- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പറണ്ടോട് നിന്ന് കെ എസ് യുവിലൂടെ യൂത്ത് കോൺഗ്രസിൽ ശ്രദ്ധിക്കപ്പെട്ടത് കഠിനാധ്വാനത്തിലൂടെ; ചാണക്യതന്ത്രങ്ങളുടെ കരുത്ത് ഉമ്മൻ ചാണ്ടി തിരിച്ചറിഞ്ഞപ്പോൾ അരുവിക്കര ഉപതെരഞ്ഞെടുപ്പിലെ പ്രധാന തേരാളിയായി; ചെറുപ്പക്കാരെ സംഘടിപ്പിച്ചും ചാരിറ്റി പ്രവർത്തനങ്ങളിലൂടേയും ആരേയും മയക്കി വീഴ്ത്തിയും ഇന്ദ്രപ്രസ്ഥത്തിലും ബന്ധങ്ങളുണ്ടാക്കി; നോട്ട് നിരോധനം റിയൽ എസ്റ്റേറ്റിനെ തകർത്തെപ്പോൾ വീണ്ടും രാഷ്ട്രീയക്കാരനായി; ഡൽഹി പീഡനത്തിൽ കുരുങ്ങിയ പീരുമുഹമ്മദിന്റെ കഥ
തിരുവനന്തപുരം. അരുവിക്കര ഉപതെരെഞ്ഞടുപ്പ് അന്നത്തെ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ പ്രസ്റ്റീജ് ഇഷ്യു ആയപ്പോൾ മണ്ഡലത്തിൽ ചാണക്യ തന്ത്രങ്ങൾ മെനയാൻ സാക്ഷാൽ കുഞ്ഞുഞ്ഞു തന്നെ കണ്ടെത്തിയ ചെറുപ്പക്കാരിൽ ഒരാളായിരുന്നു പീരുമുഹമ്മദ്. കെ എസ് യുവിലൂടെ വിദ്യാർത്ഥി രാഷ്ട്രീയത്തിൽ പ്രവേശിച്ച് ആര്യാനാട്ടയും നെടുമങ്ങാട്ടെയും സ്‌ക്കൂളുകളിലും കോളേജുകളിലും വിദ്യാർത്ഥി സംഘടനാ പ്രവർത്തനത്തിന് ചുക്കാൻ പിടിച്ചതോടെയാണ് ജില്ലയിൽ പീരുമുഹമ്മദ് ശ്രദ്ധിക്കപ്പെടുന്നത്. പിന്നീട് യൂത്ത് കോൺഗ്രസിൽ എത്തിയ പീരു കുറഞ്ഞ കാലയളവിൽ സംഘടനയുടെ അരുവിക്കര മണ്ഡലം ഭാരവാഹിയായി. തിരുവനന്തപുരത്തെ മലയോര മേഖലയായ പറണ്ടോട്ട് നിന്ന് കോൺഗ്രസ് രാഷ്ട്രീയത്തിൽ സ്വാധീനമുണ്ടാക്കിയ പീരുവിന്റെ ഏറ്റവും വലിയ ശക്തി ഉമ്മൻ ചാണ്ടിയുമായുള്ള അടുപ്പം തന്നെയാണ്. ഡൽഹിയിൽ സ്ഥിര താമസകാരിയായ വീട്ടമ്മ സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റക്ക് മാത്രമല്ല വനിത കമ്മീഷനും.പരാതി നൽകിയതോടെയാണ് പീരു കോൺഗ്രസിന്റെ കണ്ണിലെ കരടാകുന്നത്. തന്നെ ഡൽഹിയിലെ വസതിയിൽ വെച്ച് അപമാനിക്കാൻ
തിരുവനന്തപുരം. അരുവിക്കര ഉപതെരെഞ്ഞടുപ്പ് അന്നത്തെ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ പ്രസ്റ്റീജ് ഇഷ്യു ആയപ്പോൾ മണ്ഡലത്തിൽ ചാണക്യ തന്ത്രങ്ങൾ മെനയാൻ സാക്ഷാൽ കുഞ്ഞുഞ്ഞു തന്നെ കണ്ടെത്തിയ ചെറുപ്പക്കാരിൽ ഒരാളായിരുന്നു പീരുമുഹമ്മദ്. കെ എസ് യുവിലൂടെ വിദ്യാർത്ഥി