ലുധിയാന: നാലു വയസ്സുകാരിയെ ഒറ്റയ്ക്കിരുത്തി അമ്മ പലചരക്കു കടയിൽ സാധനം വാങ്ങാൻ പോയി. തിരിച്ചെത്തിയപ്പോൾ അറിഞ്ഞത് നാലു വയസ്സുകാരിയെ കൂട്ട ബലാത്സംഗത്തിന് ഇരയായെന്ന ഞെട്ടിക്കുന്ന വിവരം. കടയിൽ നിന്ന് തിരിച്ചെത്തിയ അമ്മ കരഞ്ഞു കൊണ്ട് രക്തത്തിൽ ഇരിക്കുന്ന കുട്ടിയെ ആണ് കണ്ടത്. കൊച്ചു കുട്ടിയിൽ നിന്നാണ് പീഡകരെ കുറിച്ചുള്ള വിവരങ്ങൾ കിട്ടിയത്. പൊലീസ് ഇവരെ അറസ്റ്റ് ചെയ്ത് ജുവനൈൽ കോടതിയിൽ ഹാജരാക്കി. ഇവരെ റിമാൻഡ് ചെയ്യുകയും ചെയ്തു.

പതിമൂന്ന് വയസ്സുകാരനും പന്ത്രണ്ട് വയസ്സുകാരനും ചേർന്നാണ് ബലാത്സംഗം ചെയ്തത്. ഒരാൾ ഏഴാം ക്ലാസുകാരനും മറ്റെയാൾ അഞ്ചാം ക്ലാസിലും. അമ്മ കടയിൽ പോയപ്പോൾ കുട്ടിയെ കളിക്കാനായി വിളിക്കുകയായിരുന്നു ഇരുവരും. അതിന് ശേഷമാണ് സുഹൃത്തുക്കൾ ചേർന്ന് പീഡിപ്പിച്ചത്. പെൺകുട്ടിയുടെ അയൽവാസിയാണ് പന്ത്രണ്ട് വയസ്സുകാരൻ. മറ്റേ കുട്ടി ഇവിടെ കളിക്കാനായി എത്തിയതാണ്. പരാതിയെ തുടർന്ന് കുട്ടിയെ പൊലീസ് മെഡിക്കൽ പരിശോധനയ്ക്ക് വിധേയമാക്കിയിരുന്നു.

ഇതിൽ കുട്ടി റേപ്പിന് വിധേയയായി എന്ന് വ്യക്തമായിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് കുട്ടികളെ പൊലീസ് അറസ്റ്റ് ചെയ്തത്. പോക്‌സോ കേസും ഇവർക്കെതിരെ ചുമത്തിയിട്ടുണ്ട്.