- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ചുവന്ന കാറിലെത്തിയ മധ്യവയസ്‌കൻ പീഡിപ്പിച്ചെന്ന് 14കാരി പറഞ്ഞത് പച്ചക്കള്ളം; ഗർഭസ്ഥ ശിശുവിന്റെ മൃതദേഹത്തിലെ ഡിഎൻഎ പരിശോധനയിൽ തെളിഞ്ഞത് രണ്ടാനച്ഛന്റെ ക്രൂരത; കുറ്റസമ്മതം നടത്തി പ്രതിയും; കേരളം ഞെട്ടിയ പീഡന കേസിന് തുമ്പുണ്ടാക്കി പൊലീസ്
കോട്ടയം: വയറുവേദനയുമായി ആശുപത്രിയിലെത്തിയ 14 കാരിയെ നാലര മാസം ഗർഭിണിയാക്കിയത് ചുവന്ന കാറിലെത്തിയ മധ്യവയസ്‌കൻ അല്ല. നാലുമാസം ഗർഭിണിയായ പെൺകുട്ടിയെ പീഡിപ്പിച്ചിരുന്നത് രണ്ടാനച്ഛൻ തന്നെയാണെന്ന് തെളിഞ്ഞു. ഇയാളെ പൊലീസ് അറസ്റ്റു ചെയ്തു.
വയറുവേദനയെ തുടർന്ന് താലൂക്ക് ആശുപത്രിയിലെത്തിച്ചപ്പോഴാണ് പെൺകുട്ടി ഗർഭിണിയാണെന്ന് സ്ഥിരീകരിച്ചത്. തുടർന്ന് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ തുടർചികിത്സ നൽകിയപ്പോൾ ഗർഭസ്ഥശിശു മരിച്ചിരുന്നു. ഗർഭസ്ഥ ശിശുവിന്റെ ഡിഎൻഎ സാമ്പിൾ എടുത്ത് നടത്തിയ പരിശോധനയിലാണ് രണ്ടാനച്ഛൻ കുടുങ്ങിയത്.
ഡി എൻ എ പരിശോധനാഫലം കൂടി വെച്ച് പൊലീസ് നടത്തിയ ചോദ്യം ചെയ്യലിൽ രണ്ടാനച്ഛൻ കുറ്റം സമ്മതിച്ചു. ഏറെക്കാലമായി പെൺകുട്ടിയുമായി ബന്ധമുണ്ടായിരുന്നുവെന്ന് പൊലീസിന്റെ ചോദ്യം ചെയ്യലിൽ പ്രതി തുറന്നു സമ്മതിച്ചു. സംഭവം നടന്ന ദിവസം തന്നെ പെൺകുട്ടി നൽകിയ മൊഴിയിൽ പൊലീസിന് വിശ്വാസമുണ്ടായിരുന്നില്ല.
വഴിയോര കച്ചവടം നടത്തിയപ്പോൾ കാറിലെത്തിയ ആൾ സാധനം വാങ്ങാം എന്ന് പറഞ്ഞു വണ്ടിയിൽ കൊണ്ടുപോയി പീഡിപ്പിച്ചുവെന്നാണ് പെൺകുട്ടി നൽകിയിരുന്ന മൊഴി. മയക്കുമരുന്ന് നൽകിയതിനാൽ പ്രതിയെ തിരിച്ചറിയാൻ ആകില്ല എന്നും പെൺകുട്ടി മൊഴി നൽകിയിരുന്നു. സംഭവം പുറത്തുവന്നതോടെ അടുത്ത ദിവസം തന്നെ രണ്ടാനച്ഛൻ മുങ്ങി.
അതുകൊണ്ട് തന്നെ തുടക്കം മുതൽ ഇയാളെ കേന്ദ്രീകരിച്ചായിരുന്നു പൊലീസ് അന്വേഷണം. സംഭവത്തിൽ മറ്റൊന്നും അറിയില്ല എന്നായിരുന്നു പെൺകുട്ടിയുടെ മാതാവ് പൊലീസിന് നൽകിയ മൊഴി. പെൺകുട്ടി പറഞ്ഞത് മാത്രമാണ് തനിക്കും അറിയാവുന്നത് എന്നായിരുന്നു മാതാവിന്റെ മൊഴി.