രാഷ്ട്രീയത്തിൽ പ്രവേശിച്ച് ആര്യാനാട്ടയും നെടുമങ്ങാട്ടെയും സ്‌ക്കൂളുകളിലും കോളേജുകളിലും വിദ്യാർത്ഥി സംഘടനാ പ്രവർത്തനത്തിന് ചുക്കാൻ പിടിച്ചതോടെയാണ് ജില്ലയിൽ പീരുമുഹമ്മദ് ശ്രദ്ധിക്കപ്പെടുന്നത്. പിന്നീട് യൂത്ത് കോൺഗ്രസിൽ എത്തിയ പീരു കുറഞ്ഞ കാലയളവിൽ സംഘടനയുടെ അരുവിക്കര മണ്ഡലം ഭാരവാഹിയായി. തിരുവനന്തപുരത്തെ മലയോര മേഖലയായ പറണ്ടോട്ട് നിന്ന് കോൺഗ്രസ് രാഷ്ട്രീയത്തിൽ സ്വാധീനമുണ്ടാക്കിയ പീരുവിന്റെ ഏറ്റവും വലിയ ശക്തി ഉമ്മൻ ചാണ്ടിയുമായുള്ള അടുപ്പം തന്നെയാണ്.
ഡൽഹിയിൽ സ്ഥിര താമസകാരിയായ വീട്ടമ്മ സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റക്ക് മാത്രമല്ല വനിത കമ്മീഷനും.പരാതി നൽകിയതോടെയാണ് പീരു കോൺഗ്രസിന്റെ കണ്ണിലെ കരടാകുന്നത്. തന്നെ ഡൽഹിയിലെ വസതിയിൽ വെച്ച് അപമാനിക്കാൻ ശ്രമിക്കുകയും അശ്ലീലം സംസാരിക്കുകയും ചെയ്തുവെന്നാണ് പരാതിയുടെ ഉള്ളടക്കം. കേരളത്തിൽ നിന്നും ഡൽഹിയിൽ വിവിധ ആവിശ്യങ്ങൾക്ക് എത്തുന്ന കോൺഗ്രസ് നേതാക്കൾക്ക് താമസവും യാത്ര സൗകര്യവും ഏർപ്പാടാക്കുന്ന വീട്ടമ്മ കഴിഞ്ഞ 29 വർഷമായി ഇവിടെ സ്ഥിര താമസക്കാരിയാണ് കേരളത്തതിലെ പല പ്രമുഖ നേതാക്കളും ഡൽഹിയിൽ എത്തുമ്പോൾ താമസിക്കുന്നതും ഇവരുടെ വസതിയിലാണ്. എന്നിട്ടും പീരുവിനെതിരായ പരാതി മുങ്ങി. ഉന്നത ബന്ധങ്ങളായിരുന്നു ഇതിന് കാരണം.
ചെറുപ്പക്കാരെ സംഘടിപ്പിക്കാനുള്ള ശേഷിയും സമാന്തരമായി നടത്തി വന്ന ചാരിറ്റി പ്രവർത്തനങ്ങളും ആരെയും സംസാരത്തിലൂടെ വീഴത്താനുള്ള കഴിവും കുറഞ്ഞ സമയത്തിനുള്ളിൽ പ്രമുഖ നേതാക്കളുടെ ഇഷ്ടക്കാരനാകാൻ പീരുവിന് സഹായകരമായി. എ ഗ്രൂപ്പിന് വേണ്ടി പാർട്ടിക്കുള്ളിലും യൂത്ത് കോൺഗ്രസിലും ചരടുവലി നടത്തുകയും ആവശ്യമെങ്കിൽ കൈയൂക്ക് പ്രകടിപ്പിക്കുകയും ചെയ്തു വന്ന പീരുമുഹമ്മദിനെ ഉമ്മൻ ചാണ്ടിക്ക് അടുത്ത എത്തിക്കുന്നത്്് യുവജനക്ഷേമ ബോർഡ് മുൻ ചെയർമാൻ പി എസ് പ്രശാന്താണ്. ജില്ലയിലെ ഒരു പ്രമുഖ നേതാവിന്റെ ശുപാർശ കൂടി ഉള്ളതിനാൽ ഉമ്മൻ ചാണ്ടി ആര്യാനാട്ട്്് എന്തു കാര്യത്തിലും ഏതു സമയവും വിളിക്കുന്നവരിൽ ഒരാളായി പീരുമാറി. ഇത് പീരുവും നന്നായി ഉപയോഗപ്പെടുത്തിയിരുന്നു.
