കീലിനെതിരെ കേസെടുത്ത് കണ്ണൂർ പൊലീസ്

X
കണ്ണൂർ: ഫെയ്‌സ് ബുക്കിലൂടെ പരിചയപ്പെട്ട ഭർതൃമതിയായ യുവതിയെ ലൈംഗിക ചുഷണത്തിനിരയാക്കിയ യുവാവിനെതിരെ പൊലിസ് കേസെടുത്തു. തളിപ്പറമ്പ് പൊലിസ് സ്റ്റേഷൻ പരിധിയിലെ 33 വയസുകാരിയാണ് പരാതിക്കാരി.
കണ്ണുർ കോർപറേഷൻ പരിധിയിൽ താമസിക്കുന്ന ഷക്കീലിനെതിരെയാണ് യുവതി പരാതി നൽകിയത്. യുവതിയുടെ പരാതിയിൽ തളിപ്പാമ്പ് പൊലിസ് കേസെടുത്തിട്ടുണ്ട്. നേരത്തെ വിവാഹിതയായ യുവതിക്ക് രണ്ട് മക്കളുണ്ട്. വിവാഹ വാഗ്ദ്ധാനം നൽകി 2015 മുതലാണ് ഷക്കീർ യുവതിയുമായി പരിചയത്തിലാവുന്നത്.
ഇതിനിടെ രണ്ടു തവണ പയ്യാമ്പലം ബീച്ചിലെ റിസോർട്ടിൽ യുവതിയെ പീഡിപ്പിച്ചുവെന്നാണ് പരാതി. ഷക്കീൽ യുവതിയെ ഉപേക്ഷിച്ച് മറ്റൊരു വിവാഹത്തിനായി ഒരുങ്ങുന്നതിനിടെയാണ് യുവതി ബലാത്സംഗ പരാതിയുമായി പൊലിസ് സ്റ്റേഷനിലെത്തുന്നത്. പ്രതിയെ കണ്ടെത്താൻ തെരച്ചിൽ നടത്തിവരികയാണെന്ന് പൊലിസ് അറിയിച്ചു
Next Story