ചൈൽഡ് ലൈൻ പ്രവർത്തകർ കഴിഞ്ഞ കുറച്ചു ദിവസമായി പെൺകുട്ടിക്ക് കൗൺസിലിങ് നൽകിയിരുന്നു. ഇതും നിർണായകമായി മാറി. രണ്ടാനച്ഛനെ ഭയന്നാകാം പെൺകുട്ടി കള്ളക്കഥ പറഞ്ഞത് എന്നാണ് പൊലീസ് വിലയിരുത്തുന്നത്. കാഞ്ഞിരപ്പള്ളി ഡിവൈ എസ് പി കെ എൽ സജിമോൻ ആണ് അന്വേഷണത്തിന് നേതൃത്വം നൽകിയത്.
പോക്‌സോ കേസ് ആയതിനാൽ കൂടുതൽ വിശദാംശങ്ങൾ പുറത്തുവിടാനാകില്ല എന്ന് പൊലീസ് അറിയിച്ചു. മാതാവിന് സംഭവത്തെക്കുറിച്ച് വിവരം ഉണ്ടായിരുന്നോ എന്നും പൊലീസ് പരിശോധിക്കുന്നുണ്ട്. പ്രസവത്തിൽ മരിച്ച കുഞ്ഞിന്റെ മൃതദേഹം കോട്ടയം നഗരസഭയ്ക്ക് കീഴിലെ മുട്ടമ്പലം ശ്മശാനത്തിൽ സംസ്‌കരിച്ചിരുന്നു.
വയറുവേദനയുമായി ആശുപത്രിയിലെത്തിയ 14കാരി നാലര മാസം ഗർഭിണിയായിരുന്നു. പ്രസവിക്കുകയും ചെയ്തു. ഗർഭസ്ഥ ശിശു മരിച്ചു. 14 വയസ്സുകാരിയായ പെൺകുട്ടിയെ അജ്ഞാതനായ ഒരാൾ പീഡിപ്പിച്ചു എന്നായിരുന്നു പൊലീസിന് ലഭിച്ച ആദ്യ മൊഴി. വയറുവേദനയെ തുടർന്ന് ആശുപത്രിയിലെത്തിച്ചപ്പോഴാണ് പെൺകുട്ടി ഗർഭിണിയാണെന്ന വിവരം വീട്ടുകാർ അറിഞ്ഞതെന്നും ആശുപത്രിയെ അറിയിച്ചിരുന്നു.
വയറുവേദന ഉണ്ടായതിനെതുടർന്ന് 14 വയസ്സുകാരിയെ താലൂക്ക് ആശുപത്രിയിലാണ് ആദ്യം എത്തിച്ചത്. ഇവിടെ വച്ചാണ് പെൺകുട്ടി ഗർഭിണിയാണെന്ന വിവരം സ്ഥിരീകരിച്ചത്. രക്തസ്രാവം കണ്ടതിനെത്തുടർന്ന് പെൺകുട്ടിയെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. ഇവിടെയായിരുന്നു പ്രസവം. ആശുപത്രിയിൽ നിന്നും ലഭിച്ച വിവരം അനുസരിച്ച് ആണ് കേസ് രജിസ്റ്റർ ചെയ്തത്. പീഡനത്തെക്കുറിച്ച് പെൺകുട്ടി നല്കിയിരിക്കുന്ന മൊഴി ആദ്യ ഇങ്ങനെയാണ്
'സ്‌കൂൾ വിട്ട ശേഷമുള്ള ഒഴിവുസമയങ്ങളിൽ മാതാപിതാക്കൾ നടത്തുന്ന വഴിയോര കച്ചവടത്തിൽ സഹായിയായി പോകാറുണ്ട്. കച്ചവടം നടത്തുന്നതിനിടെ ഒരാൾ സാധനം വാങ്ങാമെന്ന് കബളിപ്പിച്ച് കാറിൽ കയറ്റി കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു'. പീഡനത്തിനു മുൻപ് മയക്കുമരുന്ന് നൽകിയിരുന്നതായി പെൺകുട്ടി മൊഴിയിൽ പറഞ്ഞിരുന്നു. മധ്യവയസ്‌കനാണ് പീഡിപ്പിച്ചത് എന്ന് മൊഴി പൊലീസ് വിശ്വസിക്കാത്തതാണ് നിർണ്ണായകമായത്.
മറുനാടന് മലയാളി ബ്യൂറോ