സ്ഥലമാറ്റങ്ങൾ, താൽക്കാലിക നിയമനങ്ങൾ എന്നിങ്ങനെ പല വിഷയങ്ങളിലും പീരു ഇടപെട്ടു തുടങ്ങി. ആര്യനാട്ട എ-ഐ ഗ്രൂപ്പ് നേതാക്കൾ വിചാരിച്ചാൽ നടക്കാത്ത കാര്യം പീരുമുഹമ്മദ് പോയാൽ നടക്കുമെന്ന ഘട്ടമായി. ഇതിനിടെയാണ് അരുവിക്കര ഉപതെരെഞ്ഞെടുപ്പ വരുന്നത്. തന്റെ അഭിമാന തെരെഞ്ഞടുപ്പ് ആയാതിനാൽ ഉമ്മൻ ചാണ്ടി അരയും തലയും മുറുക്കി അരുവിക്കരിയിൽ ഇറങ്ങി മണ്ഡലത്തിലെ പൾസും നീക്കങ്ങളും പാർട്ടിക്കുള്ളിലെ അന്തർ നാടകങ്ങളും അപ്പപ്പോൾ പീരു ഉമ്മൻ ചാണ്ടിയെ അറിയിച്ചു. പിന്നീട് തെരെഞ്ഞടുപ്പ് പര്യടനങ്ങളിലും റോഡ് ഷോയിലും പ്രാദേശിക എതിർപ്പുകൾ പോലും നോക്കാതെ ഉമ്മൻ ചാണ്ടി പീരുവിനെ കൂട്ടുകയായിരുന്നു. അരുവിക്കര ഉപതെരെഞ്ഞെടുപ്പിൽ ശബരിനാഥ് ജയിച്ചതോടെ അതിന്റെ ക്രഡിറ്റിൽ ഒരു ഭാഗം പീരുമുഹമ്മദിനും കിട്ടി.
ഇതോടെ ജില്ലിയിലെ എ ഗ്രൂപ്പിലെ നിർണായക ശക്തിയായി പീരു മാറുകയായിരുന്നു. ബന്ധങ്ങളും സ്വാധീനവും വളർന്നതോടെ റിയിൽ എസ്റ്റേറ്റ് ബിസിനസിലും പീരുമുഹമ്മദ് കൈവെച്ചു. ജില്ലിയിലെ പ്രമുഖ റിയിൽ എസ്റ്റേറ്റു കാരുമായി ചേർന്ന് കച്ചവടം തുടങ്ങി.. തണലായി പാർട്ടി ബന്ധവും ഉപയോഗിച്ചു പക്ഷേ മോദി സർക്കാരിന്റെ നോട്ട് നിരോധനത്തിൽ പണി കിട്ടി റിയിൽ എസ്റ്റേറ്റിൽ കൈ പൊള്ളിയതോടെ വീണ്ടും കൂടുതൽ സമയം പാർട്ടി പ്രവർത്തനമായി. ഇതിനിടെയാണ് കഴിഞ്ഞ മാർച്ചിൽ പി എസ് പ്രശാന്തിനും നുസൂറിനും ഒപ്പം ഡൽഹിക്ക് പോയതും വീട്ടമ്മയെ അപമാനിച്ചുവെന്ന പരാതിയിൽ കുടുങ്ങിയതും.
തിരുവനന്തപുരം സ്വദേശിയായ ഇവർ കോൺഗ്രസുമായി സഹകരിച്ചു ഡൽഹിയിലും കേരളത്തിലും സാമൂഹ്യ സേവന പ്രവർത്തനങ്ങൾ നടത്തുന്നുണ്ട്. ഇത് വഴി തിരുവനന്തപുരത്തെ തന്നെ പല പ്രമുഖ നേതാക്കളുമായും അടുത്ത് ബന്ധമുണ്ട്. ഡിജിപിക്ക് ലഭിച്ച പരാതിയിൽ പറയുന്നതനുസരിച്ച് മാർച്ചിൽ ഡൽഹിയൽ നടന്ന കോൺഗ്രസ് പിളീനറി സമ്മേളനത്തിൽ പങ്കെടുക്കാൻ തിരുവനന്തപുരത്ത് നിന്നെത്തിയ യുവജനക്ഷേമ ബോർഡ് മുൻ ചെയർമാൻ പി എസ് പ്രശാന്ത് അടക്കം മൂന്ന് പേർ ഈ വീട്ടമ്മയുടെ വീട്ടിലാണ് തങ്ങിയത്. രണ്ടു വീടുകളുള്ള ഇവർ ഒരു വീട് കേരളത്തിൽ നിന്നെത്തുന്ന കോൺഗ്രസുകാർക്ക് തങ്ങാനായി നൽകാറുണ്ടായിരുന്നു. ആ സൗജന്യം ഉപയോഗപ്പെടുത്തിയാണ് കെ പി സി അംഗം കൂടിയായ പി എസ് പ്രശാന്തും പീരുമുഹമ്മദും മറ്റൊരു യൂത്ത കോൺഗ്രസ് നേതാവും അവിടെ തങ്ങിയത്.
മാർച്ച് 19ന് എത്തിയ അവർക്ക് വണ്ടി, ഡ്രൈവർ, സെർവന്റ് ഇത്രയും സൗകര്യം അടക്കം ഏർപ്പാടാക്കി നൽകിയിരുന്നുവെന്ന് വീട്ടമ്മയുടെ പരാതിയിലുണ്ട്. മാർച്ച 15 ന് എത്തിയ ഇവരിൽ പീരുമുഹമ്മദ് ഒഴികെയുള്ളവർ സമ്മേളനം കഴിഞ്ഞ് പത്തൊൻപതാം തിയ്യതി തിരുവനന്തപുരത്തേക്ക് മടങ്ങി. അന്ന് രാത്രി ജോലി കഴിഞ്ഞ് എത്തിയപ്പോഴാണ് മറ്റുള്ളവർ മടങ്ങിയ വിവരം വീട്ടമ്മ അറിയുന്നത്. മുൻ പരിചയം ഉള്ളതു കൊണ്ടു തന്നെ പീരുമുഹമ്മദ് മടങ്ങാതിരുന്നതിൽ അസ്വഭാവികത തോന്നിയതുമില്ല. എന്നാൽ പിന്നീട് അശ്ലീലം സംസാരിക്കുകയും അപമാനിക്കാൻ ശ്രമിക്കുകയും ചെയ്തതോടെ ആ രാത്രി തന്നെ വീടു വിട്ടിറങ്ങിയെന്നും പരാതിയിൽ പറയുന്നു.
ഉമ്മൻ ചാണ്ടിയേയും കാര്യങ്ങൾ ധരിപ്പിച്ചു. തെരെഞ്ഞടുപ്പ കഴിയും വരെ ഒന്നിനും പോകണ്ടയെന്നായിരുന്നു നേതാക്കളുടെ ഉപദേശം. ചെങ്ങന്നൂർ തെരെഞ്ഞടുപ്പ് കഴിഞ്ഞ ഉടൻ ഉമ്മൻ ചാണ്ടിക്കു രമേശ് ചെന്നിത്തലക്കും എം എം ഹസ്സനും മെയിൽ വഴി പരാതി അയച്ച ശേഷം ഫോണിൽ ബന്ധപ്പെട്ടുവെങ്കിലും നപടി ഉണ്ടായില്ല. ഇതേ തുടർന്നാണ് ഡിജി പി ക്ക് പരാതി നൽകിയത്. പരാതി അന്വേഷണത്തിനായി ആര്യനാട് പൊലീസിന് കൈമാറിയതായി ഡിജിപി ഓഫീസിൽ നിന്നും വീട്ടമ്മയക്ക് അറിയിപ്പ് ലഭിച്ചിട്ടുണ്ട്.